Thursday 31 October 2013

രാഷ്ട്രീയക്കാരുടെ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കരുത്: കോടതി










ന്യൂദല്‍ഹി: രാഷ്ട്രീയ നേതാക്കന്‍മാരുടെ വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കരുതെന്ന് സുപ്രീം കോടതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മൂന്ന് മാസത്തിനകം രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് ഉദ്യോഗസ്ഥരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണമെന്നും ഒരോ ഉദ്യോഗത്തിനും കാലാവധി നിശ്ചയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കൂടാതെ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ബോര്‍ഡുകള്‍ക്ക് രൂപം നല്‍കണം. മൂന്നു മാസത്തിനകം ഇതു സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കോടതി വിശദമാക്കി.
ഒരു തസ്തികയിലെ നിയമനത്തിന് നിശ്ചിത കാലാവധി കൊണ്ടുവരികയാണെങ്കില്‍ കാര്യക്ഷമതയും മെച്ചപ്പെട്ട സേവനവും ഭരണവും ഉറപ്പാക്കാനാവുമെന്ന് കോടതി പറഞ്ഞു.
രാഷ്ട്രീയ ഇടപെടലുകള്‍ മൂലമാണ് ഉദ്യോഗസ്ഥ സംവിധാനത്തില്‍ കുഴപ്പങ്ങളുണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം, അച്ചടക്ക നടപടി എന്നിവ നിശ്ചയിക്കുന്നതിന് പ്രത്യേകം നിയമമുണ്ടാക്കണമെന്നും എങ്കില്‍ മാത്രമെ ഇതിന് പരിഹാരം ഉണ്ടാകുകയുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി
Comment: സ്വാഗതാര്‍ഹമായ നിര്‍ദ്ദേശം
-കെ എ സോളമന്‍ 

No comments:

Post a Comment