Saturday, 23 November 2013

സാമ്പത്തിക പ്രതിസന്ധിയില്ല; പ്രയാസം മാത്രം: ആര്യാടന്‍










കോഴിക്കോട്‌: സംസ്ഥാനത്ത്‌ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന്‌ വൈദ്യുതി വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. കേരള ഗസറ്റഡ്‌ ഓഫീസേഴ്സ്‌ യൂണിയന്‍ കോഴിക്കോട്‌ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം സാമ്പത്തിക മേഖലയില്‍ വലിയ പ്രയാസം അനുഭവിക്കുന്നുണ്ടെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. സംസ്ഥാനത്തിന്റെ റവന്യൂ വളര്‍ച്ചാ നിരക്ക്‌ കുറഞ്ഞിരിക്കുകയാണ്‌. അതേസമയം ധനവ്യയം വളരെ കൂടിവരുന്നു.

ഇതാണ്‌ സാമ്പത്തിക പ്രയാസത്തിന്‌ കാരണം. എന്നാല്‍ അത്‌ സാമ്പത്തിക പ്രതിസന്ധിയായി ആരും വ്യാഖ്യാനിക്കരുത്‌. സാമ്പത്തിക പ്രതിസന്ധിയില്ല, സാമ്പത്തിക പ്രയാസമാണുള്ളത്‌. എന്ത്‌ സാമ്പത്തിക പ്രശ്നമുണ്ടായാലും ജീവനക്കാരുടെ താല്‍പര്യം സംരക്ഷിച്ച്‌ കൊണ്ടുമാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറഞ്ഞു. 

Comment: സാമ്പത്തിക പ്രതിസന്ധിയില്ല; പ്രയാസം മാത്രം: ആര്യാടന്‍, സാ മ്പത്തിക പ്രതിസന്ധിയില്ല; വൈഷമ്യം  മാത്രം: മാണി . വൈഷമ്യം തന്നെയാണോ പ്രയാസം ? അഞ്ചാം മന്ത്രി ഉൾപ്പടെ  മറ്റു മന്ത്രിമാര് എന്ത് പറയുമെന്ന് കാക്കാം. എന്തായാലും അത് ശ്രേഷ്ഠ ഭാഷയ്ക്ക് മുതൽക്കൂട്ടാവും 

-കെ എ  സോളമൻ 

No comments:

Post a Comment