Friday, 31 May 2013

മലയാളി ഹൗസ്': മാറ്റം വരുത്തണമെന്ന് വനിതാകമ്മീഷന്‍










തിരുവനന്തപുരം: സൂര്യ ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്ന 'മലയാളി ഹൗസ്' എന്ന പരിപാടിയില്‍ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള വസ്ത്രധാരണരീതികളും ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഉള്ളതായി വനിതാകമ്മീഷന്‍ അഭിപ്രായപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ സീമകള്‍ ലംഘിക്കുന്ന തരത്തിലുള്ള അവതരണരീതികളും സംഭാഷണങ്ങളും ഒഴിവാക്കി സ്ത്രീകളുടെ മാനാഭിമാനത്തെ സംരക്ഷിക്കുന്ന തരത്തില്‍ ഈ പരിപാടിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് വനിതാ കമ്മീഷന്‍ സൂര്യാ ടി.വി.യോടാവശ്യപ്പെട്ടു.

കമന്‍റ്സൂര്യ ടി വി തമിഴന്‍മാരുടെതാണ്. തമിഴന്‍മാര്‍ക്ക് കേരളത്തിലെ നിയമം ബാധകമല്ലായെന്ന് വാദിച്ചേക്കാം
-കെ എ സോളമന്‍ 

Wednesday, 29 May 2013

എഞ്ചിനീയറിംഗ് പ്രവേശനം: കണക്കിന് 45% മാര്‍ക്ക് മതി


തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള പ്ലസ് ടു മാര്‍ക്കിലെ മാനദണ്ഡം സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. എഞ്ചിനീയറിംഗ് പ്രവേശനത്തിന് 50% മാര്‍ക്ക് വേണമെന്ന നിബന്ധന 45 ശതമാനമായി കുറയ്ക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. അതേസമയം, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കുള്ള മാര്‍ക്ക് നിലവാരം 50 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തി. കണക്കിന് 50 ശതമാനം മാര്‍ക്ക് വേണമെന്ന കര്‍ശന നിബന്ധന അന്യസംസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്ക് വര്‍ധിപ്പിക്കുമെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.
സിബിഎസ്ഇ പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കണക്കിന് മാര്‍ക്ക് കുറഞ്ഞതിനു പിന്നില്‍ അന്യസംസ്ഥാന വിദ്യാഭ്യാസ ലോബിയുടെ ഇടപെടല്‍ ഉണ്ടെന്ന് 'മംഗളം' ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം മോണോ റെയില്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കമന്‍റ് : 45 മാര്‍ക്കെന്നത് വേണേല്‍ ഇനിയും കുറച്ചു തരാം. സി ബി എസ് ഇ ക്കാരന്റെ വിദ്യ കയ്യി ലിരിക്കട്ടെ 
-കെ എ സോളമന്‍ 

Monday, 27 May 2013

ഐ പി എല്‍ വാതുവെപ്പിലെ കുറ്റക്കാര്‍ ആര്?

Photo: GOOD MORNING FRIENDS ..
HAPPY SUNDAY..
ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയപുതിയ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന സ്ഥിതിക്കു വാതുവെപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് കരുതുന്നത്. ഇതുവരെ പിടിക്കപ്പെട്ടവര്‍ മഞ്ഞുമലയുടെ തുമ്പു മാത്രമേ ആകുന്നുള്ളൂ. വാതുവെപ്പ് കേസില്‍ താരങ്ങളേക്കാള്‍ വലിയ പ്രമുഖകര്‍ ടീം മാനേജര്‍ മാരിലും സിനിമക്കാരിലും രാഷ്ട്രീയക്കാരിലും,കോര്‍പ്പൊറേറ്റ് മുതലാളിമാരിലും കാണും. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ബോളിവുഡ്‌ താരം വിന്ദു ധാരാസിംഗിന്‌ ബി.സി.സി.ഐ പ്രസിഡന്റ്‌ എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീംസ്പോണ്‍സര്‍  ഗുരുനാഥ്‌ മെയ്യപ്പനുമായി അടുത്ത ബന്ധമുണ്ടെന്നതു സൂചിപ്പിക്കുന്നത് വാതുവേപ്പിന്റെ ശൃംഖല ചെറുതല്ലെന്നതാണ്.  വിഐപി ബോക്‌സില്‍ ധോനിയുടെ ഭാര്യ സാക്ഷിക്കൊപ്പം  ഇരുന്നു  കളി ആസ്വദിച്ചആളാണ് വിന്ദുവെന്നത് ധോണിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.

എല്ലാവരും തന്നെ ഐപി എല്‍ ചക്കരക്കുടത്തില്‍ കയ്യിടുകയും നക്കുകുകയും ചെയ്തവരാണ്. പിടിപാടുകുറഞ്ഞ  ശ്രീശാന്തിനെ പോലുള്ളവര്‍ ആദ്യം പിടിക്കപ്പെട്ടുഎന്നു മാത്രം. സായിപ്പന്മാരുടെ കളിക്കുവേണ്ടി പണവും സമയവും നഷ്ടപ്പെടുത്തുന്നവര്‍ക്ക് ഇതുപോലൊരു അമളി ആവശ്യമായിരിന്നു.
കൂട്ടത്തില്‍ ഒന്നുകൂടി ചോദിക്കട്ടെഓഹരിവിപണിയില്‍ വന്‍ വാതുവെപ്പ് അനുവദിക്കുന്ന രാജ്യത്തു ക്രിക്കറ്റിലെ വാതുവെപ്പ് വന്‍ അപരാധമാകുന്നത് എങ്ങനെ?
കെ എ സോളമന്‍, ജന്‍മഭൂമി പ്രസിദ്ധീകരിച്ചു, 2-6-12

യൂസഫലിയെ പിന്തുണച്ച് വി.എസ്

Photo

തിരുവനന്തപുരം: യൂസഫലിയുടെ സംസ്ഥാനത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാകമ്മിറ്റിയുടെ നിലപാടിനെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പരസ്യമായി തള്ളി. ഇടതു സര്‍ക്കാരിന്റെ കാലത്ത് ലുലു മാളിനും ബോള്‍ഗാട്ടി പദ്ധതിക്കും അനുമതി നല്‍കിയത് ചട്ടവിരുദ്ധമായല്ലെന്നും ലുലു മാള്‍ ഭൂമി കൈയേറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോള്‍ഗാട്ടിയിലേത് 4,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയാണെന്ന് എതിര്‍ക്കുന്നവര്‍ മറക്കരുതെന്ന് വിഎസ് വ്യക്തമാക്കി. ലുലുമാളിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ക്ക് വിധേയമായാണ്. അക്കാര്യം അന്ന് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുമായി സംസാരിച്ചിരുന്നു. കൊച്ചിന്‍ തുറമുഖം സംഘടിപ്പിച്ച ടെണ്ടറില്‍ പങ്കെടുത്തത് യൂസഫലിയുടെ എം കെ ഗ്രൂപ്പ് മാത്രമായിരുന്നു. ടെണ്ടറില്‍ പങ്കെടുത്ത് എല്ലാ നടപടികളും പൂര്‍ത്തീകരിച്ചാണ് സ്ഥലം യൂസഫലി വാങ്ങിയതെന്നും അച്യുതാന്ദന്‍. കൂട്ടിച്ചേര്‍ത്തു.
അഞ്ചു വര്‍ഷം ഇടതു സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ പദ്ധതി സംബന്ധിച്ച് യാതൊരു പരാതിയും ഉയര്‍ന്നില്ലെന്നും വി.എസ് പറഞ്ഞു. ചട്ടവിരുദ്ധമെന്ന് പറഞ്ഞ എറണാകുളം ജില്ലാ സെക്രട്ടറി സി.എം.ദിനേശ് മണി ആദ്യം പറഞ്ഞത് പിന്നീട് അദ്ദേഹം തന്നെ തിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ എന്നും വി.എസ് പറഞ്ഞു.
നാലായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി കൊണ്ടുവന്ന തന്നെ ആക്ഷേപിച്ചു എന്നാണ് യൂസഫലി പറയുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ ആക്ഷേപിച്ചവര്‍ തിരുത്തണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഎസിന്റെ പ്രസ്താവനയെ സി.പി.എം സംസ്ഥാന സമിതിയംഗം എം എം ലോറന്‍സ് തള്ളിക്കളഞ്ഞു. യൂസഫലിയ്ക്കെതിരെ രൂക്ഷവിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. ജോലി നല്‍കുന്നത് കൊണ്ട് മാത്രം പദ്ധതിയെ വാഴ്ത്താനില്ലെന്നും ലോറന്‍സ് പറഞ്ഞു

കമന്‍റ് :സി പി യെമ്മില്‍ എല്ലാം രമ്യ മായി പരിഹരിക്കപ്പെട്ടു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
-കെ എ സോളമന്‍ 

Sunday, 26 May 2013

അനുശോചിച്ചു


ചേര്‍ത്തല: കഥാകൃത്തും സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനും ആയിരുന്ന വി.കെ.സുപ്രന്റെ നിര്യാണത്തില്‍ ചേര്‍ത്തലയിലെ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ അനുശോചിച്ചു. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. ഡോ. പള്ളിപ്പുറം മുരളി(പു ക സ) പ്രൊഫ. ജോസ് കാട്ടൂര്‍സര്‍ഗതീരം), ഉല്ലല ബാബു(പിറവി), വെട്ടയ്ക്കല്‍ മജീദ്(സംസ്കാര), മുരളി ആലിശ്ശേരി(റൈറ്റേര്‍സ് ഫോറം), പ്രൊഫ. കെ.എ.സോളമന്‍(ആലോചന), ചന്ദ്രന്‍ നെടുമ്പ്രക്കാട്(സര്‍ഗം), എസ്.പുരുഷോത്തമന്‍(( (പു ക സ ), ഖാലിദ് പുന്നപ്ര(ആലപ്പി ആര്‍ട്സ് ആന്ഡ് കമ്മുനികേഷന്‍സ്), എസ്.പി.ആചാരി(ചിന്താവേദി) ശക്തീശ്വരം പണിക്കര്‍, ഗൗതമന്‍ തുറവൂര്‍, വയലാര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, 25 May 2013

ടി.എം സൗന്ദര്‍രാജന്‍ അന്തരിച്ചു



ചെന്നൈ: വിഖ്യാത ചലച്ചിത്ര പിന്നണി ഗായകന്‍ ടി.എം സൗന്ദര്‍രാജന്‍(91) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ച് ശനിയാഴ്ച 3.50 ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നാലുപതിറ്റാണ്ടുകാലം തമിഴ് സിനിമയില്‍ നിറഞ്ഞുനിന്ന് 10,000 ത്തിലേറെ ഗാനങ്ങള്‍ പാടിയ മഹാഗായകനാണ് സൗന്ദര്‍രാജന്‍. 

സിനിമയിലെ മുടിചൂടാമന്നരായിരുന്ന എം.ജി.ആറിന്റേയും ശിവാജിഗണേശന്റെയും സ്ഥിരം ഗായകനായാണ് സൗന്ദര്‍രാജനെ സിനിമലോകവും ആസ്വാദകലോകവും അറിഞ്ഞത് .1950 ലാണ് തമിഴിന്റെ കരുത്തും മധുരവുമായി ആ ശബ്ദം സിനിമയില്‍ ആദ്യം മുഴങ്ങിയത്. ആറു മനമേ ആറു..., ഞാന്‍ ആണയിട്ടാല്‍..., ഓടും മേഘങ്ങളെ..., പാട്ടും നാനേ..., എങ്കേ നിമ്മതി..., അന്തനാള്‍ ഞാപകം..., അടി എന്നടി രാകമ്മ.... ഇന്ത മാളികെ.....ഇങ്ങനെ നിരവധി ഹിറ്റു ഗാനങ്ങളിലൂടെ ,ടി.എം.എസ്സിന്റെ ശബ്ദം, എം.ജി.ആറിന്റേയും ശിവാജിഗണേശന്റേയും ശബ്ദമായി മാറി മാറി മുഴങ്ങി
കമന്‍റ് : ആദരാഞ്ജലികള്‍ !
-കെ എ സോളമന്‍ 

Thursday, 23 May 2013

മലയാളം ശ്രേഷ്ഠ ഭാഷ

3 


ന്യൂഡല്‍ഹി: മലയാളത്തിന് ശ്രേഷ്ഠഭാഷാ അംഗീകാരം. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ(ക്ലാസിക്കല്‍)​ പദവി വേണമെന്ന കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യം ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതോടെ,​ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി മലയാളം. മലയാളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കെല്ലാം ഇതിനകം ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു കഴിഞ്ഞു.

മലയാള ഭാഷയുടെ 1500 വര്‍ഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്ത് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി കഴിഞ്ഞ ഡിസംബറിലാണ് ശ്രേഷ്ഠഭാഷാ പദവി മലയാളത്തിനും നല്‍കാമെന്ന ശുപാര്‍ശ സാംസ്‌കാരികമന്ത്രാലയത്തിന് നല്‍കിയത്.

2004ല്‍ തമിഴിനും 2005ല്‍ സംസ്‌കൃതത്തിനും 2008ല്‍ കന്നഡയ്ക്കും തെലുങ്കിനും ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചിരുന്നു.

കമന്‍റ് : ഹാവൂ, കുറച്ചു കാശ് ഒത്തു !
കെ എ സോളമന്‍ 

Wednesday, 22 May 2013

കെബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണം: ബാലകൃഷ്ണപിള്ള



തിരുവനന്തപുരം: കെബി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പിതാവും കേരള കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ ആര്‍ ബാലകൃഷ്ണപിള്ള രംഗത്തെത്തി. ഭാര്യ യാമിനി തങ്കച്ചിയുമായുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി സ്ഥാനം രാജി വച്ചത്. തനിക്ക് ലഭിക്കാന്‍ പോകുന്ന മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥനവും മന്ത്രിപദവുമായി താരതമ്യപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കി. കേരള കോണ്‍ഗ്രസ്-ബിയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ ഇടപെടേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണ്‌ടെന്ന് ഒരു സമയത്തും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് വിധേയനായാല്‍ ഗണേഷിനെ മന്ത്രിയാക്കാന്‍ തയാറാണെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. ഗണേഷിന്റെ ധാര്‍മികതയെ ആരും ചോദ്യം ചെയ്യേണ്ട. ഗണേഷ്-യാമിനി വിഷയം അടഞ്ഞ അധ്യായമാണ്. ഗണേഷിനെതിരേ പാര്‍ട്ടി അഴിമതി ആരോപണമുന്നയിച്ചിട്ടില്ലെന്നും പഴ്‌സണല്‍ സ്റ്റാഫിലുള്ള ചിലര്‍ക്കെതിരേയാണ് ആരോപണമുന്നയിച്ചതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു

കമന്‍റ് :ബാലന്‍ പിള്ളയ്ക്ക് ഇരുമ്പുരോഗം മാത്രമല്ല , ലക്കുകേടുമുണ്ട്
-കെ എ സോളമന്‍ 

Tuesday, 21 May 2013

സ്മരണാഞ്ജലി- കഥ -കെ എ സോളമന്‍

Photo: Join us===> Sweet Memories Of Past Life.



ഗാനരചയിതാവ് പൂച്ചാക്കല്‍ ഷാഹുലിന്റെ വീട്ടിലെ സര്‍വമത പ്രാര്‍ഥനയ്ക്ക് ശേഷം കവി പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴിയെ ഞാന്‍ പലകുറി കണ്ടിരുന്നു. ചേര്‍ത്തലസംസകാര,  ചേര്‍ത്തല പിറവി, ചേര്‍ത്തല സര്‍ഗ്ഗം, എസ് എല്‍ പുരം ആലോചന, മാരാരിക്കുളം സാരംഗി, ആലപ്പുഴ റൈറ്റേര്‍സ് ഫോറം, പുന്നപ്ര മുഖമുദ്ര തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക സര്‍ഗവേദികളിലും കവി തിരക്കിലായിരുന്നു. സര്‍ഗ സംവാദം ഇല്ലാത്ത സമയങ്ങളില്‍ കടലമ്മയോട് കവി സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.  അതുകൊണ്ടാണ് എനിക്കു കവിയുമായി കൂടുതല്‍ സംസാരിക്കുന്നതിനു അവസരങ്ങള്‍ കുറഞ്ഞത്.

“പോരുന്നോ കവി, എന്റെ കൂടെ?” ഞാന്‍ കവിയെ വിളിച്ചു.

“എന്റെ ഭാര്യയും രണ്ടു മക്കളും? “ 
അവര്‍ എങ്ങനെയെങ്കിലും ജീവിക്കുമെന്ന് ഞാന്‍ പറഞ്ഞില്ല. 

“ തമാശ കളയൂ പീറ്റര്‍, ഞാന്‍ അന്ധകാരനഴി വഴി വരുന്നുണ്ട്, വഴിയരികില്‍ നിന്നാല്‍ മതി. തിരക്ക് വല്ലതും?”

“ചിത്രയെ കാണാന്‍ പോകണമായിരുന്നു, സാറുവിളിച്ചതുകൊണ്ട് വേണേല്‍------"--"

“ഏത് ചിത്ര?

“ നമ്മുടെ സിനിമാ ഗായിക ചിത്ര, ആലപ്പുഴ വരുന്നുണ്ട് “

“അതിനു കവിക്ക് ക്ഷണമുണ്ടോ?”

“അധികപ്രസംഗമായി കരുതരുത് സാര്‍, ക്ഷണിച്ചിട്ടാണോ, ഇക്കണ്ട ജനമൊക്കെ യേശുദാസിനെയും മമ്മൂട്ടിയെയുമൊക്കെ കാണാന്‍ പോണത്?”

“എന്റെ കൂടെ വന്നാല്‍ ബിരിയാണി ഓഫര്‍, ഒരു ആദ്യകുര്‍ബാന ചടങ്ങുണ്ട്,തീരഗ്രാമമായ പള്ളിത്തോട്ടില്‍,”

“വിളിക്കാതെ എങ്ങിനെ സാര്‍.?”

“അപ്പോ, ഇതിന് വിളിക്കണം, അതിനു വിളിക്കണ്ട, കവി വിഷമിക്കണ്ട, ഞാന്‍ ഒത്തിരി സ്ഥലത്തു പോയിട്ടുണ്ട്, വിളിക്കാതെ, സദ്യയ്ക്ക് കയറ്റാതെ  ആട്ടിപ്പായിക്കുന്ന ക്രൂരന്‍മാരേ കണ്ടിട്ടുമുണ്ട്. ഇന്നങ്ങനെയില്ല, ഏത് പാവപ്പെട്ടവന്റെ വീട്ടില്‍ ചെന്നാലും വിശേഷദിവസങ്ങളില്‍ ഒരു വയര്‍ചോറ് കൊടുക്കും. മുതലാളിമാര്‍ നടത്തുന്ന പോഷ് ഹോട്ടല്‍ സദ്യക്ക് മാത്രമേ ആട്ടിപ്പായിക്കലുളളൂ. എനിക്കു ബിരിയാണി കിട്ടിയാല്‍ കവിക്കും കിട്ടിയിരിക്കും”. ഞാന്‍ ഉറപ്പുകൊടുത്തു.

ഞാന്‍ ചെല്ലുന്നതും കാത്തു കവി വഴിയരുകില്‍ നിന്നു. മനോഹരമായ തീരദേശ റോഡിലെ കാര്‍യാത്ര ഗൃഹാതുരത്വം ഉണര്‍ത്തുന്നതാണ്. പക്ഷേ അന്ന് കാറില്ലായിരുന്നു, റോഡും. കടല്‍തീര വഴിയിലൂടെ എത്രതവണ നടന്നിട്ടുണ്ട്,പൊരിയുന്ന വയറുമായി.. കമ്പാവലയും നോനാവലയും എത്രയോ തവണ വലിച്ചിരിക്കുന്നു. നോനവല ഇന്നില്ല, അതാരും ഇന്ന് വലിക്കുന്നില്ല. നോനവലയില്‍ കുടുങ്ങിയ കടല്ഞണ്ടൂകളെ പെറുക്കിയെടുത്ത് എറിഞ്ഞുകളയുമായിരുന്നു. കടല്ഞണ്ടുകളെ ആര്‍ക്കും വേണ്ട, ഒട്ടും വിലയില്ല. ഇന്നതിന്റെ വില കിലോയ്ക്ക് 150 രൂപ. നാണ്യപ്പെരുപ്പം കണക്കിലെടുത്താല്‍ തന്നെ ഒരുരൂപ 40 കൊല്ലം കഴിയുമ്പോള്‍ 150 രൂപ ആയേക്കാം പക്ഷേ പൂജ്യം രൂപ എങ്ങനെ 150 രൂപയാകും. പൂജ്യത്തെ എത്രകൊണ്ടു പെരുക്കിയാല്‍ ആണ് 150 ആകുന്നത്? കണക്ക് മാഷന്‍മാര്‍ക്ക് അറിയുമോ ഇത്?

കവി കാത്തുനില്‍ക്കുകായയിരുന്നു എന്നെ, കടലുമായി കിന്നാരത്തില്‍ ഏര്‍പ്പെടുന്ന അന്ധകാരനാഴിയില്‍. . .കയ്യില്‍ കവിതക്കെട്ടുകള്‍ നിറച്ച കിറ്റു മുണ്ടായിരുന്നുകൂടെ ഞങ്ങള്‍ തീരദേശ റോഡിലൂടെ വണ്ടിയോടിച്ച് പള്ളിതോട്ടിലെത്തി. 

കവിക്ക് പളളിത്തോട് പള്ളിയിലെ അമ്മയെ തൊഴണം. ഞാനും കവിക്കൊപ്പം കൂടി.

 മാതാവിനെ കുറിച്ച് ഏഴുതിയ കവിത എന്നെ ചൊല്ലിക്കേല്‍പ്പിച്ചു.

ബിരിയാണി തന്നവരുടെ വയറെല്ലാം കവി, കവിത കൊണ്ട് നിറച്ചു.

കവി എന്നോടു പറഞ്ഞു, നമ്മുക്ക് ഇന്ന് ചേര്‍ത്തല മുനിസിപ്പല്‍ ലൈ ബ്രറിയില്‍ പോകേണ്ടെ,  സ്മരണാഞ്ജലി?.

എനിക്കും അത് ഓര്‍മയുണ്ടായിരുന്നു. ചേര്‍ത്തലയിലെ സര്‍ഗ്ഗസംഗമങ്ങളുടെ സജീവ സാന്നിധ്യമായിരുന്നു വി കെ സുപ്രന്‍ എന്ന ചേര്‍തല സുപ്രന്‍. സര്‍ഗ്ഗം കലാസാഹിത്യവേദിയുടെ സെക്രട്ടറി, ഇതര സര്‍ഗവേദികളുടെ മെംബര്‍,കഥയെഴുത്തുകാരന്‍.

“കാണിപ്പൊന്ന്”- സുപ്രന്‍റെ കഥാസമാഹാരമാണ്. അംബേദ്കര്‍ അവാര്‍ഡും,ഫൊക്കാന അവര്‍ഡും ലഭിച്ച ചേര്‍ത്തലയുടെ കഥാകാരന്‍. . “വീക്ഷണം” സപ്പ്ലിമെന്‍റില്‍ സുപ്രന്‍റെ കഥകല്‍ വരുമായിരുന്നു, കൂട്ടത്തില്‍ എന്റെയും. ഇടയ്ക്കുവെച്ചു വീക്ഷണം സപ്പ്ലിമെന്‍റ് നിലച്ചു. ഞാന്‍ സുപ്രനോട് ചോദിച്ചു “ ഇനിയെങ്ങനെ ജനം നമ്മുടെ കഥകള്‍ വായിക്കും?’

“അത് ശരിയാണല്ലോ? നമ്മുടെ കഥകള്‍ അച്ചടിച്ചു വന്നതാണോ വീക്ഷണം സപ്പ്ലിമെന്‍റ് നിന്നു പോകാന്‍ കാരണം.?” നര്‍മഭാവം അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴുമുണ്ടായിരിന്നു
.
പുരോഗമന കലാസാഹിത്യ പ്രവര്‍ത്തകരുമായി കൂടുതല്‍ ഇടപെട്ടിരുന്ന സുപ്രന്‍ ദേശാഭിമാനിക്കൊപ്പം വീക്ഷണവും ജന്‍മഭൂമിയും മുടക്കം കൂടാതെ വായിച്ചിരുന്നു 

സുപ്രനോട് ഞാന്‍ പറഞ്ഞു.:” കഥ  ജനമഭൂമിക്ക് അയ്യച്ചുനോക്ക്”

“പാഴ്വസ്തു” എന്ന സുപ്രന്‍റെ കഥ ഈയിടെ ജന്‍മഭൂമി വാരാദ്യത്തില്‍ വന്നു. വൃദ്ധജന്‍മങ്ങളുടെ ദൈന്യത ഹൃദ്യസ്പര്‍ശിയായി ചിത്രീകരിക്കുന്ന കഥ.  തന്റെ കഥ ജന്‍മഭൂമിയില്‍  പ്രസിദ്ധീകരിച്ചു കണ്ടതില്‍ അദ്ദേഹം അതീവ സന്തുഷ്ടനായിരുന്നു.  പക്ഷേ സുപ്രന്‍റെ കഥ ഇനിമുതല്‍  ജന്‍മഭൂമിയില്‍  വരില്ല.

 ഇക്കഴിഞ്ഞ മെയ് 18-നു സുപ്രന്‍ അന്തരിച്ചു.

കവി പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി ഓര്മപ്പെടുത്തിയത് സുപ്രന്‍റെ സ്മരനാണജലിയെക്കുറിച്ചാണ്. വഴിമദ്ധ്യേ കണ്ടമംഗലത്തു കാര്‍നിര്‍ത്തി കവി കണ്ടമംഗലത്തമ്മയോട് സുപ്രന്ടെ ആത്മാവിന്നു നിത്യശാന്തിക്കായി   പ്രാര്‍തഥിച്ചു.

“സര്‍വമതക്കാരുടെയും അമ്മയല്ലേ, വിളിച്ചാല്‍ കേള്‍ക്കാതിരിക്കില്ല” കവിയുടെ ആത്മഗതം 

“സര്‍ഗ്ഗം” വേദികളില്‍ ഒട്ടനവധി അവസരങ്ങള്‍ കവിക്കു കൊടുത്തിരുന്നു സുപ്രന്‍.

സുപ്രനെ സ്മരിച്ചു  മല്‍സ്യതൊഴിലാളിയായ കവിപാടി:


”സര്‍ഗ്ഗപ്രതിഭകള്‍ സംഗമിച്ചീടുവാന്‍
'സര്‍ഗ്ഗം' എന്നൊരു വേദിയൊരുക്കിയ
വലിയ ലോകത്തിലെ ചെറുകഥാകാരനാം
സൂപ്രന്‍സാറിനു ആദരവേകുന്നു.

നാളേയ്ക്ക് വേദിയേ സമ്പന്നമാക്കുവാന്‍
കാത്തിരുന്നൊരാ “കാണിപ്പൊന്നിനെ”
മരണം കൂടെ കൂട്ടിയെന്നാകിലും
മറക്കില്ല ഞാനും എന്റെ സ്വപ്നങ്ങളും

എഴുത്തിന്റെ ലോകം വിട്ടുപോയെങ്കിലും
എഴുതാകഥകളില്‍ നീ പുനര്‍ജനിക്കും
ചിരിയുടെ പിന്നില്‍ സ്നേഹംജ്വലിപ്പിക്കും  
ആ ധന്യമനസ്സിന് ആദരഞ്ജലികള്‍! “ 

-കെ എ സോളമന്‍ 

Sunday, 19 May 2013

കാനഡയില്‍ 5ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ശരിയായി;


 മന്ത്രിയാക്കിയില്ലെങ്കില്‍ എം.എല്‍.എ സ്‌ഥാനം രാജിവയ്‌ക്കുമെന്ന്‌ ഗണേഷ്‌

mangalam malayalam online newspaper










തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാചര്‍ച്ച സജീവമായതിനിടെ എം.എല്‍.എ സ്‌ഥാനം രാജിവയ്‌ക്കുമെന്ന്‌ കെ.ബി. ഗണേഷ്‌കുമാറിന്റെ ഭീഷണി. മുഖ്യമന്ത്രിയേയും പാര്‍ട്ടി ചെയര്‍മാനും പിതാവുമായ ആര്‍. ബാലകൃഷ്‌ണപിള്ളയേയുമാണ്‌ അദ്ദേഹം രാജിക്കാര്യം അറിയിച്ചത്‌.
കാനഡയില്‍ അഞ്ചുലക്ഷം രൂപ ശമ്പളത്തില്‍ ജോലി ശരിയായിട്ടുണ്ടെന്നും അപമാനിതനായി ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും പിള്ളയെ ഗണേഷ്‌ അറിയിച്ചു. മന്ത്രിസ്‌ഥാനം തിരിച്ചുനല്‍കി മാനംരക്ഷിച്ചാല്‍ ഇവിടെ തുടരാമെന്നും വ്യക്‌തമാക്കി.
എന്നാല്‍ പിള്ള മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ െവെകുന്നേരം കെ.പി.സി.സി. ആസ്‌ഥാനത്ത്‌ എ.കെ. ആന്റണിയുമായും ഗണേഷ്‌ കൂടിക്കാഴ്‌ച നടത്തി. കേരള കോണ്‍ഗ്രസ്‌(ബി) തല്‍ക്കാലം മന്ത്രിയെ വേണ്ടെന്ന്‌ തീരുമാനിച്ചതിനാല്‍ ഗണേഷിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ മുഖ്യമന്ത്രിയും മറ്റും 
കമന്‍റ് അഞ്ചു ലക്ഷം രൂപ ശംബളം കൊടുക്കുന്ന പൊങ്ങന്‍മാര്‍ കാനഡയിലും ഉണ്ടോ?
-കെ എ സോളമന്‍ 

സുപ്രന്‍ ചേര്‍ത്തല ഇനി ഓര്‍മ


ചേര്‍ത്തല:ചേര്‍ത്തലയുടെ കലാ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന വി.കെ.സുപ്രന്‍ ചേര്‍ത്തല ഇനി ഓര്‍മ. മികവുറ്റ സംഘാടകനായിരുന്ന ഇദ്ദേഹം ചേര്‍ത്തലയില്‍ നടത്തുന്ന ഏത് സാംസ്‌കാരിക പരിപാടിയിലും സക്രിയപങ്കാളിയായിരുന്നു. പി.എസ്.സി. ഓഫീസിലെ സെക്ഷന്‍ ഓഫീസറായിരുന്ന സുപ്രന്‍, 2002 ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചതോടെ മുഴുവന്‍ സമയവും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ചേര്‍ത്തല സര്‍ഗ്ഗം കലാ സാഹിത്യ സാംസ്‌കാരിക വേദിയുടെ സ്ഥാപകരില്‍ പ്രമുഖനായ ഇദ്ദേഹം ഏറെനാള്‍ അതിന്റെ പ്രസിഡന്റായിരുന്നു. നിലവില്‍ സെക്രട്ടറിയാണ്. 12 വര്‍ഷമായി സര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ മാസംതോറും സര്‍ഗ്ഗസംഗമം നടത്തിയിരുന്നു. കവിയരങ്ങ്, കഥയരങ്ങ്, ചിരിയരങ്ങ് തുടങ്ങിയവ ഇതിന്റെ ഭാഗമായിരുന്നു. ഞായറാഴ്ചത്തെ സര്‍ഗ്ഗസംഗമത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ സുപ്രന്റെ ആകസ്മിക മരണം സംഭവിച്ചത്. പുരോഗമന കലാസാഹിത്യ സംഘം ചേര്‍ത്തല ഏരിയകമ്മിറ്റി അംഗവുമായിരുന്നു.

സര്‍ഗ്ഗത്തിന്റെ വാര്‍ഷികങ്ങള്‍ക്ക് പ്രശസ്ത സാഹിത്യകാരന്മാരെയും കലാകാരന്‍മാരെയും പങ്കെടുപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചേര്‍ത്തല സംസ്‌കാര, എസ്.എല്‍.പുരം ആലോചന, പുരോഗമന കലാസാഹിത്യസംഘം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളിലും സുപ്രന്‍ പങ്കുവഹിച്ചിരുന്നു
.

Saturday, 18 May 2013

KAS Leaf blog: ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന്‍ വള്ളംമറിഞ്ഞ് വെള്...

KAS Leaf blog: ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന്‍ വള്ളംമറിഞ്ഞ് വെള്...: ആലപ്പുഴ: കുട്ടനാട് കൈനകരി കറുവയില്‍ത്തോട്ടില്‍ ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന്‍ വള്ളംമറിഞ്ഞ് വെള്ളത്തില്‍വീണു. വെള്ളത്തില്‍നിന്നും താ...

ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന്‍ വള്ളംമറിഞ്ഞ് വെള്ളത്തില്‍വീണു



ആലപ്പുഴ: കുട്ടനാട് കൈനകരി കറുവയില്‍ത്തോട്ടില്‍ ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന്‍ വള്ളംമറിഞ്ഞ് വെള്ളത്തില്‍വീണു. വെള്ളത്തില്‍നിന്നും താരം നീന്തി കരകയറി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 
പരിക്കുകള്‍ ഇല്ലാത്തതിനാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ ഷൂട്ടിങ് പുനരാരംഭിച്ചു.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു സംഭവം. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കുഞ്ചാക്കോ ബോബന്റെ വള്ളത്തെ ഏതാനും പേര്‍ മറ്റുവള്ളങ്ങളില്‍ പിന്തുടരുമ്പോള്‍ അതിലൊന്ന് ഇടിച്ചതിനെ തുടര്‍ന്നാണ് വള്ളം മറിഞ്ഞത്. പൂര്‍ണമായും മുങ്ങിയ വള്ളത്തില്‍ കുഞ്ചാക്കോ ബോബന്‍ കുടുങ്ങി.

Comment: കുഞ്ചാക്കോ ബോബന്‍ വള്ളംമറിഞ്ഞ് വെള്ളത്തില്‍വീണു. വെള്ളത്തില്‍നിന്നും താരം നീന്തി കരകയറി. എന്താ താരം നീന്തിക്കേറെണ്ടേ?
-കെ എ സോളമന്‍ 

Friday, 17 May 2013

ചരിത്രത്തെ പുനര്‍നിര്‍മിച്ച ഡോ. എം എസ് ജയപ്രകാശ്‌



jayaprakashഡോ. എം എസ് ജയപ്രകാശ് ഒരു ചരിത്രകാരന്‍ മാത്രമായിരുന്നില്ല. പ്രചരിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്ത ചരിത്രം വ്യാജ ചരിതമാണെന്നും യഥാര്‍ഥ ചരിത്രം ബോധപൂര്‍വം തമസ്‌കരിക്കപ്പെട്ടുവെന്നും അദ്ദേഹം സധൈര്യം പറയുക മാത്രമല്ല, യഥാര്‍ഥ ചരിത്ര വസ്തുതകള്‍ വ്യക്തികളേയും സംഭവങ്ങളേയും ആസ്പദമാക്കി പുനര്‍രചിക്കുക കൂടി ചെയ്തു.
ബഹുഭൂരിപക്ഷം വരുന്ന കീഴാളരുടെയും താഴ്ത്തപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടേയും ചരിത്രത്തില്‍ പ്രകാശിതമാകാത്ത പങ്കും അവരുടെ ശബ്ദവും അദ്ദേഹം പുനര്‍നിര്‍മിച്ചു. മഹത്തായ ഈ ദൗത്യം വീറോടും വാശിയോടും ഒരു നിയോഗം പോലെ അദ്ദേഹം അവസാന ശ്വാസം വരെ തുടര്‍ന്നു. തന്റെ നിലപാടുകളിലും വിശ്വാസങ്ങളിലും ഒരു ഒത്തുതീര്‍പ്പിനും അദ്ദേഹം തയ്യാറായില്ല. വ്യക്തിപരമായി സൗമ്യനും ശാന്തപ്രകൃതിയുമായിരുന്ന അദ്ദേഹം എഴുത്തിലും പ്രസംഗ വേദിയിലും അതികര്‍ക്കശനും ജ്വലിക്കുന്ന കലാപകാരിയുമായിരുന്നു.
അദ്ദേഹത്തിന്റെ ഓരോ ലേഖനവും പുതിയ അറിവുകള്‍ നിറഞ്ഞ സര്‍ഗാത്മക രചനകളായിരുന്നു. ചൂരും ചൂടുമുള്ള വാദമുഖങ്ങള്‍ നിറഞ്ഞ അവക്ക് ചാട്ടവാറിന്റെ പ്രഹരശേഷിയുണ്ടായിരുന്നു.
ചരിത്രത്തേയും സംഭവങ്ങളേയും വ്യക്തികളെയും പുനര്‍നിര്‍മിക്കാന്‍ അദ്ദേഹം ആധാരമാക്കിയത് തന്റെ ഗവേഷണത്തില്‍ നിന്ന് കിട്ടിയ പുതിയ പുതിയ കണ്ടെത്തലുകളായിരുന്നു.
അദ്ദേഹത്തിന്റെ രചനാ രീതിയും ഭാഷയും അതിതീക്ഷ്ണമായിരുന്നു. ആ തീക്ഷ്ണതയുടെ ചൂടില്‍ ചരിത്രത്തിലെ ഏടുപ്പുകള്‍ കരിഞ്ഞമരുന്നതു കാണാം. ഇത്രയേറെ പ്രതിബദ്ധതയുള്ള ചരിത്രകാരന്മാര്‍ അധികമുണ്ടാവില്ല.
Comment: ലേഖനത്തിലെ കണ്ടെത്തലുകളോട് പൂര്‍ണമായും യോജിക്കുന്നു.
-കെ എ സോളമന്‍ 

KAS Life Blog: രാത്രിമഴ –കവിത

KAS Life Blog: രാത്രിമഴ –കവിത: നിന്റെ  വിരലുകള്‍  തഴുകിയ വാക്കുകള്‍    എന്റെ കണ്ണുകളില്‍  തെളിഞ്ഞു , ഒരു സെല്‍ ഫോണ്‍ ചിത്രമായ് വന്നു   നീ ഇമ്പമായ് പാടിയ പുത...

KAS Leaf blog: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു

KAS Leaf blog: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു: കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 19,800 രൂപയായി. ഗ്രാമിന് 25 രൂപ കു...

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു


mangalam malayalam online newspaper









കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 19,800 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2475 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 360 രൂപയും ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ വിലയിടിവാണ് ഇവിടെയും പ്രതിഫലിക്കുന്നത്.
Comment: അക്ഷയ തൃതീയയിലെ സ്വര്‍ണവ്യാപാരം ഐശ്വര്യം പ്രദാനം ചെയ്യും, സ്വര്‍ണ  വ്യാപാരികള്‍ക്ക് ! എത്രലക്ഷം രൂപയാണ് ഒറ്റ ദിവസം കൊണ്ടു പാവപ്പെട്ട മൂഢന്‍മാരില്‍ നിന്നു സ്വര്‍ണ വ്യാപരികള്‍  അടിച്ചെടുത്തത്. അക്ഷയതൃതീയ ഹിന്ദു സങ്കല്പമായി അടുത്തകാലതാണ് എഴുന്നള്ളിക്കപ്പെട്ടത്. ക്രിസ്തുമത സ്വര്‍ണ  വ്യാപാരി- വിശ്വാസി കളായ ജോസ് ആലൂക്കാ, ജോയ് ആലൂക്കാ തുടങ്ങിയ ലൂക്കാ മാര്‍ക്ക്അക്ഷയ തൃതീയയുടെ പുണ്യം കിട്ടിയതു അല്‍ഭൂതകാരമായിരിക്കുന്നു ! 
-കെ എ സോളമന്‍ 

Thursday, 16 May 2013

അര്‍ബ്ബുദത്തെ തടയാന്‍ ആഞ്ജലീന അണ്ഡാശയങ്ങളും നീക്കം ചെയ്യുന്നു












ജനിതകപരമായി സ്തനാര്‍ബ്ബുദം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി സര്‍ജറിയിലൂടെ തന്റെ മാറിടങ്ങള്‍ നീക്കംചെയ്ത ആഞ്ജലീന ജൂലി ഇപ്പോഴിതാ തന്റെ അണ്ഡാശയങ്ങളും നീക്കം ചെയ്യാനൊരുങ്ങുന്നു. സ്തനാര്‍ബ്ബുദം വരാനുള്ള സാധ്യത 87 ശതമാനമാണെങ്കില്‍ അണ്ഡാശയാര്‍ബ്ബുദം വരാനുള്ള സാധ്യത 50 ശതമാനമാണെന്ന് മുന്നില്‍ കണ്ടാണ് അണ്ഡാശയങ്ങള്‍ കൂടി നീക്കം ചെയ്യാന്‍ ആഞ്ജലീന തീരുമാനിച്ചതത്രെ.
ആഞ്ജലീനയുടെ അമ്മ മാര്‍സെലീന ബെര്‍ട്രാന്‍ഡ് അമ്പത്തിയാറാം വയസില്‍ മരണത്തിന് കീഴടങ്ങിയത് അണ്ഡാശയാര്‍ബ്ബുദം ബാധിച്ചായിരുന്നു. നീണ്ട എട്ടു വര്‍ഷം അര്‍ബ്ബുദത്തോട് പൊരുതി 2007 ലാണ് മാര്‍സെലീന മരണത്തിന് കീഴടങ്ങിയത്.
എന്നാല്‍ ഭാവിയില്‍ കുട്ടികളെ ഗര്‍ഭം ധരിച്ച് പ്രസവിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ അതു കഴിഞ്ഞാവാം അണ്ഡാശയങ്ങള്‍ നീക്കം ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ ആഞ്ജലീനയോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 37 കാരിയായ ആഞ്ജലീന 40 വയസ് കഴിഞ്ഞിട്ട് അണ്ഡാശയം നീക്കം ചെയ്യാനുള്ള സര്‍ജറി നടത്തിയാല്‍ മതിയെന്നാണ് ഡോക്ടര്‍മാരുടെ വിദഗ്‌ദ്ധോപദേശം. അണ്ഡാശയങ്ങള്‍ നീക്കം ചെയ്താല്‍ പിന്നെ ആഞ്ജലീനയ്ക്ക് ഗര്‍ഭം ധരിക്കാനാവില്ല. ഇപ്പോള്‍ ആഞ്ജലീനയ്ക്കും ഭര്‍ത്താവ് ബ്രാഡ് പിറ്റിനും മൂന്ന് കുട്ടികളുണ്ട്. ആറു വയസ്സുള്ള ഷിലോഹ്, നാലു വയസ്സുള്ള ഇരട്ടകളായ ക്‌നോക്‌സ്, വിവിയന്‍ എന്നിവരാണ് ബ്രാഡ് പിറ്റിന് ആഞ്ജലീനയില്‍ പിറന്ന മക്കള്‍. കൂടാതെ 11 വയസുള്ള മഡോക്‌സ്, ഒന്‍പതു വയസുള്ള പാക്‌സ്, 8 വയസുള്ള സഹാര എന്നിങ്ങനെ ദത്തെടുത്ത മൂന്ന് കുട്ടികളുമുണ്ട്.
Comment:: ഓരോന്ന് മുറിച്ചൊടുക്കം ബാക്കി  വല്ലതും അവശേഷിക്കുമോ? ജീന്‍-വാള്‍ ജീന്‍ കഥ വായിക്കുക. മനുഷ്യന്‍ വിചാരിക്കുന്നത് പോലല്ല ഓരോന്ന്  സംഭവി ക്കുക . Man.proposes, God disposes! 
-കെ എ സോളമന്‍ 

Wednesday, 15 May 2013

രാത്രിമഴ –കവിത



Photo

നിന്റെ വിരലുകള്‍  തഴുകിയവാക്കുകള്‍  
എന്റെ കണ്ണുകളില്‍  തെളിഞ്ഞു,
ഒരു സെല്‍ ഫോണ്‍ ചിത്രമായ് വന്നു  
നീ ഇമ്പമായ് പാടിയ പുതിയ പാട്ടുകള്‍
എന്റെ കാതുകളില്‍ മുഴങ്ങി.

നിന്റെ മനോഹരമാംമുടിയിഴകളെ
തലോടിയ കാറ്റിനു  സുഗന്ധം  
നീ തനിച്ചല്ല ഞാനറിയുന്നു ചിന്തയില്‍
തെളിവാര്‍ന്ന ചിത്രമായ് എന്നും
ഒരു കനല്‍ പോലെ തെളിയുന്നു ഞാനും  

.
നിന്റെ മിഴിയിലെ നേരിയ നനവ്
നൊമ്പരപ്പെടുത്തന്നുവോ എന്നെ
.നീ പാടിയപാട്ടുകള്‍ എല്ലാമെനിക്കെന്നും  
മധുരം മധുരതരം പ്രിയേ.

ഇന്നലെ  സന്ധ്യയില്‍തനിയെ ഇരുന്നപ്പോള്‍
കണ്ടു ഞാന്‍ നിന്നുടെ ജ്വാലാമുഖം   
നിന്നുടെ കവിളില്‍ വിരിയും തുടിപ്പുകള്‍
ഒപ്പിയെടുത്ത് ഞാന്‍ ചൂണ്ടുകളാല്‍.  

മഞ്ഞിന്‍ കുളിര്‍മ്മയും പൂവിന്‍ സുഗന്ധവും
നീയെന്നില്‍ നിറയ്ക്കുകയായിരുന്നു..
ഒരു രാത്രിമഴയുടെ വശ്യമാം മോഹത്തില്‍
നീ എന്നില്‍ അലിയുകയായിരുന്നു.
എന്നെ നീ തലോടുകയായിരുന്നു.

- കെ എ സോളമന്‍ 

Sunday, 12 May 2013

വി.ഐ.പി. പരിവേഷമില്ലാതെ എലിസബത്ത്‌ ആന്റണി ജനറല്‍ ആശുപത്രിയില്‍



mangalam malayalam online newspaper










തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയുടെ തിരക്കുകള്‍ക്കിടയിലേക്കെത്തിയ സ്‌ത്രീയെ ആരും പ്രത്യേകമായി ശ്രദ്ധിച്ചതേയില്ല. ഡോക്‌ടറോ ആശുപത്രി സ്‌റ്റാഫോ ആയിരിക്കുമെന്നാണു രോഗികള്‍ പലരും കരുതിയത്‌.
രോഗികള്‍ക്കിടയില്‍ അവര്‍ വന്നുനിന്നപ്പോഴും ആര്‍ക്കും പ്രത്യേകതയൊന്നും തോന്നിയില്ല. മാന്യമായി ഉടുത്തൊരുങ്ങി വന്ന ഏതോ രോഗി എന്നേ ചികിത്സയ്‌ക്കെത്തിയവരും ആശുപത്രി ജീവനക്കാരും ധരിച്ചുള്ളു. അല്‍പ്പം കഴിഞ്ഞ്‌ ഫോട്ടോഗ്രാഫര്‍മാര്‍ കുതിച്ചെത്തുകയും ഫോട്ടോയെടുക്കാന്‍ മത്സരിക്കുകയും ചെയ്‌തപ്പോഴാണു തങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നത്‌ സാധാരണക്കാരിയല്ല എന്ന്‌ അവര്‍ മനസിലാക്കുന്നത്‌.
ഇതിനിടയില്‍ ആരോ അവരെ തിരിച്ചറിഞ്ഞു. അത്‌ പ്രതിരോധമന്ത്രിയുടെ ഭാര്യയാണ്‌. അതു കേള്‍ക്കേണ്ട താമസം ക്യൂവില്‍ നിന്ന അവരെ ഡോക്‌ടര്‍മാരെത്തി ആദരപൂര്‍വം ചികിത്സാമുറിയിലേക്കു വിളിച്ചുകൊണ്ടുപോയി. അപ്പോഴും ഈ പുകിലൊക്കെ എന്തിന്‌ എന്ന ചോദ്യമായിരുന്നു അവരുടെ മുഖത്ത്‌ നിഴലിച്ചുനിന്നത്‌.
വീഴ്‌ചയെത്തുടര്‍ന്നു കണങ്കാലിനേറ്റ പരുക്കു ചികിത്സിക്കാനാണ്‌ ആശുപത്രി ഒ.പിയില്‍ രാവിലെ 11 മണിയോടെ എലിസബത്ത്‌ ആന്റണി എത്തിയത്‌. ആശുപത്രിയില്‍ ആരും തിരിച്ചറിഞ്ഞില്ലെങ്കിലും വിവരമറിഞ്ഞു മാധ്യമപ്പട പാഞ്ഞെത്തിയതോെടെ രംഗം മാറി. രോഗി പെട്ടെന്ന്‌ വി.വി.ഐ.പിയായി. പിന്നെ എല്ലാം അതിവേഗത്തിലായിരുന്നു. ഡോക്‌ടര്‍മാര്‍ രോഗിക്കരികിലേക്ക്‌ ഓടിയെത്തി


Comment: അടുത്ത നാടകം തരൂരിന്റെ ഭാര്യ  സുനന്ദ പുഷ്കറിന്ടേതാണ്
-കെ എ സോളമന്‍ 

Saturday, 11 May 2013

ഡോ. എം എസ് ജയപ്രാകാശിന്റെ നിര്യാണത്തില്‍ അനുശോചിച്ചു




പ്രശസ്ത ചരിത്രകാരന്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് ചരിത്ര വിഭാഗം മുന്‍മേധാവി ഡോ. എം എസ് ജയപ്രാകാശിന്റെ നിര്യാണത്തില്‍ എസ് എല്‍ പൂരം ആലോചന സാംസ്കാരിക കേന്ദ്രം അനുശോചിച്ചു. കീഴാള പക്ഷംചേര്‍ന്നുനിന്നു അദ്ദേഹം നടത്തിയിട്ടുള്ള സാമൂഹ്യ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നുവെന്ന് യോഗം വിലയിരുത്തി.

ആലോചന സാംസ്കാരിക കേന്ദ്രംപ്രസിഡെന്‍റ് പ്രൊഫ കെ എ സോളമന്‍ അദ്ധ്യക്ഷത വഹിച്ചു.ഇ ഖാലിദ് പുന്നപ്ര, സാബ്ജി, പി മോഹനചന്ദ്രന്‍, പ്രസാദ് തൈപ്പറമ്പില്‍, എന്‍ ചന്ദ്രഭാനു, പീറ്റര്‍ ബെഞ്ചമിന്‍ അന്ധകാരനാഴി, കരപ്പുറം രാജശേഖരന്‍, വാരനാട് ബാനര്‍ജി, വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു

Wednesday, 8 May 2013

ഹയര്‍ സെക്കണ്ടറി: 81.34 ശതമാനം വിജയം


mangalam malayalam online newspaper











തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കണ്ടറിയില്‍ 81.34 ശതമാനം പേരാണ് വിജയിച്ചത്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 31.56 ശതമാനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 90.32 ശതമാനവും വിജയം നേടി.
ഹയര്‍ സെക്കണ്ടറിയില്‍ 5132 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് തൃശൂര്‍ ജില്ലയിലാണ്. ഏറ്റവും ഉയര്‍ന്ന വിജയശതമാനം എറണാകുളം ജില്ലയിലും കുറവ് പത്തനംതിട്ടയിലുമാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് പട്ടം സെന്റ് മേരീസ് സ്‌കൂളാണ്. 42 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ രണ്ട് സര്‍ക്കാര്‍ സ്‌കൂളും നാലു വീതം എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളും നൂറുശതമാനം വിജയം നേടി. 32 സ്വകാര്യ സ്‌കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുള്‍ റബ്ബ് ആണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
Comment: ഫോട്ടോ കണ്ടപ്പം വിചാരിച്ചു ഒന്നാം റാങ്ക് ഇക്കുറി ആങ്കുട്ടിക്കാണെന്ന്
കെ എ സോളമന്‍ 

തരൂര്‍ വിവാഹമോചനത്തിനൊരുങ്ങുന്നു?



mangalam malayalam online newspaper










ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിനെ താന്‍ പ്രണയിക്കുന്നുവെന്നും സുനന്ദ തന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തയാളാണെന്നും നരേന്ദ്ര മോഡിക്ക്‌ മറുപടി നല്‍കിയ ശശി തരൂറിന്‌ എന്തുപറ്റി? കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന്‌ ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇരുവരും ഇനി അധികകാലം ഒരുമിച്ചുണ്ടാവില്ല എന്നാണ്‌ ഡല്‍ഹിയിലെ ഉന്നതവൃത്തങ്ങളിലെ സംസാരമെന്നാണ്‌ റിപ്പോര്‍ട്ട്‌. വേര്‍പിരിഞ്ഞ ശേഷമുളള ജീവിതത്തെ കുറിച്ചു പോലും തീരുമാനമായത്രെ. സുനന്ദ തരൂറില്‍ നിന്ന്‌ ജീവനാംശം ഒന്നും ആവശ്യപ്പെടില്ല എന്നും പരസ്‌പര ധാരണയോടെയാവും വേര്‍പിരിയലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പൊതുതെരഞ്ഞെടുപ്പു വരെ വിവരം രഹസ്യമാക്കി വയ്‌ക്കാനാണത്രെ തീരുമാനം.
എന്നാല്‍, വിവാഹബന്ധത്തെ കുറിച്ച്‌ പരക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന്‌ സുനന്ദ പുഷ്‌കര്‍ പ്രതികരിച്ചു. കഴിഞ്ഞ ഒരു മാസമായി ദുബായിലായിരുന്ന സുനന്ദ മടങ്ങി വന്നയുടനാണ്‌ പ്രതികരണം നടത്തിയത്‌. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ്‌ താനും മകനും രാജ്യം വിട്ടുനിന്നതെന്നും സുനന്ദ പറഞ്ഞു.
2010 ഓഗസ്‌റ്റ് 22ന്‌ ആയിരുന്നു ഏറെ ചര്‍ച്ചചെയ്യപ്പെട്ട സുനന്ദ-തരൂര്‍ വിവാഹം. തരൂരിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്‌. കല്‍ക്കട്ടയില്‍ തന്റെ സഹപാഠിയായിരുന്ന തിലോത്തമ മുഖര്‍ജിയെ ആണ്‌ ആദ്യം വിവാഹം ചെയ്‌തത്‌. പിന്നീട്‌ കാനഡക്കാരി ക്രിസ്‌റ്റാ ജൈല്‍സിനെ വിവാഹം ചെയ്‌തു
കമന്‍റ്യന്ത്രങ്ങള്‍ അത്ര പ്രവര്‍ത്തനക്ഷമമല്ലെന്ന് അന്നു തന്നെ ആക്ഷേ പമുണ്ടായിരുന്നു.വിലമതിക്കാനാവാത്ത വസ്തു, ഒലക്കേട മൂട്
കെ എ സോളമന്‍ 

എഡിജിപി ബി.സന്ധ്യക്ക് പി.ജെ കുര്യന്റെ അഭിനന്ദനം









തിരുവനന്തപുരം: വിവാദ കവിതയെഴുതി പുലിവാല് പിടിച്ച എഡിജിപി ബി. സന്ധ്യയ്ക്ക് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്റെ അഭനന്ദനം
മാധ്യമ പ്രവര്‍ത്തകരെയും, രാഷ്ട്രീയക്കാരെയും അധിക്ഷേപിക്കുന്ന തരത്തില്‍ കവിതയെഴുതിയെന്നതിന്റെ പേരിലാണ് സന്ധ്യക്കെതിരെ ആരോപണം ഉയര്‍ന്നത്
എന്നാല്‍ കവിതയുടെ പേരില്‍ ബി.സന്ധ്യയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് പി.ജെ. കുര്യന്‍ കത്തും എഴുതി. കവിത വിവാദമായ സാഹചര്യത്തില്‍ എഡിജിപിയോട് വിശദീകരണം ആരാഞ്ഞ ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യത്തിനും പി.ജെ കുര്യന്‍ കത്തയച്ചിട്ടുണ്ട്
സമൂഹത്തിന്റെ യഥാര്‍ത്ഥ മുഖം തന്നെയാണ് കവിതയിലൂടെ ബി. സന്ധ്യ പറഞ്ഞിരിക്കുന്നതെന്ന കുര്യന്‍ കത്തിലൂടെ വ്യക്തമാക്കി.
Comment: കവിത വലിയ പ്രശ്ന മാകാനിടയില്ല. കുര്യന്‍ അഭിനന്ദിച്ചതാണ് പ്രശ്നം!
-കെ എ സോളമന്‍ 

Monday, 6 May 2013

എന്തിനാണ് ഈ എസ് എസ് എല്‍ സി ? - ജന്മഭൂമി മേയ് 7




 Photo: Malayalam    Kerala       
                     
ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയ 94.17 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടി. അര്‍ഹത നേടിയെന്നെ പറയാവൂ, ജയിച്ചെന്നു പറഞ്ഞുകൂടാ, ജയിച്ചെന്നു പറഞ്ഞാല്‍ എഴുത്തും വയനയും അറിയേണ്ടേ ആവശ്യം വരും, പക്ഷേ അതില്ല . മാത്രമല്ല  ജയവും തോല്‍വിയും ആപേക്ഷികമെന്ന ഒരു കാരണവുമുണ്ട്. പണ്ട് കാലങ്ങളില്‍ പത്തു പ്രാവശ്യമെഴുതി തോറ്റവന്‍ എം എല്‍ എ യും മന്ത്രിയുമായിട്ടുണ്ട്. ഇപ്പോ കൂട്ടജയമായത് കൊണ്ട് എം എ ഇല്ലാത്തവന്‍ മന്ത്രിമാരില്‍ പോലുമില്ല.

ഇത്തവണ എസ് എസ് എല്‍ സി ക്കു റിക്കോഡ്‌ വിജയശതമാനമെന്നാണ് വിദ്യാഭ്യാസ മന്ത്രി റിസല്‍റ്റ് പ്രസിദ്ധീകരിച്ചു കൊണ്ടുപ്രഖ്യാപിച്ചത്. തന്റെ ഭരണ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നതിനൊപ്പം ഭൂരിപക്ഷ- ന്യൂനപക്ഷങ്ങളെ  സുഖിപ്പിക്കണമെന്ന ഉദ്ദേശ്യംകൂടിഉണ്ട്. എന്നാല്‍ ഭൂരിപക്ഷ സമുദായ നേതാക്കള്‍ ഇത് അംഗീകരിച്ച് കൊടുക്കുന്ന ലക്ഷണമില്ല. ന്യൂനപക്ഷ മന്ത്രിമാര്‍ ഭൂരിപക്ഷത്തെ ഭരിക്കുന്ന അവഹേളനപരമായ നടപടിയാണ് കേരളത്തില്‍ നടക്കുന്നതെന്ന് പെരുന്നയിലെ നായരീഴവ സംഗമ സ്ഥാനത്തു നിന്നു പ്രഖ്യാപനമുണ്ടായി. യഥാര്‍ത്ഥ ഭൂരിപക്ഷ മന്ത്രിയായി ഒരാള്‍ മാത്രമാണു ഉണ്ടായിരുന്നത്. ഭാര്യാ പീഡനത്തില്‍ കുറ്റാരോപിതനായി അദ്ദേഹം സ്വയം രാജി വെച്ചൊഴിഞെങ്കിലും അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കണമെന്ന് സമുദായ നേതാവ്. അതോടെ കീഴൂട് ബാലന്‍ പിള്ളയുടെ ഇരുമ്പ് രോഗം മൂര്‍ച്ഛിക്കുകയും ചെയ്തു.

ഇത്തവണ ഓള്‍പ്രൊമോഷന്‍ കിട്ടിയവര്‍ക്കായി രണ്ടു വര്ഷം കഴിയുമ്പോള്‍ ഒരു കൂട്ടക്കുരുതിയുണ്ട്, എന്‍ട്രന്‍സ് പരീക്ഷയെന്നാണ് അതിന്റെ പേര്. എസ് എസ് എല്‍ സിയും പ്ലസ് ടു വും പഠിച്ചു ജയിച്ചു ആഹ്ലാദിച്ചു വരുന്നവരുടെ പിടലി ഒടിക്കുന്നത് എണ്ട്രന്‍സിന്നാണ്.  എസ് എസ് എല്‍ സി ക്കു 94 വിജയ ശതമാനം നല്‍കുന്നവര്‍ എന്‍റ്റന്‍സിന് ഉയര്‍ന്നവിജയ ശതമാനം ആര്‍ക്കും വാഗ്ദാനം ചെയ്തിട്ടില്ല. എന്‍റ്റന്‍സ് പരീക്ഷയുടെ വിജയ ശതമാനം ഭരണ നിപുണതയുടെ ഭാഗമല്ല. എന്‍റ്റന്‍സ് ശതമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗിനോ വകുപ്പ് മന്ത്രിക്കോ പ്രത്യേക  താല്പര്യമില്ല.

കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാനാണ് ഉയര്ന്ന വിജയശതമാനം. ഇങ്ങനെ മാനസിക സംഘര്‍ഷം കുറച്ചതിന്റെ ചെറിയ ഉദാഹരണമാണ് കേരള സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ ഒരു സപ്പ്ലിമെന്‍ററി പരീക്ഷയില്‍ കണ്ടത്.  . അഞ്ചു വര്ഷം മുമ്പ് നടന്ന എസ് എസ് എല്‍ സിക്ക് ഓള്‍ പ്രൊമോഷന്‍  ശേഷം  ഉപരിപഠനത്തിന് അര്‍ഹത നേടിയ 78 കുട്ടികള്‍ ഈയിടെ  ബി എസ് സി ഫിസിക്സ് സപ്പ്ലിമെന്‍ററി പരീക്ഷ എഴുതുകയുണ്ടായി. ആകെ 8 പേരാണ് വിജയിച്ചത്. വിജയശതമാനം വെറും 10.  ഇവര്‍ക്കാര്‍ക്കും മാനസിക സംഘര്‍ഷം ഇല്ലെന്നു തന്നെ പറയാം? പണ്ടായിരുന്നെങ്കില്‍ സപ്ലിമെന്‍ററി പരീക്ഷ എഴുതുന്ന മുഴവന്‍ പേരും വിജയിക്കുമായിരുന്നു.  പത്തിലും പ്ലസ്  ടു വിനും മുഴുവന്‍ പാസ് നാല്‍കാതെ രണ്ടക്ഷരം പഠിപ്പിച്ചു വിട്ടിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കുമായിരുന്നോ എന്നു ആരെങ്കിലും ചോദിച്ചാല്‍ അതിനൊന്നും മറുപടി പറയാന്‍ നേരമില്ല.

861 സ്‌കൂളുകള്‍ നൂറ്‌ ശതമാനം വിജയം നേടിയെന്നാണ് കണക്ക്. ഇവിടങ്ങളിലെ എത്രകുട്ടികള്‍ക്ക് നന്നായി വായിക്കാനും എഴുതാനും അറിയാം എന്നത് ആര്‍ക്കും നിശ്ചയമില്ല ഉയര്ന്ന വിജയശതമാനത്തില്‍ ഊറ്റം കൊളളുകയും  ഒന്നിന്നും കൊള്ളാത്തവരെ സൃഷ്ടിച്ചെടുക്കയും ചെയ്താലേ രാഷ്ട്രീയ കക്ഷികള്‍ക്ക് നിലനില്‍പ്പുള്ളൂ.  നിലവിലെ സ്കൂള്‍ വിദ്യാഭ്യാസം എന്നത് കഴുതകളെ സൃഷ്ടിക്കുന്ന ഏര്‍പ്പാടാണെന്നത് കഴുതകള്‍ക്ക് മനസ്സിലാകണമെന്നില്ല.
കെ പി സി സി പ്രസിഡണ്ട് രമേഷ് ചെന്നിത്തല കേരള യാത്രയില്‍ നടന്നു നടന്നു ശരീരം നേര്‍പ്പിച്ചെടുത്തു.  ഇനി കവിളുകളും ഒന്നു ഒട്ടിക്കിട്ടണം അതിനായി യാത്ര തുടരുകയാണ്. 

ഇതുകണ്ട് ആസൂയപ്പെട്ടു മഹാകവി ജി എസ് എസ് എല്‍ സിക്ക് 100 ശതമാനം വിജയം നേടിയ സ്കൂളുകള്‍ സന്ദര്‍ശിച്ചു അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും സന്ദര്‍ശിച്ചു അനുമോദിക്കുകയാണ്. അദ്ദേഹം ചെല്ലുംപോള് “ ആടു കിടന്ന പാട്ടില്‍ പൂട” പോലും ഇല്ലാത്ത അവസ്ഥയാണ്. ആരും സ്വീകരിക്കാനില്ല. ഒന്നു രണ്ടു കെ എസ് ടി എ നേതാക്കള്‍ ഉണ്ടാകേണ്ടതാണ്. അവധിക്കാലമായതിനാല്‍ അവരും ഹോളിഡേ ആഘോഷികാന്‍ വിദേശത്താണ്.

സ്കൂളില്‍ ചെന്നപ്പോഴാണ് മഹാകവിക്ക് ഒരുകാര്യം  ബോധ്യമായത്, എല്ലാ സ്കൂളുകള്‍ക്കും 100 ശതാനം വിജയം! അതുകൊണ്ടു അനുമോദനം ഈ വിധം തുടര്‍ന്നാല്‍ അടുത്ത പരീക്ഷകഴിഞ്ഞാലും അനുമോദിച്ചു തീരില്ല. അതുകൊണ്ടു ഒരുകവിത എഴുതാമെന്നു വിചാരിച്ചു, ആരാണ് നീ ഒബാമ “ എന്ന മട്ടില്‍ “എന്തിനാണ്  ഈ എസ് എസ് എല്‍ സി?”എന്ന കവിത. . നിലവില്‍ സഹകരണ മന്ത്രി അല്ലാത്തതിനാല്‍  കണ്‍സ്യുമാര്‍ ഫെഡ് വഴി കവിതയുടെ കോപ്പി വിതരണം ചെയ്യാന്‍ പ്രയാസമുണ്ട്. അതുകൊണ്ട് ഫോട്ടോസ്റ്റാറ്റ് കോപ്പി സ്കൂള്‍ ഹെഡ്മാസ്റ്റര്മാര് എം എല്‍ എ ഓഫീസില്‍  നേരിട്ടെത്തി കൈപ്പറ്റേണ്ടതാണെന്നു അറിയിപ്പു നല്കും .   

-കെ എ സോളമന്‍