Monday, 27 May 2013

യൂസഫലിയെ പിന്തുണച്ച് വി.എസ്

Photo

തിരുവനന്തപുരം: യൂസഫലിയുടെ സംസ്ഥാനത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാകമ്മിറ്റിയുടെ നിലപാടിനെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പരസ്യമായി തള്ളി. ഇടതു സര്‍ക്കാരിന്റെ കാലത്ത് ലുലു മാളിനും ബോള്‍ഗാട്ടി പദ്ധതിക്കും അനുമതി നല്‍കിയത് ചട്ടവിരുദ്ധമായല്ലെന്നും ലുലു മാള്‍ ഭൂമി കൈയേറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോള്‍ഗാട്ടിയിലേത് 4,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയാണെന്ന് എതിര്‍ക്കുന്നവര്‍ മറക്കരുതെന്ന് വിഎസ് വ്യക്തമാക്കി. ലുലുമാളിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ക്ക് വിധേയമായാണ്. അക്കാര്യം അന്ന് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുമായി സംസാരിച്ചിരുന്നു. കൊച്ചിന്‍ തുറമുഖം സംഘടിപ്പിച്ച ടെണ്ടറില്‍ പങ്കെടുത്തത് യൂസഫലിയുടെ എം കെ ഗ്രൂപ്പ് മാത്രമായിരുന്നു. ടെണ്ടറില്‍ പങ്കെടുത്ത് എല്ലാ നടപടികളും പൂര്‍ത്തീകരിച്ചാണ് സ്ഥലം യൂസഫലി വാങ്ങിയതെന്നും അച്യുതാന്ദന്‍. കൂട്ടിച്ചേര്‍ത്തു.
അഞ്ചു വര്‍ഷം ഇടതു സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ പദ്ധതി സംബന്ധിച്ച് യാതൊരു പരാതിയും ഉയര്‍ന്നില്ലെന്നും വി.എസ് പറഞ്ഞു. ചട്ടവിരുദ്ധമെന്ന് പറഞ്ഞ എറണാകുളം ജില്ലാ സെക്രട്ടറി സി.എം.ദിനേശ് മണി ആദ്യം പറഞ്ഞത് പിന്നീട് അദ്ദേഹം തന്നെ തിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ എന്നും വി.എസ് പറഞ്ഞു.
നാലായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി കൊണ്ടുവന്ന തന്നെ ആക്ഷേപിച്ചു എന്നാണ് യൂസഫലി പറയുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ ആക്ഷേപിച്ചവര്‍ തിരുത്തണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഎസിന്റെ പ്രസ്താവനയെ സി.പി.എം സംസ്ഥാന സമിതിയംഗം എം എം ലോറന്‍സ് തള്ളിക്കളഞ്ഞു. യൂസഫലിയ്ക്കെതിരെ രൂക്ഷവിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. ജോലി നല്‍കുന്നത് കൊണ്ട് മാത്രം പദ്ധതിയെ വാഴ്ത്താനില്ലെന്നും ലോറന്‍സ് പറഞ്ഞു

കമന്‍റ് :സി പി യെമ്മില്‍ എല്ലാം രമ്യ മായി പരിഹരിക്കപ്പെട്ടു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
-കെ എ സോളമന്‍ 

No comments:

Post a Comment