Saturday, 9 November 2013

10 ലക്ഷം ഡോളര്‍ കിട്ടുംവരെ രാഷ്ട്രീയത്തില്‍ തുടരുമെന്ന് പറഞ്ഞ മന്ത്രി പുറത്ത്









അക്ര: 10 ലക്ഷം ഡോളര്‍ (6.26 കോടി രൂപ) സമ്പാദിക്കുന്നതുവരെ താന്‍ രാഷ്ട്രീയത്തില്‍ തുടരുമെന്ന് പറഞ്ഞ ഘാനയിലെ വനിതാമന്ത്രിയെ പുറത്താക്കി.

വാര്‍ത്താവിനിമയ ഉപമന്ത്രി വിക്ടോറിയ ഹമ്മ ആണ് വിവാദനായിക. ഹമ്മയുടെ റെക്കോഡുചെയ്ത സംഭാഷണം രാജ്യമാകെ ചര്‍ച്ചയായിരുന്നു. ഹമ്മ മറ്റൊരു സ്ത്രീയോടാണ് ഇക്കാര്യം സംസാരിക്കുന്നത്. പണമുണ്ടെങ്കില്‍ ജനങ്ങളെ കൈയിലെടുക്കാമെന്നും അഴിമതി നടത്തുന്ന രാഷ്ട്രീയക്കാര്‍ അഴിമതിനിറഞ്ഞ സമൂഹത്തിന്റെ പ്രതിഫലനമാണെന്നും ഹമ്മ പറയുന്നുണ്ട്.

സംഭവത്തെക്കുറിച്ച് ഹമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ജോണ്‍ മഹാമയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍പിടിച്ചത് ഹമ്മയാണ്
Comment: ഇനി ഹമ്മ ഹമ്മ എന്നു പാടാം. 10 ലക്ഷം കിട്ടിയിട്ടും രാഷ്ടീയത്തില്‍ കടിച്ചു തൂങ്ങുന്നവരെയാണുചവിട്ടി പുറത്താക്കേണ്ടത്
-കെ എ സോളമന്‍ 

No comments:

Post a Comment