Thursday 7 November 2013

മുസ്ലിം സ്ത്രീകളുടെ അവകാശത്തിന്‌ സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍














കൊച്ചി: മുസ്ലിം സ്ത്രീകളുടെ അവകാശത്തിനായി ജനതാപാര്‍ട്ടി നേതാവ്‌ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍. പുരുഷന്മാരുടേതിന്‌ തുല്യമായി മുസ്ലിം സ്ത്രീകള്‍ക്കും പിന്തുടര്‍ച്ചാവകാശം വേണമെന്നാവശ്യപ്പെട്ട്‌ ഖുറാന്‍ സുന്നത്ത്‌ സൊസൈറ്റിയും മുസ്ലീം വനിതാവേദി പ്രസിഡന്റ്‌ വി.പി.സുഹറയും ചേര്‍ന്ന്‌ 2008ല്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയും കക്ഷിചേര്‍ന്നു.

ശരിയത്ത്‌ നിയമപ്രകാരം മുസ്ലീം സ്ത്രീകള്‍ക്ക്‌ പിതൃസ്വത്തില്‍ അവകാശം കുറവാണ്‌. ശരിയത്ത്‌ നിയമത്തിലെ പിന്തുടര്‍ച്ചാവകാശനിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ്‌ 2008ല്‍ ഖുറാന്‍ സുന്നത്ത്‌ സൊസൈറ്റിയും സുഹറയും ചേര്‍ന്ന്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

എന്നാല്‍ 2011ലാണ്‌ കേന്ദ്രസര്‍ക്കാര്‍ ഈ കേസില്‍ കോടതിയില്‍ മറുപടി നല്‍കിയത്‌. പിന്നീട്‌ ഇതുസംബന്ധിച്ച നടപടികള്‍ നീളുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഖുറാന്‍ സുന്നത്ത്‌ സൊസൈറ്റിയും വി.പി.സുഹറയും ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെ സമീപിക്കുകയും, ഈ വിഷയത്തില്‍ കക്ഷിചേര്‍ന്ന്‌ വാദിക്കണമെന്നും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ സ്വാമി ഇന്നലെ ഹൈക്കോടതിയില്‍ എത്തി കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്‌. അപേക്ഷ സ്വീകരിച്ച ചീഫ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ്‌ എ.എം.ഷഫീക്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച്‌ കേസിന്റെ വാദം ഡിസംബറിലോ ജനുവരിയിലോ വാദം തുടങ്ങാമെന്ന്‌ വാക്കാല്‍ അറിയിക്കുകയും ചെയ്തു.
Comment: മുസ്ലിം സ്ത്രീകളെ രക്ഷിക്കാൻ ഒടുക്കം ഒരു സ്വാമി വേണ്ടിവന്നു.  മുസ്ലിം സ്ത്രീകള് പറയുമോ; "ഉമ്മക്ക്‌ സ്വാമിയുടെ സംരക്ഷണം  മേണ്ടെന്ന്  ?"
-കെ എ  സോളമൻ 

No comments:

Post a Comment