Tuesday, 5 November 2013

ഒരു വയസ്സുകാരന്റെ കണ്ണുകള്‍ ഇനിയും ജീവിക്കും


ചേര്‍ത്തല: മരണാനന്തരം ഒരുവയസ്സുകാരന്റെ കണ്ണുകള്‍ ദാനം ചെയ്തു. തണ്ണീര്‍മുക്കം പഞ്ചായത്ത് 15-ാം വാര്‍ഡ് വലിയതറയില്‍ അഡ്വ. വി.പി. ജോസഫിന്റെയും സോണിയയുടെയും മകന്‍ അലക്‌സിന്റെ കണ്ണുകളാണ് മാതാപിതാക്കളുടെ താത്പര്യപ്രകാരം ദാനം ചെയ്തത്.

ജനിച്ച് 45 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു അലക്‌സ്. പത്തുമാസം നീണ്ട ചികിത്സയ്ക്കിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആസ്​പത്രിയില്‍ മരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അമൃത ആസ്​പത്രിയുമായി ബന്ധപ്പെട്ടു.അധികൃതര്‍ എത്തി നേത്രപടലം എടുത്തു. അഞ്ജലീനയാണ് സഹോദരി. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 8.30ന് മുട്ടത്തിപറമ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. 

 My condolence to  little Alex. May his soul Rest in Peace
-K A Solaman

No comments:

Post a Comment