Monday, 5 March 2012

പാതയോരപൊതുയോഗം: പ്രത്യേക നിയമം കൊണ്ടു വരും


തിരുവനന്തപുരം: പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധി മറിക്കടക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നത്‌ ആലോചിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നിരോധനത്തിന്റെ പേരില്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്കു പ്രത്യേക പരിഗണനയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോടതിവിധി മറികടക്കാന്‍ സര്‍ക്കാരിനോ പോലീസിനോ കഴിയില്ല. അതിനാല്‍ സുപ്രീം കോടതിയെ സമീപിക്കുക മാത്രമെ വഴിയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട്‌ സംസാരിച്ച അംഗങ്ങള്‍ എല്ലാം ഹൈക്കോടതിയുടെ നിലപാടിനെ വിമര്‍ശിച്ചു. .

Comment: പൊതുജനത്തിന്റെ  പുറത്തു കുതിര കേറുന്ന കാര്യത്തില്‍ ഞമ്മളെല്ലാം ഒന്ന് . . പൊതുയോഗം ഹാളില്‍ നടത്തിയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?
-കെ എ സോളമന്‍

No comments:

Post a Comment