Sunday, 20 October 2013

ആലോചന അനുശോചിച്ചു.


എസ് എല്‍ പുരം: ഗ്രാമീണ ഈണങ്ങളുടെ ശില്പി  അനശ്വരനായ സംഗീത സംവിധായകന്‍ കെ രാഘവൻ മാഷിന്ടെ നിര്യാണത്തില്‍  ആലോചന സാംകാരിക കേന്ദ്രം അനുശോചനം രേഖപ്പെടുത്തി. എസ് എല്‍ പുരം സര്‍വോദയ ഗ്രന്ഥശാല ഹാളില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്‍റ് പ്രൊഫ. കെ എ സോളമന്‍ അധ്യക്ഷത വഹിച്ചു. സാബ്ജി, തൈപ്പറമ്പില്‍ പ്രസാദ്, പി മോഹനചന്ദ്രന്‍, എന്‍ ചന്ദ്രഭാനു, ഉപേന്ദ്ര ഷേണോയി, കാര്‍ത്തികേയന്‍ വളവനാട്,  ത്രിവിക്രമന്‍ ശ്രീരഞ്ജിനി,  കെ എസ് റജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



No comments:

Post a Comment