Monday, 4 November 2013

ജയിലില്‍ ലാലു തോട്ടക്കാരന്‍










റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് തോട്ടക്കാരനെന്ന പുതിയ പരിവേഷത്തിലേക്ക്.
ജയിലില്‍ തോട്ടം ജോലിയിലേര്‍പ്പെട്ടിരിക്കുന്ന ലാലു  ദിവസവും 14 രൂപ കൂലിയായി സമ്പാദിച്ചും വരുന്നു. അഴിമതി കേസില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ തോട്ടം പണിക്ക് ഒരാഴ്ച്ച മുമ്പ് തന്നെ ജയില്‍ വാര്‍ഡന്‍ നിയോഗിച്ചിരുന്നെങ്കിലും ഒക്ടോബര്‍ 30ന് ജാമ്യാപേക്ഷ കോടതി നിരസിച്ചതിന് ശേഷം മാത്രമാണ് ലാലു അതിന് തയ്യാറായത്.
അഴിമതിയില്‍ ഉള്‍പ്പെട്ട മൂന്ന് ഐഎഎസ് ഓഫീസര്‍മാര്‍ക്കും ഒരു ഐആര്‍എസ് ഓഫീസറിനും ജയിലില്‍ ടീച്ചര്‍മാരായിട്ടാണ് ജോലി കിട്ടിയിരിക്കുന്നത്.
ജോലിയില്‍ ലാലു വളരെ സന്തോഷം പുലര്‍ത്തുന്നുണ്ടെന്നും മറ്റു തോട്ടക്കാര്‍ക്കെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
2004-2009 കാലഘട്ടത്തില്‍ ലാലു റെയില്‍വെ മന്ത്രിയായിരിക്കെ എംപി ജഗദീഷ് ശര്‍മ്മയ്ക്കും മുന്‍ എംഎല്‍എ ആര്‍ കെ റാണയ്ക്കുമൊപ്പം ചൈബാസയിലെ ഖജനാവില്‍ നിന്ന് കോടികള്‍ തിരിമറി നടത്തിയെന്നാണ് കേസ്

കമന്റ്: തോട്ടക്കാരൻ ആക്കിയത് നന്നായി, കറവക്കാരൻ ആക്കിയിരുന്നെങ്കിൽ കാലികൾ പുറം കാലിനു തൊഴിച്ചേനെ !
-കെ എ  സോളമൻ 

No comments:

Post a Comment