Sunday, 24 November 2013

മരം മുറിക്കാനുള്ള തീരുമാനം രാജ്യാന്തര കരാര്‍ ലംഘനം
















ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാല്‍ക്കരയിലുള്ള മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം രാജ്യാന്തര കരാര്‍ ലംഘിച്ച്. 1991 ല്‍ രാജ്യം ഒപ്പുവച്ച റാംസര്‍കരാറിനെ അവഗണിച്ചാണ് മരങ്ങള്‍ വെട്ടിമാറ്റാന്‍ വനംവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ദേശാടനപ്പക്ഷികള്‍, നീര്‍പക്ഷികള്‍, അവയുടെ ആവാസസ്ഥാനങ്ങളായ നീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പുനല്‍കുന്നതായിരുന്നു കരാര്‍.

2002ല്‍ വേമ്പനാട് തണ്ണീര്‍ത്തട വ്യവസ്ഥയെ റാംസര്‍പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ദേശാടനപ്പക്ഷികളും നീര്‍പക്ഷികളും ധാരാളമായി കണ്ടുവരുന്ന വേമ്പനാട് തണ്ണീര്‍ത്തടവ്യവസ്ഥയില്‍ അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണ്. വര്‍ഷത്തില്‍ വിരുന്നെത്തുന്ന പതിനായിരക്കണക്കിന് ദേശാടനക്കിളികള്‍ കൂടുകൂട്ടുന്നത് മിക്കപ്പോഴും വേമ്പനാട് കായലിന്റെ തന്നെ ഭാഗമായ കനാലുകളുടെ കരയിലുള്ള വൃക്ഷങ്ങളിലാണ്. നിരവധി പക്ഷികളുടെ ആവാസസ്ഥാനമായ വൃക്ഷങ്ങള്‍ വെട്ടിക്കളഞ്ഞാല്‍ അത് റാംസര്‍ കരാര്‍ ലംഘനമാവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു

Comment: കനാല്‍ക്കരയിലുള്ള മരങ്ങള്‍ മുറിക്കാനുള്ള നീക്കം അപലപിക്കുക ദേശാടനപ്പക്ഷികള്‍, നീര്‍പക്ഷികള്‍, എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുക .
-കെ എ സോളമൻ 

No comments:

Post a Comment