Sunday, 4 March 2012

പിറവത്ത് യു.ഡി.എഫ്. തരംഗം: ബാലകൃഷ്ണപിള്ള


Posted on: 04 Mar 2012


കൊച്ചി: പിറവത്ത് യു.ഡി.എഫ് അനുകൂല തരംഗം അലയടിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. എട്ടുമാസം കൊണ്ട് വികസനത്തിന്റെ പാത തുറന്ന സര്‍ക്കാര്‍ തുടരണമെന്നുതന്നെയാണ് ജനങ്ങളുടെ ആഗ്രഹം.കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കാന്‍ കഴിയുന്ന സര്‍ക്കാരാണ് വേണ്ടത്. ഇടതുസര്‍ക്കാരിന് കഴിഞ്ഞ അഞ്ചുവര്‍ഷം ഒന്നും ചെയ്യാനായില്ല. ആരു ഭരിച്ചാലും പ്രതിപക്ഷം ക്രിയാത്മകമായിരിക്കണം. യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ അങ്ങിനെയായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വികസനത്തിനും മൂലധന നിക്ഷേപത്തിനും എതിരാകുന്ന സമരമാണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്-ബാലകൃഷ്ണപിള്ള പറഞ്ഞു. എറണാകുളം പ്രസ്സ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comment: സുനാമി തരംഗമാവും?  എല്‍ ഡി എഫിലെ ഇ  പി ജയരാജനെ പോലെ തോല്‍പ്പിക്കാന്‍ പാകത്തില്‍ യു ഡി  എഫിലും ഒരാള്‍ വേണമല്ലോപിറവത്ത് .
 -കെ എ സോളമന്‍ 

2 comments:

  1. enthokke nadakkan pokunnu ennu daivathine ariyoo......nallathu varan prarthikkaam.....

    ReplyDelete
  2. Yes, you are right dear Jayaraj.

    -k a solaman

    ReplyDelete