Saturday 12 October 2013

മാണി അച്ചടക്കവാളൂരി; മുപ്പതിനായിരം പേരുടെ ജോലി തുലാസില്‍


mangalam malayalam online newspaper

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത്‌ ധനമന്ത്രി കെ.എം. മാണി കടുത്ത അച്ചടക്കനടപടികള്‍ പ്രഖ്യാപിച്ചു. ധനവകുപ്പിന്റെ അനുമതിയില്ലാതെ പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കില്ല.
താല്‍കാലികാടിസ്‌ഥാനത്തില്‍ സൃഷ്‌ടിക്കപ്പെട്ട തസ്‌തികകള്‍ പരിശോധിക്കാന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുന്നതോടെ 30,000 ജീവനക്കാരുടെ ഭാവി തുലാസിലാകും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ ഡെപ്യൂട്ടേഷന്‍ വ്യവസ്‌ഥകള്‍ കര്‍ശനമാക്കും. ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്‌ഥന്റെ സേവനം, പകരം ആളെ വയ്‌ക്കാതെ വിട്ടുനല്‍കാന്‍ കഴിയുമെങ്കിലേ ഡെപ്യൂട്ടേഷന്‍ അനുവദിക്കൂ. നിലവിലുള്ള ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടിനല്‍കരുതെന്നും നിര്‍ദേശമുണ്ട്‌. പൊതുമേഖലാസ്‌ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ നിയമിക്കുന്നതു നിരുത്സാഹപ്പെടുത്തും.

പദ്ധതിയേതരചെലവുകള്‍ അനുവദിക്കില്ല, സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുപകരം കരാറടിസ്‌ഥാനത്തില്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തും, മന്ത്രിമാരടക്കമുള്ളവരുടെ വിദേശയാത്രകള്‍ക്കും നിയന്ത്രണം തുടങ്ങിയ സാമ്പത്തിക അച്ചടക്കനടപടികളാണ്‌ ധനമന്ത്രി പ്രഖ്യാപിച്ചത്‌. നികുതിപിരിവുമായി ബന്ധപ്പെട്ട്‌ അപ്പലേറ്റ്‌ അഥോറിട്ടിയിലും കോടതികളിലും കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കും. അസംഘടിത തൊഴിലാളികള്‍ക്കായുള്ള സ്വാവലംബന്‍ പദ്ധതി കേരളത്തിലും നടപ്പിലാക്കും. നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ ഫീസുകള്‍ കൂട്ടും. ഭാഗം ഉടമ്പടിയുടെ രജിസ്‌ട്രേഷന്‍ ഫീസ്‌ വര്‍ധിപ്പിക്കും. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനും ആലോചനയുണ്ട്‌. സര്‍ക്കാരിനു സാമ്പത്തിക വൈഷമ്യങ്ങളുണ്ടെങ്കിലും പ്രതിസന്ധിയില്ലെന്നു മന്ത്രി മാണി പത്രസമ്മേളനത്തില്‍ പറഞ്ഞു. ബജറ്റ്‌ വിഹിതത്തേക്കാള്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ പണം നല്‍കിയിട്ടുണ്ട്‌.

കമന്‍റ് : എന്തെങ്കിലും പണികിട്ടുമെന്ന മോഹിച്ചിരുന്ന കുറെ പാവങ്ങളെ പറ്റിച്ചു വെന്നുപറയാം. തോമസ് ഐസക്ക് ധനമന്ത്രിയായിയൃന്നപ്പോള്‍ കുറെ ലോട്ടറി ടിക്കെട്ടും അതുവെയ്ക്കാനുള്ള ബാഗും നല്കി കുറെപേരെ തെണ്ടിച്ചു. മാണി ഭരിക്കുമ്പോള്‍ തെണ്ടാന്‍ ആവശ്യത്തിന് ടിക്കറ്റുപോലും നല്‍കുന്നില്ല.
-കെ എ സോളമന്‍ 

No comments:

Post a Comment