Sunday, 6 October 2013

മാതാപിതാക്കള്‍ മക്കളെ കയറ്റുമതി ഉത്പ്പന്നങ്ങളായി വളര്‍ത്തുന്നു - ഡോ. കെ.എസ്. രാധാകൃഷ്ണന്‍


ചേര്‍ത്തല: മാതാപിതാക്കള്‍ മക്കളെ കയറ്റുമതി ഉത്പ്പന്നങ്ങളായി വളര്‍ത്തുന്നതാണ് കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മുഖ്യകാരണമെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായര്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ സെന്ററിന്റെ പള്ളിപ്പുറം ഗോപാലന്‍ നായര്‍ അനുസ്മരണവും ഉപഹാര സമര്‍പ്പണവും ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്‍പൊക്കെ മാതാപിതാക്കള്‍ മക്കളെ ജോലിക്ക് അയച്ചിരുന്നത് നാട്ടിലും രാജ്യത്തിനകത്തും ഒക്കെയാണ്. ഇന്ന് മാതാപിതാക്കള്‍ക്കെല്ലാം മക്കളെ വിദേശത്ത് ജോലിക്കയക്കാനാണ് താത്പര്യം. അവര്‍ വിദേശത്തേക്ക് പോകുമ്പോള്‍ മാതാപിതാക്കള്‍ വീട്ടില്‍ തനിച്ചാകും. വാര്‍ധക്യത്തില്‍ ആരുമില്ലാതെ മാതാപിതാക്കള്‍ കഷ്ടപ്പെടുന്നു. ഈ നില തുടര്‍ന്നാല്‍ ഭാവി തലമുറയ്ക്ക് കുടുംബം എന്ന സങ്കല്‍പം തന്നെ പ്രാകൃതമാകുമെന്നും ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു. 

കമെന്റ്  : മാതാപിതാക്കള്‍ മക്കളെ കയറ്റുമതി ഉത്പ്പന്നങ്ങളായി വളര്‍ത്തുന്നുവെന്ന് പറയുന്നതു കേള്‍ക്കാന്‍ സുഖമുണ്ട്. മക്കളെല്ലാം നാട്ടില്‍ കിടന്നു തെണ്ടണമെന്നതാവും ആഗ്രഹം. കുറേപ്പേര്‍ നാടുവിട്ടിട്ടുപോലും അഞ്ചു വേക്കന്‍സിക്ക് അഞ്ചു ലക്ഷം അപേക്ഷകള്‍ പി എസ് സിക്ക് കിട്ടുന്ന കാര്യം അതിന്റെ ചെയര്‍മാന് അറിയില്ലെന്ന് തോന്നുന്നു. 
-കെ എ സോളമന്‍ 

No comments:

Post a Comment