തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എം.എല്‍.എയുമായ കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ളയ്ക്ക് കത്തു നല്‍കി. എന്നാല്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയിട്ടില്ല.
രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് രാജിവെയ്ക്കുന്നതെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കിയിട്ടില്ല. പത്തനാപുരം നിയോജകമണ്ഡലത്തെയാണ് ഗണേശ് പ്രതിനിധികരിക്കുന്നത്. ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് ഗണേശിന് മന്ത്രിസ്ഥാനം നഷ്ടമായത്. പിന്നീട് ഗണേശിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കരുതുന്നു.
കമന്‍റ്: എന്തു രാജി? കത്തെഴുതി അച്ചന്റെ പോക്കറ്റില്‍ ല്‍ വെച്ചാല്‍ രാജിയാകുമോ? തൊലിക്കാട്ടി കൂടിയ ഇനങ്ങളായതുകൊണ്ടു അച്ഛനും മകനും നാടകം ഇനിയും കളിക്കും. അച്ചന്റെ ഇരുമ്പ് രോഗം കൂടാതെ നോക്കണേ.
-കെ എ സോളമന്‍
No comments:
Post a Comment