മന്ത്രിയാക്കിയില്ലെങ്കില്‍ എം.എല്‍.എ സ്‌ഥാനം രാജിവയ്‌ക്കുമെന്ന് ഗണേഷ്
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാചര്‍ച്ച സജീവമായതിനിടെ എം.എല്‍.എ സ്‌ഥാനം രാജിവയ്‌ക്കുമെന്ന് കെ.ബി. ഗണേഷ്‌കുമാറിന്റെ ഭീഷണി. മുഖ്യമന്ത്രിയേയും പാര്‍ട്ടി ചെയര്‍മാനും പിതാവുമായ ആര്‍. ബാലകൃഷ്‌ണപിള്ളയേയുമാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.
കാനഡയില്‍ അഞ്ചുലക്ഷം രൂപ ശമ്പളത്തില്‍ ജോലി ശരിയായിട്ടുണ്ടെന്നും അപമാനിതനായി ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും പിള്ളയെ ഗണേഷ് അറിയിച്ചു. മന്ത്രിസ്‌ഥാനം തിരിച്ചുനല്‍കി മാനംരക്ഷിച്ചാല്‍ ഇവിടെ തുടരാമെന്നും വ്യക്‌തമാക്കി.
എന്നാല്‍ പിള്ള മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ െവെകുന്നേരം കെ.പി.സി.സി. ആസ്‌ഥാനത്ത് എ.കെ. ആന്റണിയുമായും ഗണേഷ് കൂടിക്കാഴ്‌ച നടത്തി. കേരള കോണ്‍ഗ്രസ്(ബി) തല്‍ക്കാലം മന്ത്രിയെ വേണ്ടെന്ന് തീരുമാനിച്ചതിനാല്‍ ഗണേഷിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ് മുഖ്യമന്ത്രിയും മറ്റും
കമന്‍റ് അഞ്ചു ലക്ഷം രൂപ ശംബളം കൊടുക്കുന്ന പൊങ്ങന്‍മാര്‍ കാനഡയിലും ഉണ്ടോ?
-കെ എ സോളമന്‍
No comments:
Post a Comment