ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയപുതിയ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന സ്ഥിതിക്കു വാതുവെപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് കരുതുന്നത്. ഇതുവരെ പിടിക്കപ്പെട്ടവര്‍ മഞ്ഞുമലയുടെ തുമ്പു മാത്രമേ ആകുന്നുള്ളൂ. വാതുവെപ്പ് കേസില്‍ താരങ്ങളേക്കാള്‍ വലിയ പ്രമുഖകര്‍ ടീം മാനേജര്‍ മാരിലും സിനിമക്കാരിലും രാഷ്ട്രീയക്കാരിലും,കോര്പ്പൊറേ റ്റ് മുതലാളിമാരിലും കാണും. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ബോളിവുഡ് താരം വിന്ദു ധാരാസിംഗിന് ബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീംസ്പോണ്‍സര്‍ ഗുരുനാഥ് മെയ്യപ്പനുമായി അടുത്ത ബന്ധമുണ്ടെന്നതു സൂചിപ്പിക്കുന്നത് വാതുവേപ്പിന്റെ ശൃംഖല ചെറുതല്ലെന്നതാണ്. വിഐപി ബോക്‌സില്‍ ധോനിയുടെ ഭാര്യ സാക്ഷിക്കൊപ്പം ഇരുന്നു കളി ആസ്വദിച്ചആളാണ് വിന്ദുവെന്നത് ധോണിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.
എല്ലാവരും തന്നെ ഐപി എല്‍ ചക്കരക്കുടത്തില്‍ കയ്യിടുകയും നക്കുകുകയും ചെയ്തവരാണ്. പിടിപാടുകുറഞ്ഞ ശ്രീശാന്തിനെ പോലുള്ളവര്‍ ആദ്യം പിടിക്കപ്പെട്ടുഎന്നു മാത്രം. സായിപ്പന്മാരുടെ കളിക്കുവേണ്ടി പണവും സമയവും നഷ്ടപ്പെടുത്തുന്നവര്‍ക്ക് ഇതുപോലൊരു അമളി ആവശ്യമായിരിന്നു.
കൂട്ടത്തില്‍ ഒന്നുകൂടി ചോദിക്കട്ടെ. ഓഹരിവിപണിയില്‍ വന്‍ വാതുവെപ്പ് അനുവദിക്കുന്ന രാജ്യത്തു ക്രിക്കറ്റിലെ വാതുവെപ്പ് വന്‍ അപരാധമാകുന്നത് എങ്ങനെ?
കെ എ സോളമന്‍, ജന്‍മഭൂമി പ്രസിദ്ധീകരിച്ചു, 2-6-12
No comments:
Post a Comment