മലപ്പുറം: തന്റെ വകുപ്പുകളായ വൈദ്യുതി ബോര്‍ഡിലും കെഎസ്ആര്‍ടിസിയിലും പെന്‍ഷന്‍പ്രായം ഉയര്‍ത്തുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. വകുപ്പുകളില്‍ 58 വയസ്സായി ഉയര്‍ത്തുമെന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രഖ്യാപനം. മലപ്പുറത്ത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ സംസാരിക്കവെയാണ് ആര്യാടന്റെ പ്രഖ്യാപനം.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപത് വയസാണെന്നും അത് 65 ആക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ആര്യാടന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് എനിക്ക് പറയാനാവില്ല. എന്നാല്‍ തന്റെ വകുപ്പുകളായ കെ.എസ്.ഇ.ബിയിലും കെ.എസ്.ആര്‍.ടി.സിയിലും പെന്‍ഷന്‍ പ്രായം 58 വയസാക്കും ആര്യാടന്‍ പറഞ്ഞു. കൈയടികളോടെയാണ് ആര്യാടന്റെ പ്രഖ്യാപനത്തെ യോഗത്തില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്.
Comment: ഈച്ചേ വെട്ടി സുൽത്താൻ ! മരണത്തീയതി കൂടി ഒന്ന് കൂട്ടിക്കൊടുക്കുമോസുൽത്താനെ ?
-കെ എ സോളമൻ
No comments:
Post a Comment