Saturday, 2 November 2013

പരാതിയില്‍ ഉറച്ച് ശ്വേത, അസത്യം: പീതാംബരക്കുറുപ്പ്























കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവ വേദിയില്‍ വെച്ച് തന്നെ ഒരു ജനപ്രതിനിധി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടി ശ്വേതാ മേനോന്‍ . തുടര്‍നടപടികള്‍ ബന്ധുക്കളുമായും താരസംഘടനയായ 'അമ്മ'യുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ശ്വേത പറഞ്ഞു.

എന്നാല്‍ ആരോപണത്തിന്റെ നിഴലിലായ പീതാംബരക്കുറുപ്പ് ഇത് അസത്യമാണെന്ന് പറഞ്ഞു. രാഷ്ട്രീയക്കാരനായ തനിക്കെതിരെ മനപ്പൂര്‍വമൊരു കള്ളക്കഥ ചമച്ചതാണ്. അത് താന്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍ ടി.സി. ബസ്‌സ്റ്റേഷന് മുന്നിലെ വേദിയില്‍ ഉദ്ഘാടനച്ചടങ്ങില്‍ കയറിയതുമുതല്‍ ഇറങ്ങുംവരെയും അപമാനശ്രമം ഉണ്ടായിയെന്ന് ശ്വേത പറയുന്നു. വള്ളംകളി മുഴുവന്‍ സമയവും ആസ്വദിക്കാനെത്തിയ ശ്വേത സംഭവത്തെത്തുടര്‍ന്ന് സങ്കടത്തോടെ ഹോട്ടല്‍മുറിയിലേക്ക് പെട്ടെന്നു മടങ്ങി. ഹോട്ടലിലെത്തിയ ആര്‍ ഡി.ഒ.യോട് ശ്വേത കരഞ്ഞുകൊണ്ടാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. കളക്ടറോടും സംഭവം വിശദീകരിച്ചു. 
Comment: This actress is a social nuisance. 
- K A Solaman 

No comments:

Post a Comment