
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപത്തെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിരുന്ന വയനാട് കളക്ടര്‍ കെ.ജി. രാജുവിന്റെ മുറിയില്‍ നിന്ന് സ്വര്‍ണമാലയും പണവും മോഷ്ടാവ് കവര്‍ന്നു. തിരുവനന്തപുരത്ത് തിങ്കളാഴ്ച നടന്ന കളക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം സെക്രട്ടേറിയറ്റിനടുത്തുള്ള നവരത്‌ന ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മുറിക്കുള്ളില്‍ കടന്ന മോഷ്ടാവ് കെ.ജി. രാജുവിനെ ഭീഷണിപ്പെടുത്തിയ ശേഷം 11 പവന്റെ സ്വര്‍ണമാലയും 5000 രൂപയും കവര്‍ന്നു.
ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് കളക്ടര്‍ നവരത്‌ന ഹോട്ടലിലെത്തി മുറിയെടുത്തത്. ഹോട്ടലിന്റെ 201-ാം നമ്പര്‍ മുറിയിലായിരുന്ന കളക്ടര്‍ ഉറങ്ങിയ ശേഷമാണ് ജനല്‍വഴി മോഷ്ടാവ് അകത്തെത്തിയത്. മേശപ്പുറത്ത് അഴിച്ചുവെച്ചിരുന്ന മാലയും പഴ്‌സിലുണ്ടായിരുന്ന 5000 രൂപയും മോഷ്ടാവ് കവരുകയായിരുന്നു. ഇതിനിടെ ശബ്ദംകേട്ട് ഉണര്‍ന്ന കളക്ടര്‍ ബഹളംവെച്ചെങ്കിലും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ ശേഷം ജനല്‍വഴി പുറത്തേക്ക് ചാടി കള്ളന്‍ രക്ഷപ്പെടുകയായിരുന്നു.
Comment: 11 പവനല്ല 12-ആണെന്നും വാര്‍ത്തയുണ്ട്. കളക്ടര്‍മാര്‍ എല്ലാം ഇത്രയും കൂടിയ വിലയുള്ള മാലകള്‍ ആണോ ധരിക്കുന്നത്? സ്വര്‍ണമുതലാളിമാര്‍ റായിയെയും വാരിയരെയും ഒക്കെവെച്ചു പരസ്യം പിടിക്കുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലായില്ലേ?
-കെ എ സോളമന്‍
No comments:
Post a Comment