തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത 10 ശതമാനം വര്‍ദ്ധിപ്പിച്ചു. 2013 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ കൂട്ടി നല്‍കുന്നതിന് ധനമന്ത്രി കെ.എം. മാണി മന്ത്രിസഭയ്ക്ക് മുമ്പാകെ വെച്ച ശുപാര്‍ശ അതേപടി അംഗീകരിച്ചു. ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമായി ക്ഷാമബത്ത. മാസം തോറും 130 കോടി രൂപയുടെ അധിക ബാധ്യത ഇതുമൂലം സര്‍ക്കാരിനുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 ശതമാനം ഡിഎ കൂടി നല്‍കുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ഡി.എ.യും സംസ്ഥാന ജീവനക്കാര്‍ക്കും കുടിശ്ശികയില്ലാതെ ലഭ്യമാകും. യു.ഡി.എഫ്. സര്‍ക്കാര്‍ വന്നശേഷം അഞ്ചാം പ്രാവശ്യമാണ് ഡി.എ. വര്‍ദ്ധിപ്പിക്കുന്നത്. സര്‍വകലാശാല ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളസ്‌കെയില്‍ അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
-കെ എ സോളമൻ
No comments:
Post a Comment