കൊച്ചി: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ല പാര്‍ക്കറും കേരളത്തിലെത്തി. ഉച്ചയ്ക്ക് 1.45ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രാജകുമാരനും ഭാര്യയ്ക്കും മന്ത്രി കെ.ബാബുവിന്റെ നേതൃത്വലുള്ള സംഘം ഊഷ്മള വരവേല്പ് നല്‍കി. തുടര്‍ന്ന് ഇരുവരും തേവരയില്‍ ഫോക്‍ലോര്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി.
വെല്ലിങ്ടണ്‍ ഐലന്റിലെ താജ് ഹോട്ടലിലാണ് രാജകുമാരനും ഭാര്യയ്ക്കും താമസസൌകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ വച്ച് ഇരുവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അത്താഴവിരുന്ന് നല്‍കും. തുടര്‍ന്ന് ആലുവ നഗരത്തെ പരിസ്ഥിതി സൌഹൃദ നഗരമായി വികസിപ്പിക്കുന്ന ഒരു കരാറില്‍ ചാള്‍സ് രാജകുമാരന്‍ ഒപ്പ് വയ്ക്കും. നാളെ രാവിലെ പത്ത് മണിയോടെ രാജകുമാരന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സന്ദര്‍ശിക്കും. ഇതിന് ശേഷം വാഴച്ചാലിലേക്ക് പോകും.
കാമില്ല പാര്‍ക്കര്‍ നാളെ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒരു ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് രാജഗിരി സ്കൂളിലെത്ത് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വൈകുന്നേരത്തോടെ രാജകുമാരനും ഭാര്യയും കുമരകത്ത് എത്തും.
കമെന്‍റ്: കൊളോണിയല്‍ സംസ്കാരത്തിന്റെ പ്രതീകങ്ങളെ ഇത്രമാത്രം എഴുന്നള്ളി ക്കുന്നത് എന്തിനെന്നുമാത്രം മനസ്സിലാകുന്നില്ല.
-കെ എ സോളമന്‍
No comments:
Post a Comment