ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിനെ താന്‍ പ്രണയിക്കുന്നുവെന്നും സുനന്ദ തന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്തയാളാണെന്നും നരേന്ദ്ര മോഡിക്ക് മറുപടി നല്‍കിയ ശശി തരൂറിന് എന്തുപറ്റി? കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന് ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇരുവരും ഇനി അധികകാലം ഒരുമിച്ചുണ്ടാവില്ല എന്നാണ് ഡല്‍ഹിയിലെ ഉന്നതവൃത്തങ്ങളിലെ സംസാരമെന്നാണ് റിപ്പോര്‍ട്ട്. വേര്‍പിരിഞ്ഞ ശേഷമുളള ജീവിതത്തെ കുറിച്ചു പോലും തീരുമാനമായത്രെ. സുനന്ദ തരൂറില്‍ നിന്ന് ജീവനാംശം ഒന്നും ആവശ്യപ്പെടില്ല എന്നും പരസ്‌പര ധാരണയോടെയാവും വേര്‍പിരിയലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പൊതുതെരഞ്ഞെടുപ്പു വരെ വിവരം രഹസ്യമാക്കി വയ്‌ക്കാനാണത്രെ തീരുമാനം.
എന്നാല്‍, വിവാഹബന്ധത്തെ കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് സുനന്ദ പുഷ്‌കര്‍ പ്രതികരിച്ചു. കഴിഞ്ഞ ഒരു മാസമായി ദുബായിലായിരുന്ന സുനന്ദ മടങ്ങി വന്നയുടനാണ് പ്രതികരണം നടത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് താനും മകനും രാജ്യം വിട്ടുനിന്നതെന്നും സുനന്ദ പറഞ്ഞു.
2010 ഓഗസ്‌റ്റ് 22ന് ആയിരുന്നു ഏറെ ചര്‍ച്ചചെയ്യപ്പെട്ട സുനന്ദ-തരൂര്‍ വിവാഹം. തരൂരിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. കല്‍ക്കട്ടയില്‍ തന്റെ സഹപാഠിയായിരുന്ന തിലോത്തമ മുഖര്‍ജിയെ ആണ് ആദ്യം വിവാഹം ചെയ്‌തത്. പിന്നീട് കാനഡക്കാരി ക്രിസ്‌റ്റാ ജൈല്‍സിനെ വിവാഹം ചെയ്‌തു
കമന്‍റ്യന്ത്രങ്ങള്‍ അത്ര പ്രവര്‍ത്തനക്ഷമമല്ലെന്ന് അന്നു തന്നെ ആക്ഷേ പമുണ്ടായിരുന്നു.വിലമതിക്കാനാവാത്ത വസ്തു, ഒലക്കേട മൂട്
കെ എ സോളമന്‍
No comments:
Post a Comment