തിരുവനന്തപുരം: കെബി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പിതാവും കേരള കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ ആര്‍ ബാലകൃഷ്ണപിള്ള രംഗത്തെത്തി. ഭാര്യ യാമിനി തങ്കച്ചിയുമായുണ്ടായ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി സ്ഥാനം രാജി വച്ചത്. തനിക്ക് ലഭിക്കാന്‍ പോകുന്ന മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥനവും മന്ത്രിപദവുമായി താരതമ്യപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കി. കേരള കോണ്‍ഗ്രസ്-ബിയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ ഇടപെടേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണ്‌ടെന്ന് ഒരു സമയത്തും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് വിധേയനായാല്‍ ഗണേഷിനെ മന്ത്രിയാക്കാന്‍ തയാറാണെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. ഗണേഷിന്റെ ധാര്‍മികതയെ ആരും ചോദ്യം ചെയ്യേണ്ട. ഗണേഷ്-യാമിനി വിഷയം അടഞ്ഞ അധ്യായമാണ്. ഗണേഷിനെതിരേ പാര്‍ട്ടി അഴിമതി ആരോപണമുന്നയിച്ചിട്ടില്ലെന്നും പഴ്‌സണല്‍ സ്റ്റാഫിലുള്ള ചിലര്‍ക്കെതിരേയാണ് ആരോപണമുന്നയിച്ചതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു
കമന്‍റ് :ബാലന്‍ പിള്ളയ്ക്ക് ഇരുമ്പുരോഗം മാത്രമല്ല , ലക്കുകേടുമുണ്ട്
-കെ എ സോളമന്‍
No comments:
Post a Comment