Saturday, 25 May 2013

ടി.എം സൗന്ദര്‍രാജന്‍ അന്തരിച്ചു



ചെന്നൈ: വിഖ്യാത ചലച്ചിത്ര പിന്നണി ഗായകന്‍ ടി.എം സൗന്ദര്‍രാജന്‍(91) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ച് ശനിയാഴ്ച 3.50 ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നാലുപതിറ്റാണ്ടുകാലം തമിഴ് സിനിമയില്‍ നിറഞ്ഞുനിന്ന് 10,000 ത്തിലേറെ ഗാനങ്ങള്‍ പാടിയ മഹാഗായകനാണ് സൗന്ദര്‍രാജന്‍. 

സിനിമയിലെ മുടിചൂടാമന്നരായിരുന്ന എം.ജി.ആറിന്റേയും ശിവാജിഗണേശന്റെയും സ്ഥിരം ഗായകനായാണ് സൗന്ദര്‍രാജനെ സിനിമലോകവും ആസ്വാദകലോകവും അറിഞ്ഞത് .1950 ലാണ് തമിഴിന്റെ കരുത്തും മധുരവുമായി ആ ശബ്ദം സിനിമയില്‍ ആദ്യം മുഴങ്ങിയത്. ആറു മനമേ ആറു..., ഞാന്‍ ആണയിട്ടാല്‍..., ഓടും മേഘങ്ങളെ..., പാട്ടും നാനേ..., എങ്കേ നിമ്മതി..., അന്തനാള്‍ ഞാപകം..., അടി എന്നടി രാകമ്മ.... ഇന്ത മാളികെ.....ഇങ്ങനെ നിരവധി ഹിറ്റു ഗാനങ്ങളിലൂടെ ,ടി.എം.എസ്സിന്റെ ശബ്ദം, എം.ജി.ആറിന്റേയും ശിവാജിഗണേശന്റേയും ശബ്ദമായി മാറി മാറി മുഴങ്ങി
കമന്‍റ് : ആദരാഞ്ജലികള്‍ !
-കെ എ സോളമന്‍ 

No comments:

Post a Comment