Sunday, 18 March 2012

ശെല്‍‌വരാജിനെ ചുമക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ല – മുരളീധരന്‍


കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ സ്വതന്ത്ര വേഷം കെട്ടി ആര്‍. ശെല്‍വരാജിനെ ചുമക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുളളവര്‍ കോണ്‍ഗ്രസിലുണ്ട്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സെല്‍വരാജിനെ മത്സരിപ്പിക്കേണ്ട ആവശ്യമില്ല. അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു ശെല്‍വരാജ് പിന്തുണ നല്‍കുകയാണെങ്കില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comment: ശെല്‍വരാജ് വന്നാല്‍ മുരളീധരന്‍ ചാടുമോ?
-കെ എ സോളമന്‍

1 comment: