Saturday, 16 November 2013

സച്ചിനും സി.എന്‍.ആര്‍.റാവുവിനും ഭാരതരത്‌ന നല്‍കും











ന്യൂദല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറിനെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന നല്‍കി ആദരിക്കും. സച്ചിനെ കൂടാതെ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ സി.എന്‍.ആര്‍ റാവുവിനും ഭാരതരത്‌ന ലഭിക്കും.
ഭാരതരത്‌ന ലഭിക്കുന്ന ആദ്യത്തെ കായികതാരമാണ് സച്ചിന്‍. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക കൗണ്‍സിലിന്റെ തലവനാണ് റാവു. ഭാരതരത്‌ന ലഭിക്കുന്ന പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്. സച്ചിനും റാവുവിനും ഭാരതരത്‌ന നല്‍കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശുപാര്‍ശ  രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിക്കുകയായിരുന്നു.  സച്ചിന് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.
മുന്‍ പ്രസിഡന്റ് എ.പി.ജെ.അബ്ദുള്‍ കലാം (1997) സാമ്പത്തിക ശാസത്രജ്ഞന്‍ അമര്‍ത്യസെന്‍ (1999) എന്നിവരടക്കം ഇതുവരെ 41 പേര്‍ക്കാണ് ഭാരതരത്‌ന ലഭിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന വര്‍ണവിവേചന പോരാളി നെല്‍സന്‍ മണ്ടേലയാണ് ഭാരതരത്‌ന നേടിയ ഏക വിദേശീയന്‍. 2008ല്‍ ഹിന്ദുസ്ഥാനി സംഗീതഞ്ജന്‍ ഭീംസെന്‍ ജോഷിക്കാണ് ഏറ്റവും ഒടുവില്‍ ഭാരതരത്‌ന ലഭിച്ചത്.
Comment: Wise decision by the Government.
-K A Solaman 

No comments:

Post a Comment