3
ന്യൂഡല്‍ഹി: മലയാളത്തിന് ശ്രേഷ്ഠഭാഷാ അംഗീകാരം. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ(ക്ലാസിക്കല്‍) പദവി വേണമെന്ന കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യം ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതോടെ, ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി മലയാളം. മലയാളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കെല്ലാം ഇതിനകം ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു കഴിഞ്ഞു.
മലയാള ഭാഷയുടെ 1500 വര്‍ഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്ത് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി കഴിഞ്ഞ ഡിസംബറിലാണ് ശ്രേഷ്ഠഭാഷാ പദവി മലയാളത്തിനും നല്‍കാമെന്ന ശുപാര്‍ശ സാംസ്‌കാരികമന്ത്രാലയത്തിന് നല്‍കിയത്.
2004ല്‍ തമിഴിനും 2005ല്‍ സംസ്‌കൃതത്തിനും 2008ല്‍ കന്നഡയ്ക്കും തെലുങ്കിനും ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചിരുന്നു.
കമന്‍റ് : ഹാവൂ, കുറച്ചു കാശ് ഒത്തു !
കെ എ സോളമന്‍
No comments:
Post a Comment