Saturday, 5 October 2013

സര്‍ക്കാരിനെതിരെ ജോര്‍ജ് പ്രസ്താവന നടത്തിയിട്ടില്ല : മാണി










കോട്ടയം: സര്‍ക്കാരിനോ യു ഡി എഫിനോ എതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസ്താവന നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ എം മാണി. വിമര്‍ശിക്കുക മാത്രമാണ് ജോര്‍ജ് ചെയ്തത്. വിമര്‍ശവും സര്‍ക്കാരിനെതിരായ പ്രസ്താവനയും രണ്ടാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ആഭ്യന്തര മന്ത്രിക്കെതിരെ പി സി ജോര്‍ജ് നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അതൊക്കെ അവര്‍ തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിയും നടത്തുന്ന പ്രസ്താവനകളെക്കുറിച്ച് ചോദിക്കരുത്. എല്ലാവര്‍ക്കും ഒരേസ്വരത്തില്‍ സംസാരിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
കമെന്‍റ്: അധ്വാന വര്‍ഗ സുവിശേഷം !
-കെ എ സോളമന്‍ 

No comments:

Post a Comment