Wednesday 23 October 2013

ദേശീയപാത: വീതി 45 മീറ്ററാക്കാന്‍ പൊതുധാരണ












തിരുവനന്തപുരം: ദേശീയപാതയുടെ വീതി 45 മീറ്ററാക്കാന്‍ കളക്ടര്‍മാരുടെ വാര്‍ഷിക യോഗത്തില്‍ പൊതുധാരണ. ദേശീയപാതയില്‍ മുപ്പത്‌ മീറ്റര്‍ വീതിയുള്ള സ്ഥലങ്ങളില്‍ ഇരുവശങ്ങളിലുമായി ഏഴരമീറ്റര്‍ സ്ഥലം വീതം റോഡിനായി ഏറ്റെടുക്കും. സ്ഥലം ഏറ്റെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തൂ. ദേശീയപാതയുടെ വീതി 45 മീറ്ററാക്കുന്നത്‌ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ഇതിനുശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. ഇക്കാര്യം ജില്ലാ കളക്ടര്‍മാരെ സര്‍ക്കാര്‍ അറിയിച്ചുവെന്ന്‌ ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ്‌ തലവന്‍മാരുടെയും യോഗത്തിന്‌ ശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച്‌ ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷന്‍ പറഞ്ഞു.

ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വേണമെന്നത്‌ സര്‍ക്കാരിന്റെ നയമല്ല, യോഗത്തില്‍ ഈ അഭിപ്രായമാണെന്ന്‌ ഭരത്‌ ഭൂഷന്‍ വ്യക്തമാക്കി. പാതയ്ക്ക്‌ വീതിയില്ലാത്തതിനാല്‍ പല സ്ഥലങ്ങളിലും അപകടങ്ങളും ഗതാഗതക്കുരുക്കും വര്‍ധിക്കുകയാണ്‌. സര്‍ക്കാരിന്റെ തീരുമാനവും ആഗ്രഹവും ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വേണമെന്നാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കമന്‍റ് :ദേശീയപാതയുടെ വീതിയെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങി യിട്ടു കുറെനാളായി. പാതയുടെ വീതിവികസനം കോഴിയുടെ മുലയൂട്ട് അഥവാ ആലപ്പുഴ ബൈപ്പാസ് പോലെ നീളുകയാണ് . വീതി എത്രവേണമെങ്കിലും കുറക്കൂ, നീളംമാത്രം കുറയ്ക്കരുത്.
-കെ എ സോളമന്‍ 

No comments:

Post a Comment