ചെന്നൈ: ലോക ചെസ്സില്‍ ഇനി കാള്‍സണ്‍യുഗം. ഇന്ത്യയുടെ അഭിമാനമായ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ചാണ് ഈ നോര്‍വീജിയന്‍ 'അത്ഭുത ബാലന്‍' വിശ്വകിരീടം നേടിയത്. പത്താം ഗെയിമില്‍ 65 നീക്കങ്ങള്‍ക്കൊടുവില്‍ മത്സരം സമനിലയിലായതോടെ ആറര പോയിന്റുമായി കാള്‍സന്‍ ലോകചാമ്പ്യന്‍ഷിപ്പ്് ഉറപ്പിച്ചു. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ആനന്ദിന് മൂന്നര പോയിന്റാണുള്ളത്.
വ്യാഴാഴ്ച ഒമ്പതാം ഗെയിമില്‍ കാള്‍സന്‍ വിസ്മയിപ്പിക്കുന്ന വിജയം സ്വന്തമാക്കിയതോടെ ആനന്ദ് കടുത്ത സമ്മര്‍ദത്തിലായിയിരുന്നു. അതോടെ മൂന്ന് കളികളിലും തുടര്‍ച്ചയായി വിജയിക്കുകയെന്ന മിക്കവാറും അസാധ്യമായൊരു പ്രകടനമായിരുന്നു ടൈ ബ്രേക്കിലെത്താനായി ഇന്ന് കളിക്കാനിറങ്ങുമ്പോള്‍ ആനന്ദിന് മുമ്പിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആനന്ദിനെ സമനിലയില്‍ കുരുക്കി കാള്‍സണ്‍ വിശ്വകീരീടം സ്വന്തമാക്കി. അഞ്ച് വട്ടം ലോകചാമ്പ്യനായ ആനന്ദിന് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പക്ഷേ കഴിഞ്ഞകാല പ്രകടനം ആവര്‍ത്തിക്കാനായില്ല.
ലോകചെസ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമെന്ന ബഹുമതിയും ഇനി 22 കാരനായ കാള്‍സണ് സ്വന്തം. ഒരു നോര്‍വെക്കാരന്‍ ചെസ്സിലെ ലോകകിരീടം നേടുന്നതും ഇതാദ്യമാണ്
Comment Congrats Mr Carlsen!
_ K A Solaman
No comments:
Post a Comment