Posted on: 01 Mar 2012
കൊച്ചി: പിറവത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിന്റെ അപരനായി രംഗത്തെത്തിയ അനൂപ് ജേക്കബ് പള്ളിത്താഴത്തിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി. വോട്ടര്‍ പട്ടികയിലെ പേരും എസ്.എസ്.എല്‍.സി ബുക്കിലെ പേരും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പേരിന്റെ രണ്ടാം ഭാഗത്താണ് വ്യത്യാസം കണ്ടെത്തിയത്. എസ്.എസ്.എല്‍.സി ബുക്കില്‍ പിതാവിന്റെ പേര് ചാക്കോ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സൂക്ഷ്മ പരിശോധനയ്ക്കിടെ യു.ഡി.എഫാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് അപരന്റെ നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നീട്ടിവച്ചു. ഉച്ചയ്ക്ക് ശേഷമാണ് രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫീസര്‍ പത്രിക തള്ളിയത്.
Comment: അപരനാകാന്‍ കൊച്ചാപ്പനെ അപ്പനാക്കും ! ലക്‌ഷ്യം നേടാന്‍ ഏതു മാര്‍ഗ്ഗവും- എന്നാണാവോ കമ്മുണിസ്ടിനും കോണ്ഗ്രസ്സിനും ഇതില്‍ നിന്നു മോചനം ?
-കെ എ സോളമന്‍
ithil appuram enthu parayan..............
ReplyDelete