Monday, 18 November 2013

പി.ടി.തോമസ് എം.പി. സ്വയം കുഴിതോണ്ടുന്നു-ഇടുക്കി ബിഷപ്പ്

Photo


ചെറുതോണി: പി.ടി.തോമസ് എം.പി. സ്വയം കുഴിതോണ്ടുകയാണെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.

ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടിയമ്പാട് ടൗണില്‍ നടത്തിയ വഴിതടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടുക്കിയെ കശ്മീര്‍പോലെ വിഭജിക്കാനുള്ള ശ്രമമാണ് ബിഷപ്പ് നടത്തുന്നതെന്നാണ് എം.പി.പറയുന്നത്. പി.ടി.തോമസിനുള്ളതുപോലെ മറ്റുള്ളവര്‍ക്കും അന്തസ്സുണ്ടെന്ന് എം.പി.ഓര്‍ക്കണം. എം.പി.ക്ക് ഇനി ഈ നാട്ടില്‍ കടന്നുവരാന്‍ കഴിയുമോയെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും മെത്രാന്‍ പറഞ്ഞു.
ത്.
ജനങ്ങളെ പെരുവഴിയില്‍ ഇറക്കിവിടുന്ന റിപ്പോര്‍ട്ടിനെതിരെ നടത്തുന്ന സമരത്തില്‍ പങ്കുചേരാന്‍ അന്തസ്സുള്ള ജനപ്രതിനിധികളാരും എത്തിയില്ല. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ ഈ സമരത്തില്‍ പങ്കെടുക്കുകയാണു വേണ്ടത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുനേരെയോ ആരെയും പുറന്തള്ളാനോ അല്ല ഹൈറേഞ്ച് സമരസമിതിയുടെ സമരം. പി.ടി.തോമസിന് എതിരെയുമല്ല. ജനപ്രതിനിധികളുടെ രീതികള്‍ അംഗീകരിക്കാന്‍ കഴിയാതെവരുമ്പോഴുള്ള പ്രതിഷേധസമരമാണിതെന്ന് മനസ്സിലാക്കണം.

ഹൈറേഞ്ച് സംരക്ഷണസമിതി മുന്‍കാലങ്ങളില്‍ നടത്തിയ സമരങ്ങളോടും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ചിറ്റമ്മനയമാണ് കാണിച്ചിട്ടുള്ളത്.

കര്‍ഷകരുടെ ജീവിതത്തിന് തടസ്സംനില്‍ക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മെത്രാന്‍ വ്യക്തമാക്കി. 

Comment: പി.ടി.തോമസ് എം.പി.ക്ക് തോണ്ടിയ കുഴി ബിഷപ്പിന് വെഞ്ചരിക്കാം. അതിനുമുന്പ് മെത്രാൻ പദവി രാജിവെച്ചു  ബിഷപ്‌ എം പി യാകാൻ മത്സരിക്കുകയാണ് വേണ്ടത്.ബിഷപ്മാർ ഇങ്ങനെയൊക്കെ തുടങ്ങിയാൽ എന്താ ചെയ്യുക? ഏറ്റവും മുന്തിയ ഇരട്ടത്താപ്പന്മാരാണ്  കേരള കോണ്ഗ്രസ്, ഒരേ സമയം ഭരണവും ഹര്ത്താലും!.
-കെ എ  സോളമൻ 

No comments:

Post a Comment