Sunday, 4 March 2012

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനു മുദ്രപ്പത്രം അനാവശ്യം.


പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക്  സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാന്‍ മുദ്രപ്പത്രം വേണമെന്നുള്ള നിബന്ധന അനാവശ്യ മാണ് . മുദ്രപ്പത്രം കിട്ടാതിരുന്നതിനാല്‍  പല  വിദ്യാര്‍ഥികള്‍ക്കും   അപേക്ഷ  സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ആവശ്യ ക്കാരുടെ തള്ളിക്കയറ്റം മൂലം പല സ്റ്റാമ്പ്‌വെണ്ടര്‍മാരുടെ പക്കലും മുദ്രപ്പത്രങ്ങള്‍ തീരുകയും  ചിലര്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് കൂടുതല്‍ വില ഈടാക്കുകയും ചെയ്തു.  ഒരു ആനുകൂല്യം നല്‍കുന്നതിനു മുമ്പു ജനത്തെ കഴ്ടപ്പെടുത്തുക എന്നത് അധികാരികള്‍ക്കു  ശീലമായിരിക്കുന്നു. വെള്ളക്കടലാസിലുള്ള  രക്ഷ  കര്‍ത്താവിന്റെ സത്യാവാംഗ് മൂലത്തില്‍ ഹെഡ് മാസ്ടറിന്റെ മേലൊപ്പു കൊണ്ട് പരിഹരിക്കാവുന്നകാര്യത്തിനാണു  പാവപ്പെട്ടവനെ  ക്കൊണ്ടു വെണ്ടര്‍മാരുടെ തിണ്ണ നിരങ്ങിക്കുന്നത്.
 
സ്‌കോളര്‍ഷിപ്പ് നടപ്പാക്കുന്നത് പിന്നാക്കവികസന വകുപ്പ് വഴിയാണെന്നതാണ് രസകരം . ഒച്ചിഴയുന്നത് എങ്ങനെയെന്നു ഗവേഷണം നടത്തുന്നവരാണ് ഇക്കൂട്ടര്‍ . സ്വന്തം ജീവനക്കാരെ സസ്പെണ്ട് ചെയ്തിട്ട് തിരിച്ചെടുക്കാന്‍ കൈക്കൂലി വാങ്ങുന്ന വീരന്മാരും ഈ  വകുപ്പിലുണ്ട് .  സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളെ കണ്ടെത്തി ആനുകൂല്യം നല്കാറാകുമ്പോള്‍  കുട്ടികള്‍ സ്കൂള്‍  വിട്ടു കഴിഞ്ഞിരിക്കും  . വാര്‍ഷിക വരുമാനം 44,500 രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് .   ഈ വരുമാനത്തില്‍ പത്തു രൂപ ചെലവാക്കി പത്രം വാങ്ങുകയും അതിനായി രണ്ടു ദിവസത്തെ ദിവസക്കൂലി രക്ഷകര്‍താവ്  ഉപേക്ഷിക്കയും ചെയ്യണമെന്നുള്ള വ്യവസ്ഥ  അംഗികരിക്കാനാവില്ല     . പത്തുരൂപയുടെ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം എഴുതി വാങ്ങിയത് കൊണ്ട് എന്തെങ്കിലും പ്രയോജന മുണ്ടെങ്കില്‍  കൊള്ളാമായിരുന്നു. 

മുദ്രപ്പത്രം കിട്ടാത്തതിനാല്‍ പല കുട്ടികള്‍ക്കും അപേക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടിക്കൊടുക്കുകയും മുദ്രപ്പത്രം വേണമെന്നുള്ള വ്യവസ്ഥ പിന്‍വലിക്കുകയും ചെയ്യണം.
-കെ എ സോളമന്‍ ,  എസ്‌ എല്‍ പുരം

2 comments:

  1. theerchayayum ee karyathil oru theerumanam ethrayum vegam undavanam..... ee choondikkanikkal nannayi.....

    ReplyDelete
  2. Thank you dear Jayaraj.
    -K A Solaman

    ReplyDelete