Thursday, 31 October 2013

നടനല്ലെങ്കില്‍ പട്ടാളക്കാരനാവുമായിരുന്നു- സുരാജ് വെഞ്ഞാറമൂട്
















കൊല്ലം:സിനിമാ നടനായതിന് താന്‍ കടപ്പെട്ടിരിക്കുന്നത് അമ്മയോടും അച്ഛനോടുമാണെന്ന് സുരാജ് വെഞ്ഞാറമൂട്. നടനല്ലെങ്കില്‍ താന്‍ ഒരു പട്ടാളക്കാരനാവുമായിരുന്നെന്നും സുരാജ് പറഞ്ഞു. കൊല്ലം പ്രസ് ക്ലബ് ഒരുക്കിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടാളക്കാരനാകാനായിരുന്നു ആഗ്രഹം. അതിനായി അവസരം വന്നപ്പോള്‍ കൈയൊടിഞ്ഞു. അല്ലെങ്കില്‍ പട്ടാളത്തില്‍ ചേരുമായിരുന്നു. കാര്‍ഗില്‍ സ്വപ്നംകണ്ട തനിക്ക് പിന്നീട് കാര്‍ഗിലില്‍ പട്ടാളക്കാരനായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും സുരാജ് പറഞ്ഞു. ചേട്ടന്‍ മിമിക്രിക്കാരനായതിനാല്‍ തന്നെക്കൂടി ആ വഴിക്ക് വിടാന്‍ വീട്ടില്‍ താത്പര്യമില്ലായിരുന്നു. ഒടുവില്‍ അമ്മയാണ് തന്നെ പിന്തുണച്ചതെന്ന് സുരാജ് പറഞ്ഞു. അമ്പലക്കര ഫിലിംസിന്റെ പേരറിയാത്തവര്‍ എന്ന ചിത്രത്തിന്റെ കൊല്ലത്തെ ലൊക്കേഷനില്‍നിന്നാണ് സുരാജ് മുഖാമുഖത്തിനെത്തിയത്.

Comment: ഇന്ത്യന്‍ പട്ടാളതലവന്‍ എ കെ ആന്റണിയുടെ പൊക്കം കണ്ടു തോന്നിയ വെളിപാടാകാം വെഞ്ഞാറമൂടിന്. എന്നാല്‍ എല്ലാവര്‍ക്കും കേറി നിരങ്ങാനുള്ള സ്ഥലമല്ല ഇന്ത്യന്‍ പട്ടാളമെന്നത് വെഞ്ഞാറമൂടിന് ആരാ പറഞ്ഞുകൊടുക്കുക?
=കെ എ സോളമന്‍ 

No comments:

Post a Comment