തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരിക്കാന്‍ ഒരുക്കമാണോയെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്രമോഡിക്ക് കേന്ദ്രമന്ത്രി ശശി തരൂരിന്റെ വെല്ലുവിളി. തിരുവനന്തപുരത്ത് മത്സരിച്ചാല്‍ മോഡിക്ക് വോട്ടര്‍മാര്‍ ഉചിതമായ മറുപടി നല്‍കുമെന്നും തരൂര്‍ പറഞ്ഞു.
മോഡി തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ കണ്ടുവെന്നും അങ്ങനെയെങ്കില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോയെന്നുമാണ് തരൂര്‍ ട്വിറ്ററിലൂടെ ചോദിച്ചത്. മോഡി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് 'മംഗളം' ദിനപത്രമായിരുന്നു.
വാര്‍ത്തയുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
കമെന്‍റ്: മോദിക്ക് സമശീര്‍ഷനായി താന്‍ മാത്രമേ കൊങ്ഗ്രസ്സില്‍ ഉള്ളൂ എന്നു ജനത്തെ ബോധ്യപ്പെടുത്തണം. അതോടൊപ്പം തെരെഞ്ഞുടുപ്പില്‍ തിരുവനന്തപുരം സീറ്റ് ഉറപ്പാക്കുകയും വേണം. ഒരു ട്വിറ്റെര്‍ വെടിക്ക് രണ്ടു പക്ഷി!
കെ എ സോളമന്‍
No comments:
Post a Comment