കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ സംഘടനാപ്രവര്‍ത്തനം നിരോധിച്ചു. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം രജിസ്ട്രാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം കൂടിവരുന്നത് അക്കാദമിക് താത്പര്യങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനാപ്രവര്‍ത്തനം നിരോധിക്കുന്നത്. വിദ്യാര്‍ഥി സംഘടനകള്‍ക്ക് മാത്രമല്ല ഉത്തരവ് ബാധകം, അധ്യാപക-അനധ്യാപക സംഘടനകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു
കമന്‍റ് :കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടനാപ്രവര്‍ത്തനം നിരോധിച്ചു എന്നതിനു പകരം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു എന്നു പറഞ്ഞാലും മതി. എം ജി, കേരള, കോഴിക്കോട് - സര്‍വകലാശാലകള്‍ ഓരോന്നായി തരികിടകളായിക്കൊണ്ടിരിക്കുകയാണ്.
-കെ എ സോളമന്‍
No comments:
Post a Comment