Thursday 8 March 2012

ഇന്*റലിജന്*സ് ടൊയ് ലെറ്റ്





ജീവിതം ആഡംബരമാകുമ്പോള്* ലൈഫ്സ്റ്റൈല്* ആകെ മാറണം. വസ്ത്രങ്ങളും വാഹനങ്ങളും മാത്രം ചെയ്ഞ്ചായാല്* പോരാ. വീടിനും വേണം സ്പെഷ്യാലിറ്റികള്*. ടൊയ് ലെറ്റിന്*റെ കാര്യത്തിലും പാലിക്കണം. ടെക്നോളജിയില്* എപ്പോ ഴും ലോകത്തിനു മുന്*പേ നടക്കുന്ന ജപ്പാന്*കാര്* ഇതാ അത്യാധുനിക ടൊയ് ലെറ്റ് നിര്*മിച്ച്, പ്രാഥമിക കൃത്യങ്ങള്* ആഡംബരമാക്കുന്നു. ഡെയ്വ ഹൗസ് എന്ന കമ്പനിയാണ് ഈ അള്*ട്രാ മോഡേണ്* കക്കൂസി നു പിന്നില്*. ഓഡിയോ ഇഫക്റ്റുകള്* മുതല്* ഹെല്*ത്ത് ചെക്കപ്പ് സൗകര്യം വരെയുള്ള ടൊയ് ലെറ്റുകള്*.
ഹൈടെക് ടൊയ് ലെറ്റ് എന്ന സങ്കല്*പ്പം പ്രചാരം നേടുകയാണ്. മെഡിക്കല്* ലാബിനു തുല്യമായ മുറി. നോയ്സ് മാസ്കിങ് ഓഡി യൊ ഇഫക്റ്റ്, പെര്*ഫ്യൂം സ്പ്രേ എന്നിവയുള്*പ്പെടുന്ന ടൊയ് ലെറ്റ് മുഴുവനായും കംപ്യൂട്ടര്* ടെക്നോളജി ഉപയോഗിച്ചാണ് ഡിസൈന്* ചെയ്തിട്ടുള്ളത്. എല്ലാ ദിവസവും ഹെല്*ത്ത് ചെക്കപ്പ് ചെയ്യാന്* സൗകര്യമു ള്ള ടൊയ് ലെറ്റിന്, ഇന്*റലിജന്*സ് ടൊയ് ലെറ്റ് എന്നാണു കമ്പനിയിട്ടിട്ടുള്ള പേര്.
ആരോഗ്യ സംരക്ഷണത്തിനുള്ള മാര്*ഗമാവുകയാണ് ടൊയ് ലെറ്റ്. യൂറിന്* ചെക്കപ്പ് ചെയ്യാന്* വീട്ടില്* സൗകര്യമൊരുങ്ങുന്നു. ബ്ലഡ് പ്രഷര്*, ബോഡി ടെംപറേച്ചര്*, ശരീര ഭാരം എന്നിവയെല്ലാം ടൊയ് ലെറ്റില്* പരിശോധിക്കാം. ആരോഗ്യ സ്ഥിതിയെക്കുറിച്ച് എപ്പോഴും ആശങ്കപ്പെടുന്നവര്*ക്കുള്ള മിനി ലബോറട്ടറിയാണ് ഇന്*റലിജന്*സ് എന്ന ടൊയ് ലെറ്റ്. മെഡിക്കല്* ലാബുകള്*ക്കു മുന്നില്* ഹെല്*ത്ത് ചെക്കപ്പിനു നില്*ക്കുന്നവരുടെ നിര കണ്ടപ്പോഴാ ണ് ഡെയ്വ ഹൗസ് പുതിയ ടൊയ് ലെറ്റ് നിര്*മിക്കാന്* തീരുമാനിച്ചതെ ന്നു പറയുന്നു ഡിസൈനര്* ആര്*ക്കിറ്റെക്റ്റ് അഖിയൊ സുസുക്കി. ടോട്ടൊ എന്ന എന്*ജിനിയറിങ് ഗ്രൂപ്പിനെയാണ് ഡിസൈനിങ് ഏല്*പ്പിച്ചത്.
കംപ്ലീറ്റ് കംപ്യൂട്ടര്* എക്യുപ്ഡ് ആയ ടൊയ് ലെറ്റാണ് ടൊട്ടോ നിര്*മിച്ചത്. രക്തസമ്മര്*ദ്ദം, ഷുഗര്* എന്നിവയുടെ സ്ഥിതിയറിയാന്* ഒരു മോണിറ്റര്*, ടൊയ് ലെറ്റിന്*റെ ചുമരില്* സ്ഥാപിച്ചു. ഹീറ്റഡ് സീറ്റുകള്*, ടെംപറേച്ചര്* കണ്*ട്രോള്* ഉള്ള വാട്ടര്* ജെറ്റ്, ഹോട്ട് എയര്* ബോ ട്ടം ഡ്രയറുകള്*, ബാക്ഗ്രൗണ്ട് മ്യൂസിക് എന്നിവയാണു സവിശേഷതകള്*. കീ ബോര്*ഡിന്*റെ മാതൃകയില്* ഒരു കണ്*ട്രോള്* പാനലിലാണ് ടൊയ് ലെറ്റിന്*റെ നിയന്ത്ര ണം. സ്ത്രീകള്*ക്കും പുരുഷന്മാര്*ക്കും ഉപയോഗിക്കാവുന്ന രീതിയില്* സീറ്റ് അഡ്ജസ്റ്റ് ചെയ്യാനുള്ള ബട്ടനുണ്ട്. ടൊയ് ലെറ്റിലേക്ക് ഒരാള്* പ്രവേശിച്ചാല്* ഉടന്* തന്നെ ക്ലോസറ്റിന്*റെ ടോപ്പ് ഉയരും. ഒരു തവണ ഫ്ളഷ് ചെയ്യാന്* അഞ്ചു ലിറ്റര്* വെള്ളമാണ് വേണ്ടത്. ടൊയ് ലെറ്റ് ഉപയോഗിക്കുന്ന വ്യക്തിയുടെ ബ്ലഡ്, യൂറിന്*, പ്രഷര്* എന്നി വ മോണിറ്റര്* ഡിസ്പ്ലെ ചെയ്യും. ഉടന്* തന്നെ ഇതു പേഴ്സണല്* കംപ്യൂട്ടറിലേ ക്കും കുടുംബ ഡോക്റ്ററുടെ ഇ മെയ്ലിലേക്കും ഓട്ടൊമാറ്റിക്കായി സേവ് ആകും. ഈ ടൊയ് ലെറ്റ് ഉപയോഗിച്ചു തുടങ്ങിയവര്*ക്കു യാത്രയിലും ആശങ്ക വേണ്ട. ടൊയ് ലെറ്റിലുള്ള പോര്*ട്ടബിള്* ഗാഡ്ജ റ്റ് കൂടെക്കൊണ്ടുപോകാം.
യൂറോപ്യന്* ടൊയ് ലെറ്റ്, ഇന്ത്യന്* ടൊയ് ലെറ്റ് തുടങ്ങിയ ലേബല്* ഉപേക്ഷിക്കുകയാണ് ഡെയ്വ ഹൗസ്. ആഗോള മാര്*ക്കറ്റാണ് ലക്ഷ്യം. കയറ്റുമതി ചെയ്യാന്* ഉദ്ദേശിച്ചുകൊണ്ടാണ് ഇത് ഡിസൈന്* ചെയ്തിട്ടുള്ളത്. എയര്*പോര്*ട്ടുകള്*, ഹോട്ടലുകള്* എന്നിവിടങ്ങളാണ് കമ്പനിയുടെ ലക്ഷ്യം. ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിലേക്കായിരിക്കും ആദ്യം കയറ്റുമതി. രാവിലെ മോസ്റ്റ് മോഡേണായി ടൊയ് ലെറ്റില്* പോകാന്* ആഗ്രഹിക്കുന്നവര്* അധികം കാത്തിരിക്കേണ്ടി വരില്ല, കമ്പനി രണ്ടാം ഘട്ട കയറ്റുമതി ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്*റലിജന്*സ് ടൊയ് ലെറ്റിന്*റെ അമേരിക്കയിലെ വില രണ്ട് മുതല്* രണ്ടേമുക്കാല്* ലക്ഷം രൂപ വരെ.

Comment: എന്തൊക്കെയാണ്  ഇനി കാണാന്‍ പോകുന്നത്  ഭഗവാനെ  !  കേരളത്തിലെ  ചില മുനിസിപ്പാലിറ്റികള്‍   ലക്ഷങ്ങള്‍   ചെലവിട്ടു ഇ- ടോയ് ലെറ്റുകള്‍  പണിയാന്‍ പോകുകയാണ് . ഉടനെ തന്നെ അവ പൊളിച്ചു കളഞ്ഞിട്ടു ഇന്*റലിജന്*സ് ടൊയ് ലെറ്റ് - ടോയ് ലെറ്റുകള്‍ പണിയും  . ജനത്തിന്റെ നികുതിപ്പണം അടിച്ചു മാറ്റാന്‍ ഓരോരോ  വഴി ?
-കെ എ സോളമന്‍
!

No comments:

Post a Comment