Saturday, 30 April 2011

വില്യംരാജകുമാരനും കീറ്റ്‌ മിഡില്‍ടണുംവിവാഹിതരായി




Posted On: Fri, 29 Apr 2011

ലണ്ടന്‍: വില്യംരാജകുമാരനും കീറ്റ്‌ മിഡില്‍ടണും വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച്‌ വിവാഹിതരായി. വിവാഹ ചടങ്ങുകള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന്‌ ആരാധകര്‍ ടിവിയിലൂടെ വീക്ഷിച്ചു. 1900 അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹശേഷം വില്യം രാജകുമാരന്‌ ഡ്യൂക്‌ ഓഫ്‌ കേംബ്രിജ്‌ എന്ന പദവിയും മിഡില്‍ടണിന്‌ ഡച്ചസ്‌ ഓഫ്‌ കേംബ്രിജ്‌ എന്ന പദവിയും നല്‍കി. കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ്‌ റോവന്‍ വില്യംസിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. അദ്ദേഹം ഇവരെ ദമ്പതികളായി പ്രഖ്യാപിച്ചു.

ചടങ്ങുകള്‍ വീക്ഷിക്കാനായി വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലും പരിസരത്തും ആയിരക്കണക്കിന്‌ ജനങ്ങളാണ്‌ തിങ്ങിനിറഞ്ഞിരുന്നത്‌. വില്യം രാജകുമാരന്‍ ചടങ്ങുകള്‍ക്കായി കടന്നു വരുമ്പോള്‍ ആയിരക്കണക്കിന്‌ ജനങ്ങളാണ്‌ കൈകളുയര്‍ത്തി ആവേശം പ്രകടിപ്പിച്ചത്‌. രാജകുമാരനെ ഒരുനോക്ക്‌ കാണാന്‍ ജനങ്ങള്‍ ഇന്നലെ തന്നെ വെസ്റ്റ്‌ മിനിസ്റ്റര്‍ ആബിയിലേക്ക്‌ പ്രവഹിക്കുകയായിരുന്നു. അടുത്ത്‌ കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ സ്ഥാനം പിടിക്കാനാണ്‌ ഇവര്‍ തിക്കും തിരക്കും കൂട്ടിയത്‌.

Comment: I don't understand the need for this royal profligacy. The huge money spent for this wedding can be benignly used for feeding millions of the poor. Certain newspapers even published the marriage photo of the parents Prince Charles and Diana along with that of the newly wedded. Does it mean that another Kamilla Parker would impede their way?
K A Solaman

Friday, 29 April 2011

എന്‍ഡോസള്‍ഫാന് ആഗോള നിരോധനം










Posted On: Fri, 29 Apr 2011

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‌ ആഗോളനിരോധനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്റ്റോക് ഹോം കണ്‍വെന്‍ഷനില്‍ നിരോധന തീരുമാനം ആയതായി സ്വതന്ത്ര പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ നിരോധനം മൂലമുണ്ടാകുന്ന അധികച്ചെലവുകള്‍ വഹിക്കാന്‍ വികസ്വര രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി സഹാ‍യം നല്‍കും. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.

ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു.

Comment: At last, Kerala hartal yielded fruit!

Thursday, 28 April 2011

പി.എ.സി. യോഗം അലസി: അധ്യക്ഷന്‍ ജോഷി ഇറങ്ങിപ്പോയി









Posted on: 29 Apr 2011

ന്യൂഡല്‍ഹി: 2 ജി. അഴിമതി സംബന്ധിച്ച സി.എ.ജിയുടെ റിപ്പോര്‍ട്ട് അന്വേഷിക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ (പി.എ.സി.) അവസാനയോഗം അലസിപ്പിരിഞ്ഞു. അധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് അന്വേഷണത്തിന്റെ കരട് റിപ്പോര്‍ട്ട് 21 അംഗ സമിതി ഒരു വോട്ടിന് 'തള്ളി'.

Comment: PAC-Public Adipidi Committee!

എസ്‌.എസ്‌.എല്‍.സി ഫലം ഇന്ന്‌ 3.30ന്‌








Posted On: Thu, 28 Apr 2011
തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി പരീക്ഷാ ഫലം ഇന്ന്‌ വൈകിട്ട്‌ 3.30ന്‌ പ്രസിദ്ധീകരിക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എ.പി.എം മുഹമ്മദ്‌ ഹനീഷ്‌ അറിയിച്ചു. നാലരയ്ക്ക്‌ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്‌.
ഇന്ന്‌ ഉച്ചയ്ക്ക്‌ പരീക്ഷാ ബോര്‍ഡ്‌ യോഗം ചേര്‍ന്ന്‌ ഫലത്തിന്‌ അന്തിമരൂപം നല്‍കും.

മന്ത്രി എം.എ. ബേബി സെക്രട്ടേറിയറ്റിലെ പബ്‌ളിക്‌ റിലേഷന്‍സ്‌ ചേംബറില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ്‌ ഫലം പ്രഖ്യാപിക്കുക. ഉടന്‍ www.results.itschool.gov.in എന്ന പോര്‍ട്ടലില്‍ ഫലം ലഭിക്കും. മാര്‍ക്ക്‌ ഷീറ്റിന്റെ പ്രിന്റൗട്ടും കിട്ടും. പ്‌ളസ്‌വണ്‍ പ്രവേശനത്തിന്‌ അപേക്ഷിക്കാന്‍ ഈ പ്രിന്റൗട്ട്‌ മതി.

Cooment: No meaning in saying it a result. It is after all a promotion list of all students. The time 3.30pm is best suited for publication of result as it is just after 'Raahu'(1.30 to 3.00pm)
K A Solaman

Monday, 25 April 2011

പൃഥ്വിരാജ് വിവാഹിതനായി











Posted on: 25 Apr 2011

പാലക്കാട്: നടന്‍ പൃഥ്വിരാജ് വിവാഹിതനായി. പാലക്കാട് സ്വദേശിനിയും മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകയുമായ സുപ്രിയ മേനോനാണ് വധു.

പാലക്കാട് തേങ്കുറിശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് ക്ഷണിച്ചിരുന്നത്.
രാവിലെ 11.30 ന് നടന്ന വിവാഹത്തില്‍ 30 ഓളംപേര്‍ മാത്രമാണ് പങ്കെടുത്തത്.

Comment: Many young girls were waiting with platform tickets to jump in front of trains on May 1, the date initially scheduled for his marriage. The abrupt wedding, however, diverted a big mishap.
K A Solaman

Saturday, 23 April 2011

ശ്രീ സത്യസായി ബാബ സമാധിയായി





Posted on: 24 Apr 2011


പുട്ടപ്പര്‍ത്തി: വിശ്വസ്‌നേഹത്തിന്റെ അവതാരരൂപമായി അറിയപ്പെട്ട ആത്മീയഗുരു ശ്രീ സത്യസായി ബാബ സമാധിയായി. 84 വയസ്സായിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഞായറാഴ്ച കാലത്ത് 7.40ന് പുട്ടപ്പര്‍ത്തി സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു അന്ത്യം. പൂജയും പ്രാര്‍ഥനകളുമായി ഉറക്കമൊഴിച്ചിരുന്ന ആയിരക്കണക്കിന് വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ പത്തരയോടെ ആസ്പത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് മരണവിവരം അറിയിച്ചത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും മൃതദേഹം പുട്ടപര്‍ത്തിയിലെ സായ് കുല്‍വന്ത് ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് സായ് ട്രസ്റ്റ് അറിയിച്ചു. സംസ്‌കാരസമയം പ്രഖ്യാപിച്ചിട്ടില്ല.

Comment: An era ends.

സിസേറിയന്‍ കച്ചവടത്തില്‍ കേരളം മുന്നില്‍











Posted On: Sat, 23 Apr 2011

ആലപ്പുഴ: പ്രസവ ശസ്ത്രക്രിയകള്‍ കേരളത്തില്‍ ഭീകരമാംവിധം വര്‍ധിക്കുന്നു. ഡോക്ടര്‍മാരുടെയും സ്വകാര്യ ആശുപത്രികളുടെയും അത്യാര്‍ത്തിയാണ്‌ പ്രസവ ശസ്ത്രക്രിയ വര്‍ധിക്കാന്‍ കാരണം. സംസ്ഥാനത്ത്‌ പ്രസവ ശസ്ത്രക്രിയകളുടെ നിരക്ക്‌ ആരെയും ഞെട്ടിപ്പിക്കുന്നതാണ്‌. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത്‌ 40-45 ശതമാനത്തോളം പ്രസവ ശസ്ത്രക്രിയകള്‍ നടന്നതായാണ്‌ വിവരം. അഞ്ച്‌ വര്‍ഷം മുന്‍പ്‌ 10 ശതമാനത്തിന്‌ താഴെ മാത്രം പ്രസവ ശസ്ത്രക്രിയ നടന്നിരുന്ന സ്ഥാനത്താണ്‌ ഇപ്പോള്‍ 40നും 45 ശതമാനത്തിലെത്തിയിരിക്കുന്നത്‌. അതിലും ഞെട്ടിക്കുന്ന കണക്കാണ്‌ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയുടേത്‌. ഇവിടെ നടക്കുന്ന പ്രസവങ്ങളില്‍ 50 ശതമാനവും ശസ്ത്രക്രിയ നടത്തുന്നതായി കണ്ടെത്തി. ഗര്‍ഭിണികളിലും ബന്ധുക്കളിലും പല കാരണങ്ങള്‍ പറഞ്ഞ്‌ ഭയപ്പാടുണ്ടാക്കിയാണ്‌ ശസ്ത്രക്രിയ നടത്താന്‍ പ്രേരിപ്പിക്കുന്നത്‌. പ്രസവ ശസ്ത്രക്രിയ നടത്തുന്നതില്‍ 80 ശതമാനവും സുഖ പ്രസവത്തിന്‌ സാധ്യതയുള്ളതാണ്‌

Cooment: Recheck the caeserean women for their missing kidneys!

അമുല്‍ ബ്രിഗേഡ്‌












കെ.എ.സോളമന്‍

Janmabhumi Posted On: Sat, 23 Apr 2011 21:13:54

"അച്ഛാ, ഇതാ, ഒരു പുതിയ കണക്ക്‌. ഉത്തരം പറയാന്‍ പറ്റുമോയെന്ന്‌ നോക്കൂ. ഇലക്ഷന്‍ കഴിഞ്ഞതോടെ ബാങ്ക്‌ ടെസ്റ്റ്‌ പരിശീലന കേന്ദ്രത്തില്‍ ചോദിച്ചതാണ്‌", മകന്‍ അച്ഛനോടു പറഞ്ഞു-

"നീ ചോദ്യം വായിക്കൂ. ഷേണായി. "മൂന്നില്‍ തുടങ്ങുന്ന മൂന്നക്കമുള്ള ഏറ്റവും വലിയ സംഖ്യ. മൂന്നില്‍തന്നെ തുടങ്ങുന്ന മൂന്നക്കമുള്ള ഏറ്റവും ചെറിയ സംഖ്യ. ആദ്യത്തേതില്‍നിന്ന്‌ രണ്ടാമത്തേത്‌ കുറയ്ക്കുമ്പോള്‍ കിട്ടുന്നതാണ്‌ ഒരു മുന്നണിയുടെ സീറ്റുകളുടെ എണ്ണം. എങ്കില്‍ മറ്റേ മുന്നണിക്കെത്ര?"

"ആകെ എത്ര മുന്നണിയുണ്ടെടാ?" "അത്‌ ചോദ്യത്തില്‍ ഇല്ലച്ഛാ" "എങ്കില്‍ ഡേറ്റാ ഇന്‍കംപ്ലീറ്റ്‌ എന്നതാണ്‌ ഉത്തരം, മനസ്സിലായോ? എടാ, മോനെ ഇത്തരം കണക്കുകളുടെ പ്രളയമല്ലേ ഇപ്പോള്‍. ഓരോ മുന്നണിയും അവകാശപ്പെടുന്ന സീറ്റുകളുടെ എണ്ണം കണക്ക്‌ കൂട്ടിയാല്‍ പത്തുമുന്നൂറ്‌ വരും. അസംബന്ധ കണക്കുകളുടെ കാലമാണിത്‌. അത്തരം ഒരു ചോദ്യമായി നിന്റെ കോച്ചിംഗുകാരന്റെ ചോദ്യത്തെ കണ്ടാല്‍ മതി. അസംബന്ധങ്ങള്‍ കണക്കിന്റെ രൂപത്തില്‍ നിരത്തിയാല്‍ മറ്റ്‌ പണിയില്ലാത്ത ജനം അതും കൂട്ടി ഇരുന്നുകൊള്ളുമെന്ന്‌ നമ്മുടെ നേതാക്കള്‍ ചിന്തിക്കുന്നു".

"ലോകത്തിലെ ഏറ്റവും നീളം കൂടിയ ക്യൂ എവിടെയാണെന്ന്‌ ചോദിച്ചാല്‍ നീ എന്ത്‌ ഉത്തരം പറയും?" "ബിവറേജസ്‌ മദ്യഷോപ്പിന്റെ മുന്നില്‍. കേരളത്തില്‍ അത്‌ നിത്യക്കാഴ്ചയല്ലേ?" "നിനക്ക്‌ തെറ്റി. ഇപ്പോള്‍ ക്യൂ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഓഫീസുകള്‍ക്ക്‌ മുന്നിലാണ്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ രാഹുല്‍ഗാന്ധി നയിക്കുന്ന 'അമുല്‍ ബ്രിഗേഡി'ലേക്ക്‌ ചേരാന്‍ യുവതീ-യുവാക്കളുടെ തള്ളിക്കയറ്റം. തുടങ്ങിവെച്ചത്‌ നമ്മുടെ സൂപ്പര്‍താരം സുരേഷ്ഗോപി, ദിലീപ്‌, കാവ്യാമാധവന്‍, പിന്നെ കോണ്‍ഗ്രസിലേക്ക്‌ ചാടിയ ഒരുത്തിയും കൂടിയാണ്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ കാവ്യാമാധവന്‍ നല്‍കിയ പിന്തുണ ഡിവൈഎഫ്‌ഐയില്‍പ്പോലും ഭിന്നിപ്പുണ്ടാക്കി. കാവ്യയുടെ പോസ്റ്ററില്‍ കരി ഓയില്‍ കൊണ്ട്‌ ഒരുകൂട്ടര്‍ ഗുണനചിഹ്നം വരയ്ക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ കൈപ്പത്തി വരയ്ക്കുന്നു. ആകെ ബഹളമയം. കാവ്യക്കൊപ്പം കേന്ദ്രമന്ത്രി എസ്‌.എം.കൃഷ്ണയുടെ മകളും സിനിമാ താരവുമായ ദിവ്യ സ്‌പന്ദനയും. രാഹുല്‍ ബ്രിഗേഡില്‍ ചേര്‍ന്ന്‌ കോണ്‍ഗ്രസിനെയും രാജ്യത്തെയും ഒരുമിച്ച്‌ രക്ഷിക്കാന്‍ പോകുന്നു. സ്‌പന്ദന വെറും ഐറ്റംഗേള്‍ എന്ന്‌ ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ ഗ്ലാമര്‍ താരമെന്നാണ്‌ മറ്റൊരു കൂട്ടര്‍. ഇവരെല്ലാംകൂടി കോണ്‍ഗ്രസ്‌ ഓഫീസ്‌ പടിക്കല്‍ ക്യൂ നിന്നാല്‍ അവശേഷിക്കുന്ന യുവതീ യുവാക്കള്‍ക്ക്‌ മേറ്റ്ന്ത്‌ ചിന്തിക്കാന്‍? അവരും കോണ്‍ഗ്രസില്‍ ചേരും.

യുവാക്കളുടെ ഈ മുന്നേറ്റം എറണാകുളം മുന്‍ എംപിയും ഇപ്പോഴത്തെ നിയമസഭാ കാന്‍ഡിഡേറ്റുമായ സെബാസ്റ്റ്യന്‍പോള്‍ മനസ്സിലാക്കി. മാധ്യമ വിചാരത്തിന്‌ താല്‍ക്കാലിക വിരാമമിട്ട്‌ വോട്ടുപിടിത്തം കഴിഞ്ഞ്‌ മടങ്ങിയപ്പോഴാണ്‌ പോള്‍ കൊച്ചിക്കായലിലെ കുത്തൊഴുക്ക്‌ 'ഈഡന്‍' ഗാര്‍ഡിലേക്കെന്ന്‌ കണ്ടത്‌. എന്നാല്‍പിന്നെ വക്കീലാഫീസ്‌ തുറന്നേക്കാമെന്ന്‌ വിചാരിച്ചു. പഴയ ഓഫീസില്‍ പാമ്പും പഴുതാരയും വസിക്കുന്നതിനാല്‍ പുതിയൊരെണ്ണം പണിതു. കത്തീഡ്രല്‍ പള്ിയില്‍പോയി കുമ്പസാരിക്കുകയും വികാരിയെ വിളിച്ച്‌ വക്കീലാഫീസ്‌ വെഞ്ചരിപ്പിക്കുകയും ചെയ്തു. പള്ളീടെ പടിഞ്ഞാറെ കുരിശ്ശടിയില്‍ നേര്‍ച്ച ഇട്ടതിനുശേഷം കിഴക്കേ കുരിശ്ശടിയില്‍ മുട്ടുകുത്തി. റെഡിമെയ്ഡായി കിട്ടുന്ന കറുത്ത ഗൗണ്‍ വാങ്ങി ഓഫീസിലെ കസേരയില്‍ തല തിരിച്ചിടുകയും ചെയ്തു. ജയിച്ചാല്‍ നിയമസഭ, തേറ്റാല്‍ കോടതി, ഇതാണ്‌ ചോയ്സ്‌. കോടതിയില്‍ പോകാന്‍ കേസുമായി ആരും വന്നില്ലെങ്കില്‍ രണ്ട്‌ രൂപയ്ക്കുള്ള അരിയുടെ അപേക്ഷാ ഫോറം എപിഎല്‍-ബിപിഎല്‍ ഭേദമില്ലാതെ ഏവര്‍ക്കും സൗജന്യമായി പൂരിപ്പിച്ച്‌ നല്‍കും.

എം.വി.രാഘവന്റെ 'യന്തിരന്‍' കലക്കിയെന്നാണ്‌ റിപ്പോര്‍ട്ട്‌. ചലനശേഷിയില്‍ രാഘവനെ വെല്ലുന്നതായിരുന്നു യന്തിരന്‍. രാഘവന്റെ രജനി സ്റ്റെയില്‍ യന്തിരന്‍ വന്‍ ഹിറ്റായത്‌ കാരണം അടുത്ത തെരഞ്ഞെടുപ്പില്‍ 80-പിന്നിട്ട യുവാക്കള്‍ കൂടുതല്‍ യന്തിരന്‍ ബുക്ക്‌ ചെയ്യാനുള്ള സാധ്യതയുണ്ട്‌. കീ-കൊടുത്തുവിട്ടാല്‍ ജനത്തിന്റെ വോട്ട്‌ കീശയിലാക്കിയെ എന്തിരന്‍ മടങ്ങിവരൂ.

വോട്ടുപിടിത്ത മാമാങ്കത്തിനുശേഷം താരസംഘടന 'അമ്മ', കോഴിക്കോട്ട്‌ നടത്തിയ 'താരനിശ' വന്‍ ഹിറ്റ്‌. അശ്ലീലം ദ്വയാര്‍ത്ഥത്തിലൂടെ എങ്ങനെ പ്രയോഗിക്കാമെന്ന്‌ അവിടെ കൂടിയവരെയും 'സൂര്യാ' പ്രേക്ഷകരെയും ഇന്നസെന്റും സംഘവും പഠിപ്പിച്ചു. "മൂത്രമൊഴിക്കുന്ന സ്ഥലം" കാട്ടിക്കൊടുക്കുന്നതാണ്‌ യഥാര്‍ത്ഥ കലയെന്ന്‌ കോളേജ്‌ ലക്ചററായി വേഷം കെട്ടിയിട്ടുണ്ടെന്ന്‌ മേനിനടിക്കുന്ന നടനെ കൊണ്ട്‌ പറയിപ്പിക്കുന്നതാണ്‌ 'അമ്മ'യുടെ കല.

സിനിമാ നടന്‍ തിലകന്‍ ഇത്‌ കണ്ടില്ലെന്ന്‌ തോന്നുന്നു. ഇതുപോലുള്ള താരപ്രകടനങ്ങള്‍ ഒന്നുരണ്ടെണ്ണം കഴിയുമ്പോള്‍ അവശേഷിക്കുന്ന 'തെറി' കൂടി ജനം പഠിച്ചിരിക്കും. മുസ്ലീപവറും, സ്മാര്‍ട്ട്ലീനും മാറിമാറി കഴിക്കുന്ന ലിപ്സ്റ്റിക്‌ സുന്ദരിമാര്‍ വായുംപൊളിച്ച്‌ 'അമ്മ'യുടെ പ്രകടനം കാണുമ്പോള്‍ തോന്നുന്നത്‌ മറ്റൊന്നുമല്ല. ജനം എന്തര്‍ഹിക്കുന്നവോ, അതവര്‍ക്ക്‌ കിട്ടുന്നു". "നിന്റെ സംശയം മാറിയോടാ, മോനേ?"

Friday, 22 April 2011

കൂട്ട സിസേറിയന്‍: അന്വേഷിക്കുമെന്ന് മന്ത്രി





Posted on: 22 Apr 2011


ന്യൂഡല്‍ഹി: ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് അവധിയെടുക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി രണ്ട് ദിവസം കൊണ്ട് കൂട്ട സിസേറിയന്‍ നടത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മന്ത്രി പി.കെ.ശ്രീമതി ഡല്‍ഹിയില്‍ പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അടുപ്പിച്ച് വരുന്ന അവധി ദിനങ്ങള്‍ എടുക്കുന്നതിനായി ഏപ്രില്‍ 24 വരെ പ്രസവത്തിനായി തീയതി കണക്കാക്കിയിരുന്ന 21 ഗര്‍ഭിണികളില്‍ രണ്ട് ദിവസം കൊണ്ട് സിസേറിയന്‍ നടത്തിയതാണ് വിവാദമായത്.

ഇതിനെതിരെ ഗര്‍ഭിണികളുടെ ബന്ധുക്കളും മറ്റും പരാതിയുമായി രംഗത്തെത്തിയതാണ് സംഭവം പുറത്തുവരാന്‍ കാരണമായത്. ശസ്ത്രക്രിയ നടത്തിയവരുടെ എണ്ണം കൂടിയതുമൂലം കിടക്കയില്ലാത്തതിനാല്‍ പല അമ്മമാരേയും നവജാതശിശുക്കളേയും തറയിലാണ് കിടത്തിയിരുന്നത്. ഇതും പ്രതിഷേധത്തിന് ഇടയാക്കി. ഇത്രയും പ്രസവ ശസ്ത്രക്രിയകള്‍ നടന്നതായി ആസ്പത്രി സൂപ്രണ്ട് തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്.

സംഭവത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച്ച മൂന്ന് മണിക്ക് കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഡി.എം.ഒയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് താലൂക്ക് ആസ്പത്രിക്ക് മുന്നിലേക്ക് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഡോക്ടര്‍മാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

Comment: There is something is seriously foul in Govt Hospital, Cherthala. All gynecologists there need immediate caesarean operation

Thursday, 21 April 2011

ഇന്ത്യയിലെ ചികിത്സയ്ക്ക് നിലവാരമില്ല - ഒബാമ










Posted On: Wed, 20 Apr 2011

വാഷിങ്ടണ്‍: ഇന്ത്യയില്‍ ലഭിക്കുന്നത്‌ വളരെ താഴ്‌ന്ന നിലവാരമുള്ള ചികിത്സയാണെന്നും അതിനാല്‍ ആരോഗ്യ പരിരരക്ഷയ്ക്കു വേണ്ടി ഇന്ത്യയിലേക്ക്‌ പോകേണ്ടെന്നും അമേരിക്കന്‍ പൗരന്മാരോട്‌ യു.എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ നിര്‍ദ്ദേശിച്ചു.

വിര്‍ജീനിയയിലെ ഒരു കോളേജില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ സദസില്‍ നിന്ന്‌ ഉയര്‍ന്ന ചോദ്യത്തിനാണ്‌ ഒബാമ ഇങ്ങനെ മറുപടി നല്‍കിയത്‌. ഇന്ത്യയിലും, മെക്സിക്കോയിലുമാണ്‌ ഏറ്റവും താഴ്‌ന്ന നിലവാരത്തിലുള്ള ചികിത്സ ലഭിക്കുന്നത്‌. മോശമായ ചികിത്സ ലഭിക്കുന്നതിന്‌ ഇന്ത്യയിലേക്ക്‌ പോകേണ്ട യാതൊരു കാര്യവുമില്ല. മികച്ച നിലവാരമുള്ള ചികിത്സ ഞാന്‍ ഇവിടെ ലഭ്യമാക്കാം- യു.എസിലെ വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പരിരരക്ഷാ ചെലവുകളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഒബാമ പറഞ്ഞു.

Comment: Obama remembers Kerala Chief Minister V S Achuthanandan's visit to US for better treatment. Achuthanandan was not ready then to play with his life.
K A Solaman

Wednesday, 20 April 2011

ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന താരങ്ങള്‍ തിരിച്ചെത്തണമെന്ന് ശ്രീലങ്ക







Posted on: 20 Apr 2011


കൊളംബോ: ഐ.പി.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ മെയ് അഞ്ചിന് രാജ്യത്ത് തിരിച്ചെത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. താരങ്ങളെ ഉടന്‍ മടക്കി വിളിക്കരുതെന്ന ബി.സി.സി.ഐയുടെ അഭ്യര്‍ത്ഥന ശ്രീലങ്ക സ്‌പോര്‍ട്‌സ് മന്ത്രിയും ക്രിക്കറ്റ് ബോര്‍ഡും തള്ളി. ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കാനാണ് ശ്രീലങ്ക താരങ്ങളെ തിരികെ വിളിക്കുന്നത്.

ശ്രീലങ്ക തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ ഐ.പി.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുമാര്‍ സംഗക്കാര, കൊച്ചി ടീം ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധന, തിലകരത്‌നെ ദില്‍ഷന്‍ എന്നിവര്‍ക്ക് രാജ്യത്തേക്ക് മടങ്ങേണ്ടിവരും. മെയ് പത്തിനാണ് ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനം തുടങ്ങുന്നത്.

Comment: Sri Lankan decision is fine. To save the young generation from this spoilsport looting event more countries should come forward to call back their players.
-K A Solaman

Tuesday, 19 April 2011

സിനിമ വിട്ട് ദിവ്യ സ്‌പന്ദന യൂത്ത് കോണ്‍ഗ്രസിലേക്ക്‌











നിര്‍മാതാവിന്റെ ആരോപണങ്ങളില്‍ മനംനൊന്ത് അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ദിവ്യസ്പന്ദന രാഷ്ട്രീയത്തിലിറങ്ങുന്നു. രാഷ്ട്രീയ പരീക്ഷണത്തിന്റെ ആദ്യപടിയായി യൂത്ത്് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്ന വിവരം ട്വിറ്ററിലൂടെയാണ് ദിവ്യ ആരാധകരെ അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ യുവസേനയിലായിരിക്കുമെങ്കിലും കോണ്‍ഗ്രസില്‍ ചേക്കേറുന്നതോടെ അച്ഛന്റെ വഴി തന്നെയാണ് ഒടുവില്‍ അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രി എസ്.എം.കൃഷ്ണയുടെ മകളാണ് ഈ തെന്നിന്ത്യന്‍ സുന്ദരി. ഗ്ലാമര്‍ വേഷങ്ങളിലൂടെ നിറഞ്ഞുനിന്ന ദിവ്യക്ക് വാരണം ആയിരവും, പൊല്ലാതവനും വേറിട്ട മുഖഛായ നല്‍കി ചിത്രങ്ങളായിരുന്നു.

The queue to join Congress would out-length one before Beverages outlet hereafter.
K A Solaman

Monday, 18 April 2011

സംസ്ഥാ‍ന എന്‍‌ട്രന്‍സ് പരീക്ഷ തുടങ്ങി















തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ക്ക് തുടക്കമായി. എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ മാര്‍ക്കിനൊപ്പം പ്ലസ് ടുവിന്റെ മാര്‍ക്കും പരിഗണിക്കും എന്നത് ഇത്തവണത്തെ പ്രത്യേകതയാ‍ണ്.

ഇന്നും നാളെയുമാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ. മെഡിക്കല്‍ പരീക്ഷ ഇരുപതിന് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടക്കും. കേരളത്തിന് പുറമേ ചെന്നൈയിലും ദുബായിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 84,000 പേരാണ് മെഡിക്കല്‍ പരീക്ഷ എഴുതുന്നത്. 1,09,984 എഞ്ചിനീയറിങ് പരീക്ഷ എഴുതുന്നത്. 68,192 പേര്‍ രണ്ട് പരീക്ഷകളും എഴുതുന്നു.


Comment; All examinations, SSLC, Plus 2 etc, are intended to reduce the tension of students. Balance tension, if any, will be removed with this examination!

-K A Solaman

Sunday, 17 April 2011

രാമചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ കെ.പി.സി.സി





Posted On: Sun, 17 Apr 2011

തിരുവനന്തപുരം: കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ കെ.പി.സി.സി നേതൃത്വം എ.ഐ.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കി. രാമചന്ദ്രന്‍ മാസ്റ്റര്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മധുസൂതനന്‍ മിസ്ത്രിക്കാണ് കെ.പി.സി.സി പ്രസിഡന്റ് റിപ്പോര്‍ട്ട് കൈമാറിയത്. ഉമ്മന്‍‌ചാണ്ടിക്കെതിരെയും ചെന്നിത്തലക്കെതിരെയും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി ഗുരുതരമായ ആരോപണങ്ങള്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ ഉന്നയിച്ചിരുന്നു.

Comment: Don't make him weep again. Master has the habit of weeping in channels.

Saturday, 16 April 2011

രണ്ട്‌ രൂപയ്ക്ക് അരി: വിലക്ക് നീക്കി






Posted On: Sat, 16 Apr 2011

ന്യൂദല്‍ഹി: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും രണ്ട്‌ രൂപയ്ക്ക്‌ അരി നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ പദ്ധതി നാളെ മുതല്‍ പുനരാരംഭിക്കാമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Comment: As the election is over, possibly there would be no takers for Rs 2 rice.
K A Solaman

Friday, 15 April 2011

കെ.എസ് ചിത്രയുടെ മകള്‍ കുളത്തില്‍ വീണ് മരിച്ചു







പ്രശസ്‌ത ഗായിക കെ. എസ്‌. ചിത്രയുടെ മകള്‍ നന്ദന (8) നീന്തല്‍ കുളത്തില്‍ വീണ്‍ മരിച്ചു. ദുബായില്‍ എമിറേറ്റ്‌ ഹില്‍സിലെ നീന്തല്‍ കുളത്തില്‍ വീണാണ് അപകടം.

എ.ആര്‍ റഹ്മാന്റെ സംഗീത പരിപാടികള്‍ക്കായാണ് ചിത്രയും കുടുംബവും ദുബായിലെത്തിയത്. ഇന്ന് രാവിലെ കുഞ്ഞിനെ സ്വിമ്മിങ് പൂളീല്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Comment: All deaths are sorrowful. But Nandana’s death is more sorrowful. Let the God Almighty give Chithra, her mother, all the mental strength to endure the great loss.

Thursday, 14 April 2011

വി.എസ്സിന്റെ പരാമര്‍ശം അമുല്‍ പരസ്യവാചകo









Posted on: 14 Apr 2011
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അമുല്‍ബേബി പരാമര്‍ശം അമുല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പരസ്യവാചകമായി ഉപയോഗിക്കുന്നു. കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി വി.എസ്സിന്റെ പ്രായത്തെക്കുറിച്ച് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വി.എസ് അമുല്‍ബേബി പരാമര്‍ശം നടത്തിയത്.

അമുല്‍ ബേബികള്‍ക്കുവേണ്ടി പ്രചാരണം നടത്താനാണ് രാഹുല്‍ വന്നതെന്ന് വി.എസ് പറഞ്ഞിരുന്നു. രാഹുലിനെ അദ്ദേഹം അമുല്‍ ബേബിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അമുല്‍ബേബി പരസ്യം മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പുറത്തിറക്കിയത്. അമുലിന്റെ പരസ്യങ്ങളില്‍ രാഹുല്‍ഗാന്ധി മുന്‍പും ഇടംനേടിയിട്ടുണ്ട്.

Comment: After minister G Sudhakaran, who made captions for Consumerfed, it is Chief Minister's turn to make good captions for AMUL. Should Amul pay adequately to Achuthanandan for his commendable job?

Wednesday, 13 April 2011

കാവ്യാമാധവന്‍ വോട്ട് ചെയ്യാതെ മടങ്ങി










Posted On: Wed, 13 Apr 2011

കൊച്ചി: വെണ്ണല ഗവ.എച്ച്.എസ്.എസില്‍ വോട്ട് ചെയ്യാനെത്തിയ നടി കാവ്യാമാധവന്‍ വോട്ട് ചെയ്യാതെ മടങ്ങി. ക്യൂവില്‍ മറ്റുള്ളവര്‍ക്കൊപ്പം നില്‍ക്കാതെ വോട്ട് ചെയ്യാന്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ജനാധിപത്യ രീതിയില്‍ തന്നെ കാവ്യ വോട്ട് ചെയ്യണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആവശ്യപ്പെടുകയാ‍യിരുന്നു. ഇതിനെത്തുടര്‍ന്നാണ് അവര്‍ വോട്ട് ചെയ്യാതെ മടങ്ങിയത്

Comment: It is her turn, after divorce, to make all the 'tharikida'
- K A Solaman

Tuesday, 12 April 2011

കേരളം ഇന്ന്‌ ബൂത്തിലേക്ക്‌










Wed, 13 Apr 2011

തിരുവനന്തപുരം : 2.31 കോടി വോട്ടര്‍മാരാണ്‌ 20785 പോളിങ്‌ ബൂത്തുകളിലായി വോട്ടുരേഖപ്പെടുത്തുക. 971 പേരാണ്‌ മത്സരരംഗത്ത്‌. ഇരുമുന്നണികളും അനായാസമെന്ന്‌ കരുതിയ സീറ്റുകളില്‍പ്പോലും ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. പോളിംഗ്‌ ഉദ്യോഗസ്ഥരായി പുരുഷന്മാരെയാണ്‌ കൂടുതല്‍ നിയോഗിച്ചിട്ടുള്ളത്‌. 1,200 വരെ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ ഒരു പ്രിസൈഡിംഗ്‌ ഓഫീസറും മൂന്ന്‌ പോളിംഗ്‌ ഉദ്യോഗസ്ഥരും ഉണ്ടാകും. പോളിംഗ്‌ സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോസ്ഥരെ പ്രത്യേക വാഹനങ്ങളില്‍ അതത്‌ ബൂത്തുകളില്‍ എത്തി.


Comment: The bright part of this election is the able management of the conduct of election by Chief Electoral officer Nalini Netto. Strict adherence to Voter ID card or Election Commission issued slip is a bold step. The dark side is the mutual fight by party followers.
K A Solaman

Saturday, 9 April 2011

കര്‍ണികാരം പൂക്കുമ്പോള്‍











Janmabhumi Posted On: Sat, 09 Apr 2011

അന്തരീക്ഷത്തിലെവിടെയും മഞ്ഞ നിറം....മഞ്ഞക്കുട നിവര്‍ത്തിയതുപോലെ കൊന്ന മരങ്ങള്‍....ഭൂമിയും ആകാശവും പീതാംബര പട്ടുടുത്തു നില്‍ക്കുന്നു. മീനവെയിലേറ്റ്‌ കണിക്കൊന്നപ്പൂക്കള്‍ തിളങ്ങുന്നു......വസന്തത്തിന്റെ നിറവില്‍ കണിയൊരുക്കി കാത്തിരിക്കു കയാണ്‌ പ്രകൃതി. പുലര്‍വേളകളില്‍ വിഷുപ്പക്ഷിയുടെ പാട്ട്‌. പകല്‍ വെയിലിനു പോലും ചൂടിനൊപ്പം വസന്തത്തിന്റെ ഗന്ധം..വീണ്ടും വിഷുക്കാലം!

Friday, 8 April 2011

ഇന്ന്‌ ഐപിഎല്‍കൊടിയേറ്റ്‌












Posted On: Thu, 07 Apr 2011

മുംബൈ: ലോകകപ്പ്‌ ക്രിക്കറ്റിന്റെ ആഘോഷം കെട്ടടങ്ങും മുമ്പ്‌ ആവേശം വിതറി ഐപിഎല്‍ നാലാം സീസണിന്‌ ഇന്ന്‌ തുടക്കമാകും. ചെന്നൈ സൂപ്പര്‍കിങ്ങ്സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ്‌ നാലാം സീസണ്‍ മത്സരങ്ങള്‍ ഇന്ന്‌ ആരംഭിക്കുക. ചെന്നൈയിലാണ്‌ ഉദ്ഘാടന മത്സരം നടക്കുന്നത്‌. നാലാം സീസണില്‍ അരങ്ങേറ്റം കുറിക്കുന്ന പുതിയ ടീമുകളായ കൊച്ചി ടാസ്കേഴ്സ്‌ കേരള, പുണെ വാറിയേഴ്സ്‌ ഇന്ത്യ അടക്കം പത്ത്‌ ടീമുകളും ഇത്തവണ മത്സരത്തിനിറങ്ങും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമായാണ്‌ കൊച്ചി ടാസ്കേഴ്സിന്റെ ആദ്യ മത്സരം. ശനിയാഴ്ച കൊച്ചിയിലാണ്‌ മത്സരം നടക്കുക.

Comment: Another terrible waste of time and money. An event to make more people more idle.
K A Solaman

Thursday, 7 April 2011

മഞ്ജുവും സംയുക്തയും തിരിച്ചുവരുന്നു




Posted On: Sun, 03 Apr 2011

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ മഞ്ജു വാര്യരും സംയുക്താ വര്‍മയും മലയാളസിനിമയിലേക്ക്‌ തിരിച്ചുവരുന്നു. ഗ്രാന്‍ഡ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്‌ നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ്‌ ഇരുവരും അഭിനയരംഗത്തേക്ക്‌ മടങ്ങിയെത്തുന്നത്‌. ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ്‌ നായകന്‍.

Comment: Our super-mega stars need younger mothers for their new films!

Tuesday, 5 April 2011

കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം: ഹര്‍ജികള്‍ തള്ളി












06 Apr 2011 16:28:56

കൊച്ചി: കോളേജ് അധ്യാപകരുടെ പെന്‍‌ഷന്‍ പ്രായം 65 വയസാക്കി ഉയര്‍ത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നയപരമായ കാര്യമായതിനാല്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സി.എന്‍ രാമചന്ദ്രന്‍ നായര്‍, പി.പി റേ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. യു.ജി.സി ചട്ടങ്ങള്‍ വിവേചനാധികാരത്തോടെ നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പെന്‍ഷന്‍ പ്രായം എത്രയാകണമെന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 55ല്‍ നിന്നും 65 ആക്കിയാല്‍ അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് പുതിയ നിയമനങ്ങള്‍ നടക്കില്ല. അഭ്യസ്തവിദ്യരായ ഒട്ടേറെപ്പേരാണ് ജോലിക്കായി കാത്തിരിക്കുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ നിരവധി പേരുടെ അവസരം നഷ്ടപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.

കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നത്.

Comment: A welcome verdict. Let these teachers join NREG programme and make their job more meaningful. Shame on them for not having any concern over the plight of innumerable ones without a job.
-K A Solaman

പിള്ള ഹാപ്പിയാണ്‌ !








കെ.എ.സോളമന്‍

Janmabhumi Posted On: Wed, 06 Apr 2011


തെരഞ്ഞെടുപ്പ്‌ അടുത്താല്‍ പദയാത്രകളാണ്‌. പദയാത്രകള്‍ക്കുശേഷം തീര്‍ത്ഥയാത്ര. തീര്‍ത്ഥയാത്ര നടത്തുന്നതില്‍ ഇടതുവലതു ചേരിതിരിവില്ല. ഒരു കൊല്ലംമുമ്പുവരെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കായിരുന്നു തീര്‍ത്ഥയാത്ര. കോയമ്പത്തൂരില്‍നിന്ന്‌ പ്രതിഷ്ഠ ബംഗളൂരുവിലേക്ക്‌ മാറ്റിയതും അങ്ങോട്ട്‌ ദിവസേന ആലപ്പുഴ വഴി ട്രെയിനില്ലാത്തതും തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചു. ഒടുക്കം തീര്‍ത്ഥാടകര്‍ തന്നെ ഇല്ലാതായി. ഇപ്പോള്‍ യുഡിഎഫ്‌ വക ആഭ്യന്തരതീര്‍ത്ഥാടനമാണ്‌, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്‌. അവിടെയാണ്‌ കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവും പല റിക്കാര്‍ഡുകളുടേയും ഉടമയുമായ 'പഞ്ചാബു പിള്ള' ഒരു കൊല്ലത്തെ ഹോളിഡേ പാക്കേജ്‌ ബുക്ക്‌ ചെയ്തത്‌.

എഴുകോണ്‍ നാരായണന്‍, പുനലൂര്‍ മധു, കൊടിക്കുന്നില്‍ സുരേഷ്‌, പന്തളം സുധാകരന്‍, നടന്‍ ജഗദീഷും ഭാര്യയും പിള്ളയെ കണ്ട്‌ കെട്ടിപ്പിടിച്ചു കരഞ്ഞതു മനസിലാക്കാം. ഹാസ്യാഭിനയത്തിന്‌ ജഗതിയും ഇന്നസെന്റും കഴിഞ്ഞാല്‍ അറിയപ്പെടുന്ന ആളാണ്‌ ജഗദീഷ്‌. ഭാര്യ ഡോക്ടറായതുകൊണ്ട്‌ പിള്ളയുടെ പള്‍സ്‌ പരിശോധിക്കാം. പക്ഷെ വി.എം.സുധീരന്‍ പിള്ളയെ കണ്ട്‌ കരഞ്ഞത്‌ എന്തിനെന്ന്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പേരില്‍ മാത്രമേയുള്ളോ ധൈര്യം, പ്രവൃത്തിയില്‍ വേണ്ടേ. അല്‍പ്പം സല്‍പ്പേരുള്ളത്‌ പിളളയായിട്ടുതന്നെ നശിപ്പിക്കണമെന്നായിരിക്കും ആഗ്രഹം. സുധീരന്‍ തന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ സംഭവം വാര്‍ത്താ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്ത പിള്ളയുടെ മനസ്സില്‍ തെല്ലുപോലുമില്ല കള്ളം.

ദീദി സൗജന്യമായി ട്രെയിന്‍ യാത്ര അനുവദിച്ചതില്‍ ആഹ്ലാദിക്കുകയാണ്‌ പിജി ബയോടെക്നോളജിക്കു പഠിക്കുന്ന അനിതയും കൂട്ടരും. സൗജന്യം അനുവദിച്ച കൂട്ടത്തില്‍ ഒന്നുരണ്ടു ട്രെയിനുകളും അവയ്ക്ക്‌ കോച്ചുകളും അനുവദിച്ചിരുന്നെങ്കില്‍ ദീദിയുടെ വനിതാദിനസമ്മാനം തെരഞ്ഞെടുപ്പ്‌ ചട്ട ലംഘനമാകില്ലായിരുന്നു. മണ്ണ്‌ കിള്ളിയിടാന്‍ സ്ഥലമില്ലാത്ത രാവിലത്തെ ട്രെയിനുകളില്‍ സൗജന്യം കിട്ടിയിട്ട്‌ എന്തു കാര്യം? തെറ്റയില്‍ മെഗാസ്റ്റാറിന്റെ 'ലോ ഫ്ലോറിലെ' ചെലവ്‌ ഓര്‍ക്കുമ്പോള്‍ ട്രെയിനിലെ സൗജന്യം ഒരു അത്ഭുതം തന്നെ.

മുഖ്യമന്ത്രി അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം പിബിയും സിസിയും സ്റ്റേറ്റ്‌ കമ്മറ്റിയും കടന്ന്‌ ജില്ലാ കമ്മറ്റിയില്‍ എത്തിയതോടെ അരവിന്ദാക്ഷന്‍പിള്ള ആഹ്ലാദത്തിലാണ്‌. കോതര്‍കാട്‌ ബ്രാഞ്ചു കമ്മറ്റി സെക്രട്ടറിയാണ്‌ പിള്ള. സ്ഥാനാര്‍ത്ഥിത്വം ജില്ലാ കമ്മറ്റിയില്‍നിന്ന്‌ താഴോട്ടിറങ്ങി, ഏരിയായും ലോക്കലും താണ്ടി തന്റെ മുന്നിലെത്തുമെന്ന്‌ പിള്ളയ്ക്കറിയാം. അപ്പോള്‍ ആഹ്ലാദിക്കാതെന്തുചെയ്യും?

സഖാക്കള്‍ക്ക്‌ മുള്ളില്ലാത്ത മീന്‍ റോസ്റ്റ്‌ വെച്ചു വിളമ്പുന്നത്‌ ഗൗരിയമ്മ നിര്‍ത്തി. തൊഴിലുറപ്പുകാരെയൊക്കെ അവരുടെ വീട്ടിലോട്ട്‌ പറഞ്ഞുവിട്ടു. ചാത്തനാട്ടു വീട്ടില്‍ വന്ന്‌ മൂക്കുമുട്ടെ ചെമ്മീന്‍ റോസ്റ്റും അണ്ടിപ്പരിപ്പും തിന്നവര്‍ മാറിനിന്ന്‌ പരിഹസിക്കുകയാണ്‌. മുഖ്യമന്ത്രിസ്ഥാനമൊന്നും തരാനാവില്ല, പാര്‍ട്ടിയിലോട്ട്‌ ചേര്‍ന്നാല്‍ രണ്ട്‌ സീറ്റ്‌ തരാം, പഴയതൊക്കെ പൊറുക്കാം.

തോല്‍ക്കുന്ന രണ്ട്‌ സീറ്റ്‌ വേണോ, ജയിക്കുന്ന 4 സീറ്റുമായി യുഡിഎഫില്‍ തുടരണമോയെന്നതാണ്‌ ഗൗരിയമ്മയെ അലട്ടുന്ന പ്രശ്നം. ബേബി സഖാവ്‌ കാണാന്‍ വന്നതാണ്‌, പക്ഷെ രാജന്‍ ബാബുവും ഷാജുവും അനുവദിച്ചില്ല. വന്ന ഓട്ടോറിക്ഷയില്‍തന്നെ ബേബി തിരികെ പ്പോയി. ഓട്ടോക്കാരന്‌ മുഴുവന്‍ കൂലിയും കോടുത്തോ, അതോ ലോറന്‍സ്‌ സഖാവിനെപ്പോലെ "പഞ്ഞ വര്‍ത്തമാനം" പറഞ്ഞോയെന്ന്‌ പിന്നീടേ അറിയാന്‍ കഴിയൂ.

ലാവ്ലിന്‍ കേസ്‌ രാഷ്ട്രീയമായും നിയമപരവുമായി നേരിടുമെന്ന്‌ പിണറായി. പാമോലിന്‍ കേസ്‌ ധാര്‍മികമായും നിയമപരവുമായി നേരിടുമെന്ന്‌ നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ 'രാഷ്ട്രീയം' തന്നെയോ 'ധാര്‍മിക'മെന്നു പറയുന്നത്‌? മുഹമ്മദ്‌ മുസലിയാര്‍ക്ക്‌ ഒരു സംശയം മാത്രമേയുള്ളൂ. ടി.എച്ച്‌. മുസ്തഫാ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ടോ? അദ്ദേഹമാണല്ലോ ഒരു വടിയും കിട്ടാതെ നടന്ന ഭരണകക്ഷിക്ക്‌ ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസിനേയും തല്ലാന്‍ പാമോയില്‍ കുറുവടി ചെത്തിമിനുക്കി കൊടുത്തത്‌. കേന്ദ്രന്‍ ജാഗ്രതയിലാണ്‌, ചാണ്ടി പെട്ടുപോയാല്‍ മുഖ്യമന്ത്രിയാകാന്‍ ആളുവേണ്ടേ, അതുകൊണ്ട്‌ ചെന്നിത്തല മത്സരിക്കട്ടെ!

Monday, 4 April 2011

ക്രിക്കറ്റ് ലോകകപ്പ്: ട്രോഫിയെച്ചൊല്ലി വിവാദം











Posted On: Mon, 04 Apr 2011

മുംബൈ: ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് സമ്മാനിച്ച ട്രോഫി സംബന്ധിച്ച് വിവാദം ഉയരുന്നു. ടീമിന് നല്‍കിയ ട്രോഫി യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നും മാതൃകയാണെന്നുമാണ് വിവാദം. എന്നാല്‍ വിവാദം അടിസ്ഥാനമില്ലാത്തതാണെന്നും യഥാര്‍ത്ഥ ട്രോഫി തന്നെയാണ് നല്‍കിയതെന്നുമാണ് ഐ.സി.സിയുടെ വിശദീകരണം.

Comment: Whatever it may be, the trophy is not as fragile as one issued by the Kerala Education Department to State School Games Festival winners,

K A Solaman

Sunday, 3 April 2011

സ്വപ്ന സാക്ഷാത്ക്കാരം-ലോക കിരീടം ചൂടി ഇന്ത്യ









Posted On: Sat, 02 Apr 2011

മുംബൈ: ക്രിക്കറ്റ്ജ്വരം നിറഞ്ഞുതുളമ്പിയ രാവില്‍ താരരാജക്കന്മാര്‍ ലോക കിരീടം ചൂടി. 121 കോടി ജനങ്ങളുടെ പ്രാര്‍ത്ഥന സഫലമായപ്പോള്‍ താരരാജക്കന്മാര്‍ക്ക്‌ ക്രിക്കറ്റ്‌ ദൈവങ്ങളുടെ മുഖച്ഛായയായി. ആവേശത്തിന്റെയും ഉത്കണ്ഠയുടെയും നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ കലാശക്കളിയില്‍ ഇന്ത്യ ലങ്കാദഹനം പൂര്‍ത്തിയാക്കി.

ആയിരക്കണക്കിന്‌ വിവിഐപികളെയും ക്രിക്കറ്റ്‌ ലോകത്തെയും സാക്ഷിനിര്‍ത്തി വാംഖഡേ സ്റ്റേഡിയത്തില്‍ ഇന്ത്യപടയോട്ടം നടത്തുകയായിരുന്നു. മോഹിപ്പിച്ച മൊഹാലിയില്‍നിന്നും പാക്കിസ്താനെ മറികടന്നുവന്ന ഇന്ത്യ തങ്ങള്‍ക്ക്‌ ആര്‍ഹിച്ച വിജയമാണിതെന്ന്‌ തെളിയിക്കുകയായിരുന്നു.

Comment: It is all right. However, the people drank thousands of gallons of liquor and spoiled their money, health and valuable time. We need an alternative game like football in the place of cricket to save the people from spoiling themselves with what is called the ‘rich man’s game’.
-K A Solaman

മുസ്‌ലി പവര്‍ എക്സ്ട്ര നിരോധിച്ചു

Posted On: Sun, 03 Apr 2011

തിരുവനന്തപുരം: കുന്നത്ത് ഫാര്‍മസി ഉത്പാദിപ്പിക്കുന്ന മുസ്‌ലി പവര്‍ എക്സ്ട്ര എന്ന മരുന്നിന്റെ ഉത്പാദനവും വിപണനവും സര്‍ക്കാര്‍ നിരോധിച്ചു. മാജിക്കല്‍ റെമഡീസ് ആക്റ്റ് ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്റ്റ് ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം.

മരുന്നിന്റെ പരസ്യത്തില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നു പുരസ്കാരം വാങ്ങുന്ന ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. ഈ പരസ്യം രാഷ്ട്രപതി ഭവന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിനെത്തുടര്‍ന്നാണു നടപടി.

വെള്ളൂരിലെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സാണു മരുന്നിന്റെ ഉത്പാദനവും വിപണനവും നടത്തുന്നത്.


Comment: Not only this, more others are there to be banned,
K A Solaman

Saturday, 2 April 2011

ഇന്ത്യാ ടുഡെ സര്‍വ്വെ യു.ഡി.എഫ് ജയം പ്രവചിക്കുന്നു

Posted on: 02 Apr 2011


ന്യുഡല്‍ഹി : നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടുമെന്ന് മറ്റൊരു തിരഞ്ഞെടുപ്പ സര്‍വ്വെ കൂടി പ്രവചിക്കുന്നു. ഇന്ത്യാ ടുഡെ ഗ്രൂപ്പ്സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍.

മാര്‍ച്ച് 20നും 24 നും ഇടയില്‍ മൂവായിരം ആളുകള്‍ക്കിടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പ് പ്രകാരം യു.ഡി.എഫ് 96 സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എല്‍.ഡി.എഫിന് 41 സീറ്റേ കിട്ടൂ. യു.ഡി.എഫ് 48 ശതമാനവും എല്‍.ഡി.എഫ് 40 ശതമാനവും വോട്ട് നേടും. മൂന്നുസീറ്റ് മറ്റുകക്ഷികള്‍ക്ക് പോകും.

Comment: After Asianet survey, it is India today now. Are there more in the offing to predict the victory of Chandy and company?

Friday, 1 April 2011

സെമി കാണാന്‍ കേരളം കുടിച്ചത്‌ 21 കോടി




Posted On: Thu, 31 Mar 2011
കോട്ടയം : ഇന്ത്യന്‍ കളിക്കാര്‍ മൊഹാലിയിലെ ഗ്രൗണ്ടില്‍ തകര്‍പ്പന്‍ അടിച്ചു തകര്‍ത്തപ്പോള്‍ മലയാളികളും അടിച്ചു രസിച്ച്‌ വിജയം ആഘോഷിച്ചു. സച്ചിന്‍ ബൗണ്ടറി അടിക്കുമ്പോള്‍ മലയാളി അടിച്ചത്‌ മദ്യമായിരുന്നുവെന്നുമാത്രം. മൊഹാലിയില്‍ ഇന്ത്യയും പാക്കിസ്ഥാനും മാറ്റുരച്ചപ്പോള്‍ ടെന്‍ഷന്‍ മാറ്റാന്‍ കേരളം കുടിച്ചുതീര്‍ത്തത്‌ ഇരുപത്തിയൊന്ന്‌ കോടിയുടെ മദ്യം. സംസ്ഥാനത്തെ ബീവറേജ്‌ കോര്‍പറേഷന്റെ വില്‍പനശാലകള്‍ വഴി ബുധനാഴ്ച വിറ്റ മദ്യത്തിന്റെ മാത്രം കണക്കാണിത്‌. സ്വകാര്യ ബാറുകളിലും കള്ളുഷാപ്പുകളിലും ഇന്ത്യാപാക്‌ മത്സരം ആസ്വദിക്കാന്‍ മലയാളികള്‍ എത്ര പണം ചെലവിട്ടു എന്ന കണക്ക്‌ പുറത്തുവന്നിട്ടില്ല.\

Comment: Certainly, it will be 42 crore for the final. Though tax is exempted for the match, the Govt loses little. Money collected from liquor sale is much.

K A Solaman