Thursday, 15 March 2012

ത്രിവേദി രാജി വച്ചിട്ടില്ലെന്ന് പ്രണബ്; പാര്‍ലമെന്റ് തടസ്സപ്പെട്ടു

ന്യൂദല്‍ഹി: കേന്ദ്ര റെയ്ല്‍വേ മന്ത്രി ദിനേശ് ത്രിവേദിയുടെ രാജിച്ചൊല്ലി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതിനാല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും തടസപ്പെട്ടു. ബഹളം മൂലം രാജ്യസഭ പന്ത്രണ്ടു മണി വരെ നിര്‍ത്തിവച്ചു. ദിനേശ് ത്രിവേദി രാജി വച്ചിട്ടില്ലെന്ന് പ്രണബ് മുഖര്‍ജി ലോക്‍സഭയെ അറിയിച്ചു.
റെയില്‍ ബജറ്റിന് ധനമന്ത്രിയുടെ അംഗീകാരമുണ്ട്. ബജറ്റ് സഭയുടെ സ്വത്താണ്. മമത ബാനര്‍ജിയുടെ കത്തില്‍ പ്രധാനമന്ത്രി തീരുമാനം എടുത്തിട്ടില്ലെന്നും പ്രണബ് പറഞ്ഞു. ആരുടെ ബജറ്റാണ് പാസാക്കേണ്ടതെന്നു രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി ചോദിച്ചു. ദിനേശ് ത്രിവേദി രാജിവച്ചെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comment:മന്ത്രി ദിനേശ് ത്രിവേദിയുടെ ഗതികേട് മറ്റൊരു മന്ത്രിക്കും ഉണ്ടാകാതിരിക്കട്ടെ.
-കെ എ സോളമന്‍ . 

No comments:

Post a Comment