കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിലിന്റെ മുന്നറിയിപ്പ്. കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു റിപ്പോര്‍ട്ടും നടപ്പാക്കാന്‍ അനുവദിക്കില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പശ്ചിമഘട്ടത്തില്‍ നക്സല്‍ പ്രസ്ഥാനം ശക്തമാകുമെന്നും തങ്ങളെ നക്സലുകളാക്കരുതെന്നും ബിഷപ്പ് പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ലക്ഷ്യം കാണാതെ സമരത്തില്‍നിന്ന് പിന്നോട്ടു പോവില്ല. സമരത്തോടനുബന്ധിച്ച് അക്രമങ്ങള്‍ നടത്തുന്നത് ഇടത്, വലത് സംഘടനകളല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comment:തിരുമേനിമാർക്ക് നക്സലുകളോട് കനിവ് തോന്നിയത് എന്നുമുതല്ക്കാണ് ? മാണി കോണ്ഗ്രസ് ഇപ്പോൾ നക്സലാണോ?തിരുമേനിമാർ രക്തച്ചൊരിച്ചിലിനെക്കുറിച്ച ല്ല, സമാധാനത്തെ ക്കുറിച്ചാണ് സംസാരിക്കേണ്ടത്.
-കെ എ സോളമൻ
No comments:
Post a Comment