പിറവം: തന്നെ കറിവേപ്പിലയാക്കിയത് സി.പി.എമ്മാണെന്ന് സിന്ധു ജോയി. സ്‌ത്രീ സംരക്ഷകനെന്നു പറയുന്ന വി.എസ്. സ്വന്തം ജീവിതത്തില്‍ ചെയ്യുന്നതെന്താണെന്ന് ജനം തിരിച്ചറിയും. വി.എസിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും സിന്ധു ജോയി പറഞ്ഞു.അപമാനിച്ച ശേഷമുള്ള തിരുത്തലില്‍ കാര്യമില്ലെന്നും പിറവം ഉപതെരഞ്ഞെടുപ്പിലെ പ്രചാരണയോഗത്തില്‍ സംസാരിക്കവെ സിന്ധു പറഞ്ഞു. അച്യുതാനന്ദന്റെ പ്രസ്താവന കേരത്തിലെ സ്ത്രീ സമൂഹത്തെയാകെ അപമാനിക്കുന്നതാണ്.
കോണ്‍ഗ്രസല്ല, സി.പി.എമ്മാണ് തന്നെയും ഗൗരിയമ്മയും അടക്കമുളളവരെ കറിവേപ്പിലയാക്കിയതെന്നും അവര്‍ പറഞ്ഞു.
Comment: "പരിശുദ്ധ കന്യാമറിയമേ എന്നിലെ മുറിവുണങ്ങീടുകയില്ലയോ ---" ആ പാട്ട് ഒന്നുകൂടി പാടു സിന്ധു.
-കെ എ സോളമന്‍ .
No comments:
Post a Comment