ജബല്‍പൂര്‍: മധ്യപ്രദേശിലെ താമരക്കുളങ്ങള്‍ കോണ്‍ഗ്രസിന് പരിഭ്രമമുണ്ടാക്കുന്നു. മഹാകൗശല്‍, മാള്‍വ, ബുണ്ഡേല്‍ഖണ്ഡ് പ്രദേശങ്ങളില്‍ താമര വിരിഞ്ഞുകിടക്കുന്ന കുളങ്ങള്‍ വോട്ടര്‍മാരെ ബിജെപിയിലേക്ക് ആകര്‍ഷിക്കുമെന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ താമരക്കുളങ്ങള്‍ വോട്ടര്‍മാരില്‍ നിന്ന് മറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. എന്നാല്‍ കോണ്‍ഗ്രസിന്റെ പരാതി മാനസിക പാപ്പരത്വത്തിന്റെ തെളിവാണിതെന്ന് ബിജെപി വക്‌താവ് വിശ്വാസ് സാരംഗ് പറഞ്ഞു. പാര്‍ട്ടി ചിഹ്നമായതിനാല്‍ ജനങ്ങള്‍ സ്വന്തം കൈകളും മറയ്‌ക്കണമെന്നാണ് ഇതിനര്‍ഥമെന്നും ബിജെപി വക്‌താവ് പറഞ്ഞു.
എന്നാല്‍. വിചിത്രമായ പരാതി ജബല്‍പൂരിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജേഷ് ജയിനെ വെട്ടിലാക്കിയിരിക്കുകയാണ്. തിങ്കളാഴ്‌ചയാണ് പരാതി ലഭിച്ചത്. എന്ത് നടപടി സ്വീകരിക്കണമെന്ന് അറിയാതെ കുഴങ്ങിയ തെരഞ്ഞെടുപ്പ് ഓഫീസര്‍ പരിഹാരം തേടി ഉയര്‍ന്ന ഓഫീസര്‍മാരുടെ അഭിപ്രായം തേടിയിരിക്കുകയാണ്.
-കെ എ സോളമന്‍
No comments:
Post a Comment