തിരുവനന്തപുരം: 'ഷീ ടാക്‌സി'യുടെ ഗുഡ്‌വില്‍ അംബാസഡറായി മഞ്ജുവാര്യര്‍ എത്തുന്നു. സാമൂഹ്യ നീതി വകുപ്പിനുകീഴില്‍ രൂപവത്കരിച്ച ജെന്‍ഡര്‍ പാര്‍ക്കിന്റെ സംരംഭത്തിന് സന്നദ്ധസേവനമായാണ് മഞ്ജുവാര്യര്‍ പ്രചാരകയാകുന്നത്.
നവംബര്‍ 19 നാണ് വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്‍ തന്നെ ഓടിക്കുന്നതുമായ കാറുകള്‍ തലസ്ഥാനത്ത് നിരത്തിലിറങ്ങുന്നത്. പദ്ധതിയെപ്പറ്റി മനസ്സിലാക്കിയ മഞ്ജു ഗുഡ്‌വില്‍ അംബാസഡറാകാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു.
അസമയത്ത് ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തനിക്ക് നേരിട്ടറിയാമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.
ഏതു സമയത്തും മൊബൈലിലൂടെയും ഓണ്‍ലൈനിലൂടെയും 'ഷീ ടാക്‌സി' ബുക്കു ചെയ്യാനാകും. ഒറ്റയേ്ക്കാ കുടുംബസമേതമോ യാത്രചെയ്യാനുദ്ദേശിക്കുന്ന വനിതകള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടാം. അവിടെ നിന്നും ഒരു തിരിച്ചറിയല്‍ നമ്പരും യാത്ര പോകാനുള്ള ടാക്‌സി കാറിന്റെ നമ്പറും ഉപഭോക്താവിനു ലഭിക്കും. ഓരോവാഹനവും മീറ്റര്‍ സംവിധാനമുള്ളതും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാനുള്ള ഇലക്‌ട്രോണിക് പേയ്‌മെന്‍റ് സംവിധാനത്തോടുകൂടിയതുമായിരിക്കും.
ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ സുരക്ഷ ഉറപ്പാക്കാനുതകുന്ന വിവിധ സുരക്ഷാക്രമീകരണങ്ങള്‍ വാഹനത്തിലുണ്ടാകും.
Comment : ചാനൽ ചർച്ചകൾക്ക് ഒരു വിഷയം കൂടിയായി- ഷീ ടാക്സി പീഡനങ്ങൾ
-K A Solaman
No comments:
Post a Comment