Thursday, 8 March 2012

പിറവം തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാവില്ല – വയലാര്‍രവി


തിരുവനന്തപുരം: പിറവം തെരഞ്ഞെടുപ്പു സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. പരാജയ ഭീതികൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക തെരഞ്ഞെടുപ്പിലെ പരാജയം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആണെന്നു പറയുന്നതിനോടു യോജിപ്പില്ലെന്നും വയലാര്‍ രവി പറഞ്ഞു. അതേസമയം പിറവം തെരഞ്ഞെടുപ്പു സര്‍ക്കാരിനെ സംബന്ധിച്ചു വളരെ നിര്‍ണായകമാണ്.
തെരഞ്ഞെടുപ്പില്‍ സഭാ തര്‍ക്കങ്ങള്‍ മുതലെടുക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നുണ്ട്. അതു വിലപ്പോവില്ലെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.

Comment:വിലയിരുത്തലാകുമെന്നു ഉമ്മന്‍ ചാണ്ടി യുള്‍പ്പെടെ വേറെ ചിലര്‍ പറഞ്ഞിട്ടുണ്ടല്ലോ വയലാര്‍ജി. ഇതു രണ്ടു കൂടി അപ്പോള്‍ എങ്ങനെ ശരിയാകും.?
-കെ എ സോളമന്‍
.

No comments:

Post a Comment