നിന്റെ വിരലുകള്‍ തഴുകിയവാക്കുകള്‍
എന്റെ കണ്ണുകളില്‍ തെളിഞ്ഞു,
ഒരു സെല്‍ ഫോണ്‍ ചിത്രമായ് വന്നു
നീ ഇമ്പമായ് പാടിയ പുതിയ പാട്ടുകള്‍
എന്റെ കാതുകളില്‍ മുഴങ്ങി.
നിന്റെ മനോഹരമാംമുടിയിഴകളെ
തലോടിയ കാറ്റിനു സുഗന്ധം
നീ തനിച്ചല്ല ഞാനറിയുന്നു ചിന്തയില്‍
തെളിവാര്‍ന്ന ചിത്രമായ് എന്നും
ഒരു കനല്‍ പോലെ തെളിയുന്നു ഞാനും
.
നിന്റെ മിഴിയിലെ നേരിയ നനവ്
നൊമ്പരപ്പെടുത്തന്നുവോ എന്നെ
.നീ പാടിയപാട്ടുകള്‍
എല്ലാമെനിക്കെന്നും
മധുരം മധുരതരം പ്രിയേ.
ഇന്നലെ സന്ധ്യയില്‍തനിയെ ഇരുന്നപ്പോള്‍
കണ്ടു ഞാന്‍ നിന്നുടെ ജ്വാലാമുഖം
നിന്നുടെ കവിളില്‍ വിരിയും തുടിപ്പുകള്‍
ഒപ്പിയെടുത്ത് ഞാന്‍ ചൂണ്ടുകളാല്‍.
മഞ്ഞിന്‍ കുളിര്‍മ്മയും പൂവിന്‍ സുഗന്ധവും
നീയെന്നില്‍ നിറയ്ക്കുകയായിരുന്നു..
ഒരു രാത്രിമഴയുടെ
വശ്യമാം മോഹത്തില്‍
നീ എന്നില്‍ അലിയുകയായിരുന്നു.
എന്നെ നീ തലോടുകയായിരുന്നു.
- കെ എ സോളമന്‍
No comments:
Post a Comment