Thursday 16 May 2013

അര്‍ബ്ബുദത്തെ തടയാന്‍ ആഞ്ജലീന അണ്ഡാശയങ്ങളും നീക്കം ചെയ്യുന്നു












ജനിതകപരമായി സ്തനാര്‍ബ്ബുദം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി സര്‍ജറിയിലൂടെ തന്റെ മാറിടങ്ങള്‍ നീക്കംചെയ്ത ആഞ്ജലീന ജൂലി ഇപ്പോഴിതാ തന്റെ അണ്ഡാശയങ്ങളും നീക്കം ചെയ്യാനൊരുങ്ങുന്നു. സ്തനാര്‍ബ്ബുദം വരാനുള്ള സാധ്യത 87 ശതമാനമാണെങ്കില്‍ അണ്ഡാശയാര്‍ബ്ബുദം വരാനുള്ള സാധ്യത 50 ശതമാനമാണെന്ന് മുന്നില്‍ കണ്ടാണ് അണ്ഡാശയങ്ങള്‍ കൂടി നീക്കം ചെയ്യാന്‍ ആഞ്ജലീന തീരുമാനിച്ചതത്രെ.
ആഞ്ജലീനയുടെ അമ്മ മാര്‍സെലീന ബെര്‍ട്രാന്‍ഡ് അമ്പത്തിയാറാം വയസില്‍ മരണത്തിന് കീഴടങ്ങിയത് അണ്ഡാശയാര്‍ബ്ബുദം ബാധിച്ചായിരുന്നു. നീണ്ട എട്ടു വര്‍ഷം അര്‍ബ്ബുദത്തോട് പൊരുതി 2007 ലാണ് മാര്‍സെലീന മരണത്തിന് കീഴടങ്ങിയത്.
എന്നാല്‍ ഭാവിയില്‍ കുട്ടികളെ ഗര്‍ഭം ധരിച്ച് പ്രസവിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ അതു കഴിഞ്ഞാവാം അണ്ഡാശയങ്ങള്‍ നീക്കം ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ ആഞ്ജലീനയോട് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 37 കാരിയായ ആഞ്ജലീന 40 വയസ് കഴിഞ്ഞിട്ട് അണ്ഡാശയം നീക്കം ചെയ്യാനുള്ള സര്‍ജറി നടത്തിയാല്‍ മതിയെന്നാണ് ഡോക്ടര്‍മാരുടെ വിദഗ്‌ദ്ധോപദേശം. അണ്ഡാശയങ്ങള്‍ നീക്കം ചെയ്താല്‍ പിന്നെ ആഞ്ജലീനയ്ക്ക് ഗര്‍ഭം ധരിക്കാനാവില്ല. ഇപ്പോള്‍ ആഞ്ജലീനയ്ക്കും ഭര്‍ത്താവ് ബ്രാഡ് പിറ്റിനും മൂന്ന് കുട്ടികളുണ്ട്. ആറു വയസ്സുള്ള ഷിലോഹ്, നാലു വയസ്സുള്ള ഇരട്ടകളായ ക്‌നോക്‌സ്, വിവിയന്‍ എന്നിവരാണ് ബ്രാഡ് പിറ്റിന് ആഞ്ജലീനയില്‍ പിറന്ന മക്കള്‍. കൂടാതെ 11 വയസുള്ള മഡോക്‌സ്, ഒന്‍പതു വയസുള്ള പാക്‌സ്, 8 വയസുള്ള സഹാര എന്നിങ്ങനെ ദത്തെടുത്ത മൂന്ന് കുട്ടികളുമുണ്ട്.
Comment:: ഓരോന്ന് മുറിച്ചൊടുക്കം ബാക്കി  വല്ലതും അവശേഷിക്കുമോ? ജീന്‍-വാള്‍ ജീന്‍ കഥ വായിക്കുക. മനുഷ്യന്‍ വിചാരിക്കുന്നത് പോലല്ല ഓരോന്ന്  സംഭവി ക്കുക . Man.proposes, God disposes! 
-കെ എ സോളമന്‍ 

No comments:

Post a Comment