Tuesday, 31 January 2012

കെ.സുധാകരനെതിരെ എ ഗ്രൂ‍പ്പ് രംഗത്ത്


കണ്ണൂര്‍: പോസ്റ്റര്‍ വിവാദത്തില്‍ കെ.സുധാകരന്‍ എം.പിക്കെതിരെ എ ഗ്രൂപ്പ് രംഗത്ത്. സുധാകരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കണ്ണൂരിലെ എ.വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രശ്നം തെരുവിലേക്കു വലിച്ചിഴയ്ക്കുകയും മുഖ്യമന്ത്രിയുടെ മുഖചിത്രമുള്ള ബോര്‍ഡ്‌ നീക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌ത കെ. സുധാകരന്‍ എംപിക്കെതിരെ ഹൈക്കമാന്‍ഡിനു പരാതി നല്‍കുമെന്ന്‌ എ ഗ്രൂപ്പ്‌ നേതാക്കള്‍ പറഞ്ഞു.

Comment:സുധാകരന് തോക്കു ലൈസെന്സ് ഉള്ളതും എ ഗ്രൂപ്പിനു അതില്ലാത്തതും പ്രശ്നമാകുമോ?
-കെ എ സോളമന്‍

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം താഴുന്നു: ഹൈക്കോടതി



കൊച്ചി: കേരളത്തിലെ വിദ്യാഭാസ നിലവാരം താഴുകയാണെന്ന് ഹൈക്കോടതി. ഉത്തരക്കടലാസ് പുനര്‍മൂല്യ നിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സിരിജഗന്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

വിദ്യാഭ്യാസ നിലവാര തകര്‍ച്ച തടയാന്‍ കഴിയാത്തതില്‍ കോടതികളും ഭരണാധികാരികളും ഒരുപോലെ ഉത്തരവാദികളാണ്. വിദ്യാഭ്യാസ നിലവാരമില്ലാത്തവരെ ജനങ്ങള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും കോടതി പറഞ്ഞു.

പുനര്‍മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി എട്ടിന മാര്‍ഗനിര്‍ദേശവും കോടതി നല്‍കി.
 
Comment: A correct observation from the HC.
-K A Solaman

ലേക് ഷോറില്‍ സമരം ചെയ്ത 50 നഴ്സുമാരെ പുറത്താക്കി


കൊച്ചി: എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്ത അമ്പത് നഴ്സുമാരെ മാനേജുമെന്റ് പുറത്താക്കി. നഴ്സുമാര്‍ക്കെതിരെ മാനേജുമെന്റ് കോടതിയെ സമീപിച്ചു. മാന്യമായ ശമ്പളം നല്‍കുക, ജോലി സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാര്‍ സമരം നടത്തുന്നത്.
ആശുപത്രിയിലെ 720 നഴ്സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ പ്രൊബേഷനിലുള്ള അമ്പത് പേരെയാണ് പുറത്താക്കിയത്. വരും ദിവസങ്ങളില്‍ മറ്റ് നഴ്സുമാര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കാനാണ് മാനേജുമെന്റിന്റെ തീരുമാനം. കഴിഞ്ഞ ദിവസം തുടങ്ങിയ സമരം ഇന്നും ശക്തമായി തുടരുകയാണ്.
Comment: Suspension is a cruel act.  Why the Hospital managements are so hesitant to pay for the work done by the nurses?
-K A Solaman

Sunday, 29 January 2012

പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം:വയലാര്‍ രവി



കോഴിക്കോട്: : പോലീസുദ്യോഗസ്ഥര്‍ പൊതുപ്രവര്‍ത്തകരോടും ജനങ്ങളോടും മാന്യമായി പെരുമാറണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു. എന്തും ചെയ്യാന്‍ അധികാരമുണ്ടെന്ന ചിന്ത പോലീസുദ്യോഗസ്ഥര്‍ക്ക് പാടില്ല. പോലീസ് യൂണിഫോം എന്തും ചെയ്യാനുള്ള അധികാര പത്രമാണന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആറു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ എസ്.പി മാന്യത കാട്ടണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ മാന്യതയോടെ പെരുമാറാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു. 
 
Comment : ബോധോദയം ഉണ്ടാകാന്‍ മന്ത്രിമാര്‍ക്കും ചിലപ്പോള്‍ നേരം വെളുക്കേണ്ടി വരും
-കെ എ സോളമന്‍ 

Saturday, 28 January 2012

കേരളാ സ്‌ട്രൈക്കേഴ്‌സിന് കനത്ത തോല്‍വി



ബാംഗ്ലൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കേരളാ സ്‌ട്രൈക്കേഴ്‌സിന് കനത്ത തോല്‍വി. തെലുങ്ക് വാരിയേഴ്‌സാണ് കേരളത്തെ ഒന്‍പതു വിക്കറ്റിന് തോല്‍പിച്ചത്.

ആദ്യംബാറ്റു ചെയ്ത കേരളാ സ്‌ട്രൈക്കേഴ്‌സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എടുത്തു. നെവിന്‍ പോളി (46 റണ്‍സ്) മാത്രമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. തുടര്‍ന്ന് ബാറ്റ് ചെയ്ത തെലുങ്ക് വാരിയേഴ്‌സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ അനായസ വിജയം കരസ്ഥമാക്കി. ആദര്‍ശ് 52 റണ്‍സെടുത്തു.

മത്സരത്തില്‍ ടോസ് നേടിയ തെലുങ്ക് വാരിയേഴ്‌സ് കേരളാ സ്‌ട്രൈക്കേഴ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കേരളാ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ മോഹന്‍ ലാല്‍ കളിച്ചില്ല. ലാലിനു പകരം രാജീവ് പിള്ളയാണ് ടീമിനെ നയിച്ചത്.

നേരത്തേ ചെന്നൈയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരമാണ് ബാംഗ്ലൂരിലേക്ക് മാറ്റിയത്. ചെന്നൈയിലെ ചെപ്പോക്ക് ചിദംബരം സ്റ്റേഡിയം വിട്ടുനല്‍കാനാവില്ലെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചതോടെയാണ് വേദി മാറ്റാന്‍ സി.സി.എല്‍. അധികൃതര്‍ തീരുമാനിച്ചത്. 
 
Commen: tകൂട്ടുവേലി സ്കൂളിലെ പിള്ളാരെ അയച്ചിരുന്നെങ്കില്‍ കുറേക്കൂടി    മെച്ചമായി കളിക്കുമായിരുന്നു.
-കെ എ സോളമന്‍ 

Friday, 27 January 2012

സെലിബ്രിറ്റി സര്‍ക്കസ്‌! - കെ.എ.സോളമന്‍

സിനിമാ കളിച്ചുകളിച്ചു ഒരു കരയെത്തി, ഇനി ക്രിക്കറ്റാണ്‌ രക്ഷ. സിനിമയെ രക്ഷിക്കാന്‍ സന്തോഷ്‌ പണ്ഡിറ്റും കൂട്ടരും റെഡി, ടിയാന്‍ യു ട്യൂബും ഫേസ്ബുക്കും എന്തെന്ന്‌ സിനിമാക്കാര്‍ക്കും നാട്ടുകാര്‍ക്കും പരിചയപ്പെടുത്തിയതോടെ അങ്ങോട്ടായി സിനിമാക്കാരുടെ മൈക്കിട്ടു കയറ്റം. ദുബായ്‌ ഏഷ്യാനെറ്റ്‌ അവാര്‍ഡ്‌ നൈറ്റില്‍ പണ്ഡിന്റെ ഡ്യൂപ്പ്‌ കയറിപ്പറ്റിയത്‌ അങ്ങനെയാണ്‌.

എല്ലാ മഹാനടന്മാര്‍ക്കും ഡ്യൂപ്പുകളുണ്ട്‌,സിനിമയില്‍ മാത്രമല്ല, ചാനലിലും. സന്തോഷ്‌ പണ്ഡിറ്റിനും ഡ്യൂപ്പായി. ആ അര്‍ത്ഥത്തില്‍ പണ്ഡിറ്റും സൂപ്പര്‍ സ്റ്റാര്‍ തന്നെ.

മമ്മൂട്ടിയും മോഹന്‍ലാലും പതിമൂന്നുകാരികളുമായി കാട്ടികൂട്ടുന്ന കോമിക്‌ അല്‍പ്പം കൂടി പ്രായം തോന്നിപ്പിക്കുന്ന സ്ത്രീകളുമായി പണ്ഡിറ്റ്‌ കാണിച്ചെന്നല്ലാതെ എന്തു തെറ്റാണ്‌ ചെയ്തത്‌? മഹാനടന്മാരെ ‘മഹാമോശ’മായി അനുകരിച്ചെന്നാണ്‌ പരാതി. അതുകൊണ്ട്‌ പണ്ഡിറ്റിനെത്തന്നെ ഇമിറ്റേറ്റു ചെയ്യാമെന്ന മഹാനടന്മാരുടെ സംഘടനയും തീരുമാനിച്ചു.

ഏഷ്യാനെറ്റിനെ സംബന്ധിച്ചിടത്തോളം ദുബായ്‌ എന്നു വെച്ചാല്‍ “അങ്ങാപ്പുറത്തെ അമ്മായി”യുടെ വീടുപോലാണ്‌. മലയാളിമാലോകര്‍ക്കു വേണ്ടിയുള്ള പരിപാടി അരങ്ങേറുന്നത്‌ അങ്ങു ദുബായിലാണ്‌. എന്റര്‍ടെയ്ന്‍മെന്റ്‌ ടാക്സ്‌ ദുബായ്‌ ഷേക്കിനിരിക്കട്ടെ. ദുബായിലാകുമ്പോള്‍ അവാര്‍ഡ്‌ നൈറ്റ്‌ പരിപാടിക്കു ടിക്കറ്റ്‌ ചാര്‍ജ്‌ ദിര്‍ഹത്തില്‍ വാങ്ങണം. ഇവിടെയാകുമ്പോള്‍ പണം ഇന്ത്യന്‍ കറന്‍സിയിലേ കിട്ടൂ, അതാര്‍ക്കു വേണം? ഷാരൂഖ്‌ ഖാന്‍, വിദ്യാബാലന്‍ തൊട്ടു ചെറുതും വലുതമായ എല്ലാ നടീനടന്മാരും വിളിച്ചുവരുത്തിയാണ്‌ അവാര്‍ഡ്‌ നൈറ്റ്‌. ഒത്തിരി അവാര്‍ഡുണ്ട്‌, വാങ്ങാനൊരാള്‍, കൊടുക്കാന്‍ വേറൊരാള്‍, ഇവര്‍ക്കെല്ലാം കൂടി എത്ര കോടി വേണ്ടിവന്നുവെന്നതിനു കണക്ക്‌ ഒരു ഐറ്റി വകുപ്പിനും നിശ്ചയമില്ല. ഇവര്‍ക്കെല്ലാം പാസ്പോര്‍ട്ടും ടൂറിസ്റ്റ്‌ വിസയുമുണ്ടായിരുന്നോ, അതും നിഗൂഢം.

മലയാള സിനിമാനടീ-നടന്മാര്‍ അവതരിപ്പിച്ച സ്കിറ്റില്‍ കെപിഎസി ലളിതയാണ്‌ ജഡ്ജി. സന്തോഷ്‌ പണ്ഡിറ്റിന്റെ രൂപത്തില്‍ ഒരു പ്രാകൃത വേഷക്കാരനെ വിളിച്ചുവരുത്തി ‘മന്തോഷ്‌ പണ്ഡിറ്റ്‌’ എന്നു പറഞ്ഞ്‌ ആക്ഷേപിക്കുന്നുണ്ട്‌. തൃശ്ശൂര്‍ സ്കൂള്‍ കലോല്‍സവത്തില്‍ മോണോ ആക്ടു മത്സരം കണ്ടവര്‍ക്കും കാണിച്ചവര്‍ക്കും കോടതി സമന്‍സുമുണ്ട്‌, ഗോവിന്ദച്ചാമിയുടെ വക്കീലന്മാര്‍ കേസുകൊടുത്തതാണ്‌. വക്കീലന്മാരെയല്ല, ആരെയും പേരു പറഞ്ഞ്‌ ആക്ഷേപിക്കാന്‍ പാടില്ലത്രേ! അതുകൊണ്ട്‌ സന്തോഷിനെ ‘മന്തോഷ്‌’ എന്നു വിളിച്ച്‌ ആക്ഷേപിച്ചു. സൂപ്പര്‍സ്റ്റാറുകളെ അനുകരിച്ച്‌ പണ്ഡിറ്റ്‌ സൂപ്പറായി. ഇപ്പോള്‍ പണ്ഡിറ്റിനെ അനുകരചിച്‌ സൂപ്പര്‍സ്റ്റാര്‍ സംഘടനയും.

സിനിമകൊണ്ടിനി രക്ഷയില്ലെന്ന്‌ താര സംഘടന ‘അമ്മ’യ്ക്ക്‌ ബോധ്യമായി. അതുകൊണ്ടു ക്രിക്കറ്റു കളിയാകാമെന്ന്‌ തീരുമാനിച്ചു. ദൈവമായി കരുതിപ്പോന്ന ‘അമ്മ’ അതോടെ അമ്മ കില്ലേഴ്സ്‌, അമ്മ മോക്കേഴേസ്‌ എന്ന മട്ടില്‍. ‘അമ്മ സ്ട്രൈക്കേഴ്സാ’യി. പഴയകാലസിനിമാ നടി ലിസ്സിയാണ്‌ ടീം മാനേജര്‍ .സിനിമയില്‍ റോളില്ലാത്തതിനാല്‍ സ്പോര്‍ട്സ്‌ ജാക്കറ്റും ധരിച്ച്‌ വയസ്സാന്‍ കാലത്ത്‌ ഗ്രൗണ്ടില്‍ തുള്ളുന്ന ലിസ്സിയെ സഹിക്കാമെങ്കിലും ഇടവേള പോലുള്ളവരുടെ ‘വയറുന്തല്‍ ’ എങ്ങനെ സഹിക്കും? പുതിയ കാലനടന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ്‌ കേണല്‍ അമ്മ സ്ട്രൈക്കേഴ്സിന്റെ ഡക്കിംഗ്‌ ക്യാപ്റ്റനായും ചുരുങ്ങി. താമസിയാതെ ക്രിക്കറ്റിന്റെ കച്ചവടവും പൂട്ടും. തുടര്‍ന്ന്‌ സെബ്രിറ്റി സര്‍ക്കസ്‌ . ആടാനും അടിച്ചുപൊളിക്കാനും ആളെക്കിട്ടുമ്പോള്‍ , അമ്മാസര്‍ക്കസു കുറച്ചുനാള്‍ ഓടും, പിന്നെ അതും പെട്ടിയില്‍ .

കെ.എ.സോളമന്‍

Janmabhumi published on 29-1-12

Thursday, 26 January 2012

ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു






ചെന്നൈ: കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് (75) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ രാത്രി 9.10-നാണ് അന്ത്യം സംഭവിച്ചത്.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് രോഗം വഷളായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മരണസമയത്ത് അടുത്ത ബന്ധുക്കള്‍ സമീപത്തുണ്ടായിരുന്നു.

ഫെയ്‌സ്ബുക്കിനെ ആക്രമിക്കില്ലെന്ന് ഹാക്കര്‍ ഗ്രൂപ്പ്‌

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ആക്രമിക്കപ്പെടുമോ എന്ന ആകാംക്ഷയിലായിരുന്നു പലരും. ഹാക്കര്‍ ആക്ടിവിസ്റ്റ് ഗ്രൂപ്പായ അനോണിമസ് പക്ഷേ, നയം വ്യക്തമാക്കി. ഫെയ്‌സ്ബുക്കിന് ആക്രമിക്കാന്‍ തങ്ങള്‍ക്ക് പരിപാടിയില്ല. അനോണിമസുമായി ബന്ധപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്.


കഴിഞ്ഞ തിങ്കളാഴ്ച പോസ്റ്റു ചെയ്യപ്പെട്ട ഒരു യൂട്യൂബ് വീഡിയോ വഴിയാണ്, ജനവരി 28 ന് ഫെയ്‌സ്ബുക്ക് ആക്രമിക്കാന്‍ അനോണിമസ് തീരുമാനിച്ചെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത്. അമേരിക്കയിലെ പകര്‍പ്പവകാശ നിയമത്തിനെതിരെ നടക്കുന്ന ഓണ്‍ലൈന്‍ പ്രതികരണത്തിന്റെ ഭാഗമാണ് ഈ ആക്രമണവുമെന്ന് വീഡിയോ പറഞ്ഞിരുന്നു.

Comment: കള്ളന്മാര്‍ക്കും നുഴഞ്ഞു കേറ്റ ക്കാര്‍ക്കും ഗ്രൂപ്പോ ?







-കെ എ സോളമന്‍

സംസ്ഥാന വികസനത്തിന്‌ പിട്രോഡയുടെ പത്തിന പദ്ധതികള്‍

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ട്‌ തീരദേശ ജലഗതാഗതം, വൈജ്ഞാനിക നഗരം, അതിവേഗ ട്രെയിന്‍ തുടങ്ങി പത്തിന പദ്ധതികള്‍ സംബന്ധിച്ച്‌ വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം 90 ദിവസത്തിനകം സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന്‌ സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളിലെ മാര്‍ഗ്ഗദര്‍ശി സാം പിട്രോഡ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിസഭാംഗങ്ങളുമായി നടത്തിയ മൂന്നുമണിക്കൂര്‍ ചര്‍ച്ചകള്‍ക്ക്‌ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്യസംസ്ഥാനങ്ങളില്‍ നിന്നും ചരക്കുകള്‍ കൊണ്ടുവന്നതിനുള്ള ചെലവ്‌ കുറഞ്ഞ ഗതാഗത മാര്‍ഗ്ഗം എന്ന നിലയിലാണ്‌ തീരദേശ ജലഗതാഗതത്തിന്റെ സാധ്യത പരിഗണിക്കുകയെന്ന്‌ അദ്ദേഹം പറഞ്ഞു.

24 മണിക്കൂറും ജോലി ചെയ്യാനും താമസിക്കാനും ഉതകുന്ന സൗകര്യങ്ങള്‍ അടങ്ങുന്നതാണ്‌ വൈജ്ഞാനിക നഗരം. ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി വൊക്കേഷണല്‍ വിദ്യാഭ്യാസമേഖലയില്‍ പദ്ധതികള്‍ നടപ്പാക്കുകയും ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ 35 ലക്ഷം മൊബെയില്‍ ഫോണ്‍ വരിക്കാര്‍ക്കായി ബില്ലിനൊപ്പം അധികമായി നിശ്ചിത തൂക കൂടി ഈടാക്കി ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി നടപ്പാക്കുന്നതും ചര്‍ച്ച ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‌ പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ വിദഗ്ധരുമായി കൂടിയാലോചിച്ച്‌ നിര്‍ദ്ദേശം സമര്‍പ്പിക്കും. അന്‍പത്തിയഞ്ച്‌ വയസ്സില്‍ വിരമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം സാമൂഹ്യ സേവന മേഖലയിലടക്കം ഉപയോഗിക്കുന്നതിനും പദ്ധതി തയ്യാറാക്കും. കൈത്തറി, കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ ആധുനിക വല്‍ക്കരണം, ഈ ഗവേണന്‍സ്‌, ആയുര്‍വേദത്തിന്റെ വികസനം എന്നിവക്കും നിര്‍ദ്ദേശം സമര്‍പ്പിക്കും. വളരെയേറെ സാധ്യതയുള്ള അതിവേഗ തീവണ്ടി നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ പങ്കാളികളെയും സാങ്കേതിക വിദ്യയും നടപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കും. ഈ പദ്ധതികള്‍ നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ 90 ദിവസത്തിനകം സമര്‍പ്പിക്കുന്ന ധവളപത്രം പരിശോധിച്ച ശേഷം സര്‍ക്കാരിന്‌ ഉചിതമായി പദ്ധതി പദ്ധതികള്‍ തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
CommenT: സാം പിട്രോദയുടെ പത്തിനപരിപാടിയാണ് ഇനിരക്ഷ. മുന്‍ രാഷ്ട്രപതി ഡോ. എ  പി ജെ  അബ്ദുള്‍ കലാമിന്റെ ഇരുപതിനപരി പരിപാടി  പരണത്തു വച്ചിരുന്നതു     എലികരണ്ടു പോയി.  തനി സ്വകാര്യ  വല്കരണത്തിന്റെ വക്താവാണ്‌ പിട്രോദ.
 
-കെ എ സോളമന്‍

Monday, 23 January 2012

ഡോ.സുകുമാര്‍ അഴീക്കോട് അന്തരിച്ചു.



തൃശൂര്‍: സാഹിത്യവിമര്‍ശകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച്ച രാവിലെ ആറര മണിയോടെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം പത്തുമണിയോടെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു.

നാല് മണിയ്ക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ച ശേഷം രാത്രി കണ്ണൂര്‍ അഴീക്കോട്ടെ കുടുംബവീട്ടില്‍ എത്തിക്കും. ബുധനാഴ്ച്ച രാവിലെ കണ്ണൂര്‍ മഹാത്മാഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 11 ന് പയ്യാമ്പലത്ത് സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സംസ്‌കാരസ്ഥലം സംബന്ധിച്ച ചില ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് ഇത് പരിഹരിക്കുകയായിരുന്നു.

സാഹിത്യവിമര്‍ശനത്തിന് പുതുഭാവുകത്വം നല്‍കി പ്രമുഖ സാംസ്‌കാരികധാരയില്‍ തന്റേതായ ഇടം നേടിയെടുത്ത അഴീക്കോട് പിന്നീട് പ്രഭാഷണകലയിലെ അദ്വിതീയനായി മാറുകയായിരുന്നു. പ്രസംഗവേദിയില്‍ പതിയെ പതിയെ കത്തിക്കയറി സദസ്സിനെ കീഴടക്കുന്ന മനശാസ്ത്രത്തില്‍ അഴീക്കോട് മാഷ് ജ്വലിച്ചുനിന്നു എക്കാലവും. വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി രചനകളും അദ്ദേഹത്തിന്റേതായി പിറന്നു.

Comment: A fierce fighter no more. My heart-felt condolence.
-K A Solaman

അമ്മ'യുടെ മക്കള്‍ക്ക് ആദ്യ ജയം



കൊച്ചി: കലൂര്‍ രാജ്യാന്തര സ്‌റ്റേഡിത്തില്‍ കാണികളുടെ കടലിനെ സാക്ഷിയാക്കി മലയാളത്തിന്റെ നക്ഷത്രങ്ങള്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ ജയത്തെ ചുംബിച്ചു. രണ്ട് കളികളും ജയിച്ചെത്തിയ ബോളിവുഡ്താരനിരയെ 10 വിക്കറ്റിന് തകര്‍ത്താണ് 'അമ്മ'യുടെ മക്കള്‍ സ്വന്തംമണ്ണില്‍ ഹിറ്റൊരുക്കിയത്. സ്‌കോര്‍: മുംബൈ ഹീറോസ് 20 ഓവറില്‍ 9ന് 128. കേരള സ്‌ട്രൈക്കേഴ്‌സ് 16.5 ഓവറില്‍ വിക്കറ്റുപോകാതെ 129. രാജീവ് പിള്ളയാണ് 'മാന്‍ ഓഫ് ദി മാച്ച്'.

Comment: സിനിമയില്ലെങ്കിലും സ്പോര്‍ട്സ് ജാക്കെറ്റ്‌ ധരിച്ചു ഗ്രൗണ്ടില്‍ തുള്ളാന്‍ നടി ലിസ്സിക്കും അങ്ങനെ അവസരമൊത്തു. ക്രിക്കറ്റിന്റെ വിജയത്തോടെ  അമ്മയുടെ  അടുത്ത നോട്ടം ഫുട് ബാളിലാണ്. തുടര്‍ന്ന്  അമ്മ  സ്ട്രൈക്കേര്സ് , അമ്മ കില്ലെര്‍സ് എന്നറിയപ്പെടും. 
-കെ എ സോളമന്‍

അഴീക്കോടിനെ കാണാന്‍ മോഹന്‍ലാലെത്തി



തൃശ്ശൂര്‍: അമല ആസ്പത്രിയില്‍ ചികിത്സയില്‍കഴിയുന്ന സുകുമാര്‍ അഴീക്കോടിനെ കാണാന്‍ മോഹന്‍ലാലെത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആസ്പത്രിയിലെത്തിയ മോഹന്‍ലാന്‍ അഞ്ചുമിനുട്ട് അഴീക്കോടിനു സമീപം ചെലവഴിച്ച് തിരിച്ചുപോയി.

അഴീക്കോടിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച വൈകീട്ടോടെ അഴിക്കോടിന്റെ രോഗനില മൂര്‍ച്ഛിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു. കൂടുതല്‍ ജാഗ്രതയോടെ ജീവന്‍രക്ഷാ ഔഷധങ്ങളുടെ പിന്‍ബലത്തോടെ ചികിത്സ തുടരുകയാണ്. 
 Comment: After all " life is a tale told by an idiot, full of sound and fury, signifying nothing". A very welcome gesture form the actor! Is he a little late?
-K A Solaman

Friday, 20 January 2012

മാധ്യമത്തിനെതിരെ കേസെടുക്കും – ആര്യാടന്‍


കൊച്ചി: ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മാധ്യമം വാരികക്കെതിരെ കേസെടുക്കുക തന്നെ ചെയ്യുമെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നിലപാടാണ്‌ മാധ്യമം കൈകൊണ്ടതെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചുവെന്ന തരത്തില്‍ മാധ്യമം വാരികയും പത്രവും വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതാണ് വിവാദമായത്. മാധ്യമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന്‌ മന്ത്രിസഭ യോഗത്തില്‍ താന്‍ ശക്തമായി വാദിച്ചിരുന്നതായും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ആര്യാടന്‍ പറഞ്ഞതിനെ നിഷേധിക്കുന്നില്ലെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇ-മെയില്‍ വിവാദത്തില്‍ നടപടിയല്ല, മാധ്യമങ്ങളുടെ കണ്ണു തുറപ്പിക്കലാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ വ്യക്തമാക്കി.
Comment: മുഖ്യമന്ത്രിയായിട്ടിരുന്നാല്‍  എന്തൊക്കെ  കാണണം എന്റെ റബ്ബേ !
-കെ എ സോളമന്‍

എങ്ങനെ മുഖത്തു നോക്കും ന്റെ റബ്ബേ!





സോപ്പ്‌, ചീപ്പ്‌, കണ്ണാടി ഇതായിരുന്നു പഴയ വായ്മൊഴി വഴക്കം, കേരളീയ തരുണീമണികളുടെ സൗന്ദര്യസങ്കല്‍പ്പം. സൗന്ദര്യബോധം പുരുഷന്മാരിലും സംക്രമിച്ചതോടെ പട്ടി, കൊഞ്ഞാണന്‍, മരമാക്രി എന്നായി വഴക്കം. ഇപ്പോള്‍ അതു സോപ്പ്‌, ചിപ്പ്‌, സായിപ്പ്‌ എന്നതില്‍ എത്തിനില്‍ക്കുന്നു.

സോപ്പിലും മഗ്ഗിലും മൈക്രോചിപ്പ്‌ ഘടിപ്പിച്ച്‌ ബിമാപള്ളി ചെറിയതുറ പ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കിടയില്‍ സര്‍വേ നടത്താന്‍ സായിപ്പുവന്നതാണ്‌ പ്രശ്നമായത്‌. സാധാരണ അമേരിക്കയില്‍നിന്നാണ്‌ ഇത്തരം സര്‍വേയര്‍മാര്‍ എത്തുക. ഇക്കൂട്ടരെ സിഐഎ ചാരന്മാര്‍ എന്നു വിളിക്കും. ചാരന്മാരില്‍ തദ്ദേശ വാസികളുമുണ്ട്‌. അവരാണ്‌ ചേന, ചേമ്പ്‌, വഴുതന കൃഷി തുടങ്ങി എന്തിന്റേയും വിവരം ചോര്‍ത്തിനല്‍കുന്നത്‌. ഇക്കുറി ഏതായാലും അമേരിക്കയെ കുറ്റം പറയാനാവില്ല. ബ്രിട്ടണില്‍നിന്നാണ്‌ ഇറക്കുമതി. ബ്രിട്ടണിലെ സായിപ്പന്മാര്‍ക്കും കേരളത്തിലെ ദരിദ്രവാസികളുടെ ശുചിത്വശീലത്തില്‍ അതിയായ ഉത്കണ്ഠ. ശൗചക്രിയയ്ക്കു വെള്ളം തൊടാത്തവനാണ്‌ കേരളീയരുടെ ശുചിത്വശീലം നിരീക്ഷിക്കുന്നത്‌.

മിസ്റ്റര്‍ വൈറ്റ്‌, മിസ്റ്റര്‍ വുഡ്‌, മി.ഹാള്‍, മിസ്റ്റര്‍ ആഡിറ്റോറിയം എന്നൊക്കെയാണ്‌ ഒരുവിധപ്പെട്ട സായിപ്പന്മാരുടെ പേര്‌. ബിമാപള്ളിയിലും പരിസരത്തും സര്‍വേ നടത്താന്‍ ഇറങ്ങിയ സംഘത്തിന്റെ തലവന്‍ പീറ്റര്‍ ഹാള്‍ എന്ന വിദ്വാനാണ്‌. പാവപ്പെട്ടവന്റെ ആരോഗ്യശുചിത്വം മനസ്സിലാക്കി ഗ്രാഫ്‌ വരയ്ക്കുന്നതാണ്‌ ഉദ്ദേശ്യം. എല്ലാ വീടുകളിലും സോപ്പും മഗ്ഗും സൗജന്യമായി കൊടുത്തു. നാലുദിവസത്തെ ഉപയോഗത്തിനുശേഷം സോപ്പ്‌ തിരികെ കൊടുക്കുമ്പോള്‍ 400 രൂപായും കൊടുക്കും. കറന്‍സി വിനിമയം ബീമപള്ളി ചെറിയതുറക്കാര്‍ക്കു വശമില്ലാത്തതിനാല്‍ സായിപ്പുതന്നെ ഡോളര്‍ മാറ്റി ഇന്ത്യന്‍ റുപ്പിയില്‍ കൊടുക്കുകയായിരുന്നു.

സായിപ്പിന്റെ കണക്കുകൂട്ടല്‍ പാളിയത്‌ സോപ്പുപയോഗത്തിന്റെ നിരക്കിലാണ്‌. നാലുദിവസം ഉരച്ചാലും തീരാത്ത സോപ്പ്‌ ബീമാപള്ളിക്കാര്‍ ഒറ്റദിവസംകൊണ്ട്‌ ഉരച്ചു ചിപ്പു പുറത്തെടുത്തു.

ബിരിയാണിക്കകത്ത്‌ പുഴുങ്ങിയ കോഴിമുട്ട പൂഴ്ത്തിവെച്ചിരിക്കുന്നതുപോലാണ്‌ ലൈഫ്ബോയ്‌ സോപ്പിനകത്തു ചിപ്പ്‌ ഒളിപ്പിച്ചിരിക്കുന്നത്‌. ഈ സോപ്പ്‌ ശരീരത്തിന്റെ ഏതു ഭാഗത്തിട്ടുരയ്ക്കുന്നുവോ ആ ഭാഗത്തിന്റെ ദൃശ്യം സായിപ്പിന്റെ മോണിട്ടറില്‍ തെളിയും. അതാണ്‌ സോഫ്റ്റുവേര്‍! എന്നുവെച്ചാല്‍ ബിമാപള്ളി ചെറിയ തുറക്കാരുടെ ബോഡി ലാംഗ്വേജിന്റെ ഗ്രാഫിക്സ്‌ ബ്രിട്ടണിലെ സായിപ്പന്മാര്‍ക്കു മനഃപാഠം.

അങ്ങനെ സോപ്പില്‍ ചിപ്പൊളിപ്പിക്കുന്ന കാര്യത്തിലും സായിപ്പന്മാര്‍ ഭാരതീയരെ കടത്തിവെട്ടി ഒന്നാമതെത്തി. നാം എത്ര മെനക്കെട്ടാലും ബ്രിട്ടണില്‍ പോയി വെറ്റിലയ്ക്കകത്ത്‌ പൈങ്ങാപാക്ക്‌ ഒളിപ്പിച്ചു ഏതെങ്കിലുമൊരു സായിപ്പിനെ ഏല്‍പ്പിക്കാന്‍ പറ്റുമോ?

“എവിടെ ലൈഫ്‌ ബോയ്‌ ഉണ്ടോ, അവിടെ ചിപ്പ്‌ ഉണ്ട്‌” എന്ന പുതിയ മുദ്രാവാക്യം കേട്ടു ബേജാറായത്‌ കോയക്കുഞ്ഞു സാഹിബ്ബാണ്‌. സാഹിബ്ബ്‌ സെക്രട്ടറി ഹംസയോട്‌.

“എടാ, ഹംസേ, ഈ ചിപ്പു സോപ്പിട്ടു അടച്ചിട്ടമുറിയില്‍ കുളിച്ചാല്‍ എന്തൊക്കെ വിവരമാണ്‌ സായിപ്പിന്‌ കിട്ടുക?”

“എല്ലാം കിട്ടും മുതലാളി, ട്രാന്‍സ്മിറ്ററല്ലേ. സകലദൃശ്യങ്ങളും ഇലക്ട്രോ മാഗ്നെറ്റിക്‌ വേവ്സായി ഭിത്തി തുളച്ചു പുറത്തുകടക്കും, സായിപ്പിനു കാണാനൊക്കും”
“ഇക്കാലമത്രേം പിയേഴ്സിട്ടു കുളിച്ചിരുന്ന നഫീസത്ത്‌ വെറുതെ കിട്ടിയതല്ലേ എന്നു കരുതി രണ്ടുദിവസമായി ലൈഫ്‌ ബോയ്‌ തേച്ചാണ്‌ കുളിക്കുന്നത്‌. മനുശേന്റെ മുഖത്ത്‌ ഇനി എങ്ങനെ നോക്കും, എന്റെ റബ്ബേ!”

കെ.എ.സോളമന്‍
Janmabhumi daily Published 20 Jan 12

Thursday, 19 January 2012

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബി.പി.എല്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശം


തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനര്‍ഹമായി സമ്പാദിച്ച പതിനാറായിരത്തോളം ബി.പി.എല്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 23,400 പേര്‍ ഇത്തരത്തില്‍ കാര്‍ഡുകള്‍ സമ്പാദിച്ചിട്ടുണ്ട്.. കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ജനുവരി 15നകം 8,000ത്തോളം പേര്‍ കാര്‍ഡുകള്‍ തിരിച്ചു നല്‍കി.
ബാക്കിയുള്ളവരുടെ കാര്‍ഡുകള്‍ ഉടന്‍ റദ്ദാക്കാനാണു നിര്‍ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ മറ്റുള്ളവരുടെ പേരില്‍ ബി.പി.എല്‍ കാര്‍ഡ് സമ്പാദിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേ അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇവര്‍ക്കെതിരെയുള്ള അന്വേഷണവും ഉടന്‍ ആരംഭിക്കും.

Comment: ബി പി എല്‍ കാര്‍ഡ് കൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും    വാങ്ങിയവരെയും ശിക്ഷിക്കണം .
-കെ എ സോളമന്‍

Wednesday, 18 January 2012

എഞ്ചിനീയറിങ് പ്രവേശനം: മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം


തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിങ് എന്‍‌ട്രന്‍സിലെ മാര്‍ക്ക് ഏകീകരണത്തെച്ചൊല്ലി വ്യാപകമായ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ മാര്‍ക്ക് ഏകീകരണ ഫോര്‍മുലയോടെയാണ് പ്രോസ്‌പെക്ടസ് തയാറാക്കിയിരിക്കുന്നത്.
ഫോര്‍മുല വരുന്നതോടെ സി.ബി.എസ്.ഇ, ഐ.സി.എസ് വിദ്യാര്‍ത്ഥികള്‍ എന്‍‌ട്രന്‍സ് പരീക്ഷയില്‍ പിന്തള്ളപ്പെടുമോ എന്ന ആക്ഷേപം ഒഴിവാക്കാനാവുമെന്ന് എന്‍‌ട്രന്‍സ് കമ്മിഷണര്‍ വി.മാവോജി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് എഞ്ചിനീയറിങ് പ്രവേശനത്തിനായി യോഗ്യാതാ പരീക്ഷയുടെ മാര്‍ക്കും എന്‍‌ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കും ഏകീകരിച്ചുകൊണ്ടുള്ള രീതി നടപ്പാക്കിയത്. ഇതിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
എസ്.എസ്.എല്‍.സി മാര്‍ക്ക് പരിഗണിക്കുമ്പോള്‍ തങ്ങള്‍ പിന്തള്ളപ്പെടുന്നുവെന്ന് സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്ക് പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കില്ല. എസ്എസ്എല്‍സി പരീക്ഷയുടെയും എന്‍ട്രന്‍സ് പരീക്ഷയുടെയും മാര്‍ക്ക് ഉള്‍പ്പെടുത്തും. ഇരു പരീക്ഷകളുടെയും മാര്‍ക്ക് ഏകീകരിക്കുന്ന ഫോര്‍മുലയ്ക്കാണ് മാറ്റം വരുത്തുകയെന്നും മാവോജി വ്യക്തമാക്കി.

Comment: എല്ലാ വര്‍ഷവും  മാറ്റം   വരുത്തിക്കൊണ്ടിരിക്കും. പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്‌.
-കെ എ സോളമന്‍ 

Tuesday, 17 January 2012

മുല്ലപ്പെരിയാറില്‍ വേണ്ടത് സമരമല്ല, സമവായം: ലീഗ്‌


  

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹര്‍ത്താലല്ല പ്രശ്‌നപരിഹാരത്തിന് സമവായമാണ് വേണ്ടതെന്ന് മുസ്‌ലീം ലീഗ്. മുല്ലപ്പെരിയാര്‍ വിഷയം ഒരു വൈകാരികമായ വിഷയമാക്കുന്നത് തമിഴ്‌നാട്ടിലെ മലയാളികള്‍ക്ക് ദോഷം ചെയ്യുമെന്നും സമരമല്ല വേണ്ടതെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. വീണ്ടും സമരം തുടങ്ങാനുള്ള കേരളാ കോണ്‍ഗ്രസ് നീക്കം മുന്നണി യോഗം ചര്‍ച്ച ചെയ്യുമെന്നും ബാലകൃഷ്ണപിള്ള-ഗണേഷ്‌കുമാര്‍ തര്‍ക്കത്തില്‍ ലീഗ് ഇടപെടാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ.പി.എ.മജീദ് പറഞ്ഞു.



Comment: League Speaks sense. -K A Solaman

ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ വിക്കിപീഡിയ പണിമുടക്കുന്നു


വാഷിങ്ടണ്‍: ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഒരു ദിവസത്തേയ്ക്ക് വിക്കിപീഡിയ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. അമേരിക്കയുടെ ഹൗസ്‌ ഒഫ്‌ റെപ്രസന്റേറ്റീവ്‌ പാസാക്കുന്ന സ്റ്റോപ്പ്‌ ഓണ്‍ലൈന്‍ പൈറസി ആക്ട്‌, യു.എസ്‌ സെനറ്റ്‌ പാസാക്കുന്ന പ്രൊട്ടക്‌ട്‌ ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട്‌ എന്നീ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായാണിത്.
ബുധനാഴ്ച വിക്കിപീഡിയയില്‍ ഉപയോഗിക്കുന്നവര്‍ പേജുകള്‍ അന്വേഷിക്കുന്നവര്‍ക്ക്‌ കറുത്ത നിറത്തിലുള്ള പേജില്‍ ‘ബില്ലിനെതിരെ വോട്ട്‌ ചെയ്യാന്‍ നിങ്ങളുടെ ജനപ്രതിനിധിയോട്‌ ആവശ്യപ്പെടുക’ എന്ന സന്ദേശമാകും ലഭിക്കുക.
Comment: This is only a beginning.  More protests are from others like Google, Facebook  are in the offing.
-K A Solaman

Saturday, 14 January 2012

പിള്ള-ഗണേഷ് കുമാര്‍ പോര് പൊട്ടിത്തെറിയിലേക്ക്


തിരുവനന്തപുരം: ബാ‍ലകൃഷ്ണപിള്ള-ഗണേഷ് കുമാര്‍ പോര് പൊട്ടിത്തെറിയിലേക്ക്. മന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ തയാറാണെന്ന് ഗണേഷ് കുമാര്‍ ഇന്ന് ചേര്‍ന്ന പാര്‍ട്ടിയോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണിത്. അതേസമയം പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷ് ഉയര്‍ത്തിയത്. പാര്‍ട്ടിയില്‍ കൂടുതല്‍ പിന്തുണ തനിക്കാണെന്നും ഗണേഷ് അവകാശപ്പെട്ടു.
രാജി സന്നദ്ധത താന്‍ മുഖ്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രിസ്ഥാനം കാണിച്ച് ആരും പേടിപ്പിക്കേണ്ടെന്നു ഗണേഷ്‌കുമാര്‍. പാര്‍ട്ടി പിന്തുണ കൊണ്ടല്ല പത്തനാപുരം മണ്ഡലത്തില്‍ നിന്നു വിജയിക്കുന്നത്. പാര്‍ട്ടിയുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിച്ചാലും വിജയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comment: People need something to laugh.
-K A Solaman 

Friday, 13 January 2012

വിഎസ്‌ ഒന്നാംപ്രതി


കോഴിക്കോട്‌: മുഖ്യമന്ത്രിയായിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച്‌ ബന്ധുവായ ടി.കെ. സോമന്‌ ഭൂമി പതിച്ച്‌ നല്‍കിയ കേസില്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഒന്നാം പ്രതിയായി അന്വേഷണസംഘം വിജിലന്‍സ്‌ സ്പെഷ്യല്‍ ജഡ്ജി വി. ജയറാമിന്‌ മുമ്പാകെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. വിജിലന്‍സ്‌ എ.എസ്‌.ഐ. രത്നാകരനും സിവില്‍ ഓഫീസര്‍ രാധാകൃഷ്ണന്‍നായരും ജഡ്ജിയുടെ തിരുവണ്ണൂരിലെ വീട്ടിലെത്തിയാണ്‌ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്‌. ഏഴ്‌ വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ്‌ പ്രതികളുടെ പേരില്‍ ചേര്‍ത്തിരിക്കുന്നത്‌.

Comment:. യു ഡി എഫിന്  നാണം  കെടാന്‍ ഒരു കേസ്   . ഭൂമി പതിച്ചു കൊടുത്തത് അഴിമതി എങ്കില്‍ തിരിച്ചുപിടിച്ചാല്‍ പോരെ? ഭൂമി അവിടെത്തന്നെയില്ലേ? ജവാന്‍മാരെ ഇന്സല്‍റ്റ് ചെയ്യരുത്‌ 
-കെ എ സോളമന്‍
 

Thursday, 12 January 2012

വി.എസ്സിനെതിരെ കേസെടുക്കാന്‍ വിജി.ഡയറക്ടറുടെ അനുമതി



തിരുവനന്തപുരം: ബന്ധുവായ വിമുക്തഭടന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനധികൃതമായി ഭൂമി നല്‍കിയെന്ന പരാതിയില്‍ വി.എസ്. അച്യുതാനന്ദനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ രേഖാമൂലം അനുമതി നല്‍കി. കോഴിക്കോട് വിജിലന്‍സ് കോടതിയുടെ പരിധിയിലാണ് കേസന്വേഷണം നടക്കുക.

കാസര്‍കോട് വി.എസിന്റെ ബന്ധുവിന് ഭൂമി നല്‍കിയെന്നതാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കോടതിയുടെ പരിധിയില്‍ കേസ് വരിക. അഴിമതി നിരോധന നിയമപ്രകാരമാണ് വി.എസ്സിനെതിരെ കേസെടുക്കുക. വി.എസ്സിനെ ഒന്നാംപ്രതിയാക്കി കേസെടുക്കാനാണ് വിജിലന്‍സ് സംഘം ശുപാര്‍ശ ചെയ്തത്. മുന്‍മന്ത്രി കെ.പി.രാജേന്ദ്രനെ രണ്ടാം പ്രതിയാക്കണമെന്നും ശുപാര്‍ശയിലുണ്ട്. വിജിലന്‍സ് വി.എസിനെ ചോദ്യം ചെയ്യും.

Comment: ലാവലിനും മുല്ലപ്പെരിയാറും  ഡി എം ആര്‍ സി യും കഴിഞ്ഞു . ഇനി കുറച്ചു നാള്‍ ഇതിന്മേല്‍ തൂങ്ങാം
-കെ എ സോളമന്‍

എന്‍ജിനീയറിങ് കോളേജുകളിലെ കൂട്ടതോല്‍വി- മുരളി തുമ്മാരുകുടി


കേരളത്തിലെ പുതിയ എന്‍ജിനീയറിങ് കോളേജുകളില്‍ 50 ശതമാനം വരെ കുട്ടികള്‍ തോല്‍ക്കുകയാണെന്നും തോറ്റവര്‍ ബാങ്ക് ക്ലാര്‍ക്ക് പോലുള്ള പണികള്‍ക്ക് പോവുകയാണെന്നും ഈയിടെ വായിച്ചു. പല സുഹൃത്തുക്കളും സഹപാഠികളും എന്‍ജിനീയറിങ് കോളേജ് പ്രൊഫസര്‍മാരും പ്രിന്‍സിപ്പാള്‍മാരും ആയതിനാല്‍ ഞാന്‍ ഇതെപ്പറ്റി കേട്ടിരുന്നു. വ്യാപ്തി ഇപ്പോഴേ അറിഞ്ഞുള്ളു എന്നുമാത്രം. എന്‍ജിനീയറിങ്ങിനു എന്‍ട്രന്‍സിന്റെ കടുപ്പം കൂട്ടുക, എഞ്ചിനീയറിങ് കോളേജിന്റെ എണ്ണം കുറക്കുക, തോറ്റവരെ വേറെന്തെങ്കിലും പഠിപ്പിക്കുക എന്നിങ്ങനെ പല പോംവഴികളും പലരും നിര്‍ദ്ദേശിക്കുന്നുണ്ട്.

കോതമംഗലത്തെ എം.എ. എന്‍ജിനീയറിങ് കോളേജുതൊട്ട് അമേരിക്കയിലെ ബര്‍ക്കിലി യൂണിവേഴ്‌സിറ്റിയില്‍ വരെ പഠിക്കാനോ പഠിപ്പിക്കാനോ പഠന രീതികള്‍ പഠിക്കാനോ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അതില്‍ നിന്നു തന്നെ തോല്‍ക്കുന്നവരുടെ ശതമാനം കുറക്കാന്‍ പല വഴികളും നിര്‍ദ്ദേശിക്കാനാകും. പക്ഷെ എന്റെ കണ്ണില്‍ എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിലെ പ്രധാന പ്രശ്‌നം തോറ്റവരെ എന്തു ചെയ്യും എന്നതല്ല ജയിച്ചവര്‍ എന്തു ചെയ്യുന്നു എന്നതാണ്.

Comment: എന്‍ജിനീയറിങ് കോളേജുകളില്‍  കൂട്ടതോല്‍വി ഉണ്ടെന്കിലെന്ത്, പത്തിലും പന്ത്രണ്ടിലും 100 ശതമാനമല്ലേ വിജയം. ?
-കെ എ സോളമന്‍

Wednesday, 11 January 2012

കൊച്ചി ഇനി നോക്കുകൂലി വിമുക്ത നഗരം: പ്രഖ്യാപനം 14 ന്‌


കൊച്ചി: കയറ്റിറക്കുകൂലി തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച്‌, വ്യാപാരേതര മേഖല യിലെ കയറ്റിറക്കുകൂലി ഏകീകരിച്ച്‌ കൊച്ചിയെ കേരളത്തിലെ രണ്ടാമത്തെ നോക്കുകൂലി വിമുക്ത നഗരമാക്കി പ്രഖ്യാപിക്കുമെന്ന്‌ തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു.

14-ന്‌ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിയെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കും. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ മന്ത്രി പ്രൊഫ. കെ.വി. തോമസ്‌ നോക്കൂകൂലി വിമുക്ത പ്രഖ്യാപനം നടത്തും. നേരത്തെ തിരുവനന്തപുരം നഗരത്തെ നോക്കു കൂലി വിമുക്ത നഗരമായി പ്രഖ്യാപിച്ചിരുന്നു. രണ്ടാംഘട്ട നടപടികളുടെ ഭാഗമായാണ്‌ കൊച്ചിയെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നതെന്ന്‌ മന്ത്രി അറിയിച്ചു.
വീട്ടുനിര്‍മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടേയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണയിച്ചുകഴിഞ്ഞു. കൊച്ചിയെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ മറ്റ്‌ നഗരസഭകളിലും പദ്ധതി നടപ്പാക്കും. നോക്കുകൂലി വിമുക്ത കേരളം സാക്ഷാത്കരിക്കാന്‍ പലവട്ടം സംസ്ഥാനത്ത്‌ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

Comment: കൊച്ചി കണ്ടവന് അച്ചി വേണ്ട, നോക്കുകൂലിയും വേണ്ട.
-കെ   എ   സോളമന്‍ 

തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ കാലുവാരി


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരവാദപ്പെട്ട നേതാക്കള്‍ സ്ഥാനാര്‍ത്ഥികളെ കാ‍ലുവാരിയതായി വക്കം കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. നേതാക്കളുടെ രാഷ്ട്രീയഭാവിയെക്കരുതി ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

CommenT: പുതിയ കാര്യം വല്ലതു മുണ്ടെങ്കില്‍  പറ. കാലുവാരികളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച്  ഉള്‍ക്കണ്ഠ ഉള്ളതും നല്ല നേതാവിന്റെ ലക്ഷണം   തന്നെ     .
-കെ   എ   സോളമന്‍ 

Tuesday, 10 January 2012

അസിസ്റ്റന്റ് ഗ്രേഡ് നിയമനം: 24 വരെ നടപടി സ്വീകരിക്കില്ല


കൊച്ചി: അസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കാനുളള ലോകായുക്ത ഉത്തരവില്‍ ഈ മാസം 24 വരെ നടപടി സ്വീകരിക്കില്ലെന്നു കേരള സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. യമനം ലഭിച്ച 31 പേര്‍ ലോകായുക്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിശോധിച്ചപ്പോഴാണ് സര്‍വ്വകലാശാല ഹൈക്കോടതിയെ നിലപാട് അറിയിച്ചത്.

Comment: 24 വരെ എന്നതു 58 വയസ്സു  വരെ എന്നാക്കിയാല്‍ നന്നായിരുന്നു. യുനിവേര്സിടിയുടെ ഓരോരോ മറിമായങ്ങള്‍ !
-കെ എ സോളമന്‍

ഡി.എം.ആര്‍.സി ഉണ്ടെങ്കില്‍ താനുമുണ്ട് – ഇ ശ്രീധരന്‍


ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതി ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പിച്ചാല്‍ പദ്ധതിയില്‍ താനുമുണ്ടാകുമെന്ന്‌ ഇ.ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ച്‌യക്കു ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോ പദ്ധതിയില്‍ ഡി.എം.ആര്‍.സി ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. പദ്ധതിക്ക്‌ തന്റെ എല്ലാവിധ സഹായവും ഉണ്ടാകുമെന്നും ശ്രീധരന്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച്‌ ചോദിച്ചെങ്കിലും ബാക്കി കാര്യങ്ങള്‍ മുഖ്യമന്ത്രിയാണ്‌ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മറുപടി നല്‍കി.

Comment: ലൈഫ് ബോയ്‌ എവിടെയുണ്ടോ അവിടെ 'ചിപ്പ്' ഉണ്ട്, എന്നതു പോലെ എവിടെ ഡി എം ആര്‍ സി യുണ്ടോ അവിടെ ശ്രീധരനുണ്ട്.
-കെ എ സോളമന്‍

സി.പി.എം സമ്മേളനങ്ങളില്‍ കൂട്ടക്കൊല – ചെന്നിത്തല


തിരുവനന്തപുരം: സി.പി.എം സമ്മേളനം കഴിയുന്നതോടെ വി.എസ് അച്യുതാനന്ദന്‍ ചരിത്രമായി മാറുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇപ്പോള്‍ നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങളല്ല കൂട്ടക്കൊലയാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സി.പി.എമ്മില്‍ ഇപ്പോഴും വിഭാഗീയത തുടരുകയാണ്. വി.എസ്. അച്യുതാനന്ദനെ അനുകൂലിക്കുന്നവരെ വെട്ടിനിരത്തുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. . സമ്മേളനം കഴിഞ്ഞാല്‍ വിഎസ് ചരിത്രമായേക്കും. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന ശക്തമായ പോരാട്ടമാണു സമ്മേളനങ്ങളില്‍ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Comment: സ്വന്തം കക്ഷിയില്‍ തെരഞ്ഞടുപ്പ്, വിഭാഗീയത തുടങ്ങിയ ഏടാകൂടങ്ങള്‍ ഇല്ലാത്തതു കൊണ്ട് മറ്റുള്ളവരെ ഉപദേശിക്കലാണ്  പണി. 
-കെ എ സോളമന്‍

Saturday, 7 January 2012

52 പേരെ കൊന്ന മാഫിയാത്തലവന്‍ പിടിയില്‍




മെക്‌സിക്കോ സിറ്റി: ചൂതുകളി സ്ഥാപനത്തില്‍ ബോംബ് വെച്ച് 52 പേരെ കൊന്ന മാഫിയാത്തലവന്‍ മെക്‌സിക്കോയില്‍ പിടിയിലായി.

ബാല്‍ട്ടസാര്‍ എസ്ട്രാഡ (48) യെ ലോസ് സെറ്റാസില്‍ നിന്നാണ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ടു അനുയായികളും പിടിയിലായി.

കഴിഞ്ഞവര്‍ഷം ആഗസ്ത് 25നാണ് ഇയാള്‍ ബോംബ് വെച്ച് സ്ഥാപനം തകര്‍ത്തത്. അന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിന്റെ ഉടമ മാസപ്പടി കൊടുക്കാത്തതില്‍ ക്ഷുഭിതനായ എസ്ട്രാഡ അനുയായികള്‍ക്കൊപ്പം അക്രമം നടത്തുകയായിരുന്നു.



Comment: സൂപ്പര്‍ -മെഗാ സ്റ്റാറുകളുടെ പുതിയ സിനിമയ്ക്ക്  കഥയായി.
-കെ എ സോളമന്‍
 

സംവൃതയ്ക്ക് മാംഗല്യം

 
മംമ്ത മോഹന്‍ദാസിന് ശേഷം മലയാള സിനിമാലോകത്ത് മറ്റൊരു വിവാഹത്തിന് കൂടി കതിര്‍മണ്ഡപമൊരുങ്ങുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടി സംവൃത സുനില്‍ വിവാഹിതയാകുകയാണ്. കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന കോഴിക്കോട് സ്വദേശി അഖില്‍ ആണ് വരന്‍. ദുബായില്‍ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ഷോയ്ക്കിടെയാണ് സംവൃത മാതൃഭൂമിയോട് മനസ്സുതുറന്നത്.

വിവാഹം ഉടനുണ്ടാകും. തീയ്യതി നിശ്ചയിച്ചിട്ടില്ല. വിവാഹശേഷം അഭിനയരംഗത്തുണ്ടാകുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സംവൃത പറഞ്ഞു. ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെ മലയാള സിനിമാലോകത്തെത്തിയ സംവൃതയെ തേടി മികച്ച വേഷങ്ങളാണ് പിന്നീടങ്ങോട്ടെത്തിയത്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികാതാരമാണ് കണ്ണൂര്‍ സ്വദേശിയായ സംവൃത.

കാമുകിവേഷങ്ങളും അമ്മ വേഷങ്ങളും ഒരുപോലെ ചെയ്യാന്‍ കാണിച്ച തന്റേടവും ശാലീനസൗന്ദര്യവുമാണ് സംവൃതയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മുന്‍നിര നായകന്‍മാരുടെ ചിത്രങ്ങളിലെല്ലാം തന്നെ ജോഡിയായി സംവൃതയ്ക്ക് വേഷമിടാന്‍ കഴിഞ്ഞു. 

Comment: Wish her a very happy married life.
-K A Solaman

Friday, 6 January 2012

ഫെയ്‌സ്ബുക്ക് വേം പടരുന്നു; 45000 പാസ്‌വേഡുകള്‍ കവര്‍ന്നു


വിവിധ രാജ്യങ്ങളിലെ 45000 ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ ചോര്‍ത്തി. പാസ്‌വേഡ് അടക്കമുള്ള രഹസ്യവിവരങ്ങളാണ് കവര്‍ന്നത്. കൂടുതല്‍ ഭീഷണി ഒഴിവാക്കാന്‍ ഇത്രയും അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു.

'രാംനിറ്റ് വേം' (Ramnit worm) എന്ന ദുഷ്ടപ്രോഗ്രാമിന്റെ പുതിയൊരു വകഭേദം ഉപയോഗിച്ചാണ്, ഫെയ്‌സ്ബുക്കില്‍ കുബുദ്ധികള്‍ ആക്രമണം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2010 ഏപ്രില്‍ മുതല്‍ നെറ്റിലുണ്ടായിരുന്നു ഈ വേമിന്റെ ഫെയ്‌സ്ബുക്ക് വകഭേദം പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്.

മുമ്പ് ഓണ്‍ലൈന്‍ ബാങ്കിങ് മേഖലയില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്താനാണ് രാംനിറ്റ് വേം ഉപയോഗിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് പാസ്‌വേഡുകളും മറ്റും ചോര്‍ത്താന്‍ സൈബല്‍ ക്രിമിനലുകള്‍ ഈ ദുഷ്ടപ്രോഗ്രാമിന്റെ സഹായം തേടിയിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്താന്‍ ഇതുപയോഗിക്കുന്നത് ആദ്യമായാണ്.

Comment: ഈ ഹാക്കെര്‍സിന്റെ കാര്യം, ഇവന്മാര്‍ക്ക് വേറെ പണിയൊന്നു മില്ലേ .
-കെ എ സോളമന്‍

Thursday, 5 January 2012

നിന്നെക്കാണാന്‍ എന്നെക്കാളും

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച പ്രശസ്തമായ 'നിന്നെക്കാണാന്‍ എന്നെക്കാളും...' എന്ന ഗാനം,
പി കെ ശ്രീമതി വശ്യമായ തന്റെ നൃത്തചുവടിലൂടെ കുറേക്കൂടി പ്രസിദ്ധമാക്കിയിയ്രിക്കുന്നു.

-കെ എ സോളമന്‍

നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നേ വരെ വന്നില്ലാരും (2)

കാതിലാണേൽ കമ്മലില്ലാ കഴുത്തിലാണേ മാലയില്ലാ
കൈയ്യിലാണേ വളയുമില്ല കാലിലാണേ കൊലുസുമില്ലാ

നിന്നെക്കാണാൻ------

ചെന്തേങ്ങാ നിറമില്ലേലും ചെന്താമരക്കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലേലും മുല്ലമൊട്ടിൻ പല്ലില്ലേലും

നിന്നെക്കാണാൻ------

തങ്കം പോലെ മിന്നുണ്ടല്ലോ തളിരു പോലെ മനസുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ആണൊരുത്തൻ വന്നീടാത്തൂ

നിന്നെക്കാണാൻ--------

പൊന്നും നോക്കി മണ്ണും നോക്കി എന്നെക്കെട്ടാൻ വന്നോരുക്ക്
പുരയാണെങ്കിൽ മേഞ്ഞിട്ടില്ലാ പുരയിടവും പോതിച്ചീല്ലാ

നിന്നെക്കാണാൻ---------

പൊന്നും നോക്കി മണ്ണും നോക്കി വന്നോരുക്ക് എന്നെ വേണ്ടാ
എന്നെങ്കിലും ആശ തോന്നി ആണൊരുത്തൻ വന്നു ചേരും

നിന്നെക്കാണാൻ--------

മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും

നിന്നെക്കാണാന്‍ ........

മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
അരിവാളോണ്ടു എന്‍കഴിയും അരിവാളോണ്ടു എന്‍കഴിയും
അരിവാളോണ്ടു എന്‍കഴിയും

നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നേ വരെ വന്നില്ലാരും (2)

എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നു വരെ വന്നില്ലാരും
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നു വരെ വന്നില്ലാരും
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നു വരെ വന്നില്ലാരും
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നു വരെ വന്നില്ലാരും

സമ്മേളനവേദിയില്‍ പി.കെ. ശ്രീമതിയുടെ നൃത്തച്ചുവടുകള്‍



തൃശ്ശൂര്‍: തേക്കിന്‍കാട്‌മൈതാനിയില്‍ സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയില്‍ കടല കൊറിച്ചുകൊണ്ടിരിക്കുകയായിരുന്നു കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. പെട്ടെന്നാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച പ്രശസ്തമായ 'നിന്നെക്കാണാന്‍ എന്നെക്കാളും...' എന്ന ഗാനം ഗായകസംഘം ആലപിച്ചുതുടങ്ങിയത്. അതോടെ ശ്രീമതി ടീച്ചര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ മുന്നോട്ടുവന്ന് മൈക്കിനരികിലെത്തി ചുവടുവെച്ചുതുടങ്ങി.

റെഡ് വളണ്ടിയര്‍ പരേഡിന്റെ അഭിവാദ്യവും കഴിഞ്ഞ് റാലി സമ്മേളന നഗരിയിലേക്ക് കടക്കുമ്പോഴായിരുന്നു പി.കെ. ശ്രീമതിയുടെ പ്രകടനം. വി.ടി. മുരളിയും സംഘവുമാണ് ഗാനമേള നടത്തിക്കൊണ്ടിരുന്നത്. ചുവടുവെച്ച ടീച്ചറെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായ കെ.വി. നഫീസയെക്കൂടി ശ്രീമതി ഒപ്പം കൂട്ടി. പക്ഷേ സമീപത്ത് നില്‍ക്കാനല്ലാതെ ടീച്ചറെപ്പോലെ ചുവട് നഫീസയ്ക്ക് വഴങ്ങിയില്ല. കൈകള്‍ വായുവിലുയര്‍ത്തി അങ്ങോട്ടുമിങ്ങോട്ടും താളത്തിലാട്ടിയായിരുന്നു മുന്‍ ആരോഗ്യമന്ത്രിയുടെ അഴകുള്ള ചലനം. വേദിയിലിരുന്ന കോടിയേരിക്ക് ചെറുചിരി വിരിഞ്ഞെങ്കിലും പിന്നെ ഗൗരവത്തിലായി. മുതിര്‍ന്ന നേതാക്കള്‍ക്ക് ആട്ടം ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് മുഖഭാവം തെളിയിച്ചു. പക്ഷേ അണികള്‍ മൈതാനത്ത് ചുവടുവെച്ച് ശ്രീമതിക്ക് പിന്തുണ നല്‍കി. അഞ്ചുമിനുട്ട് നീണ്ടുനിന്നു ഈ പ്രകടനം. ഇങ്ങനെ മസിലുപിടിച്ചിട്ടൊന്നും കാര്യമില്ല സഖാവേ... എന്ന മട്ടില്‍ കൂളായി ടീച്ചര്‍ സീറ്റില്‍ പോയിരുന്നു.
 Comment: എല്ലാവര്‍ക്കും മനസ്സില്‍താളമുണ്ട്, പ്രണയാതുരമായൊരു ഹൃദയമുണ്ട്, ടീച്ചര്‍ക്കുമുണ്ട് .
-കെ എ സോളമന്‍   

Wednesday, 4 January 2012

അവസാന തുരുത്തുകളും വി.എസ്. പക്ഷത്തെ കൈവിടുന്നു


തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ താക്കീത് ഫലിച്ചു. വി.എസ്. പക്ഷത്തിന്റെ അവസാന തുരുത്തുകളിലൊന്നായിരുന്ന കൊല്ലം ജില്ലാ കമ്മിറ്റിയും അവരെ കൈവിട്ടു.

തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ ആധിപത്യം അരക്കിട്ട് ഉറപ്പിച്ചതിനൊപ്പമാണ് കൊല്ലത്ത് പിണറായിപക്ഷം നേട്ടം കൊയ്തത്. ഇതോടെ ഫിബ്രവരിയില്‍ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനസമ്മേളനത്തില്‍ വി.എസ്. പക്ഷത്തിന്റെ സ്ഥിതി ദയനീയമാകുമെന്ന കാര്യവും ഉറപ്പായി. കൊല്ലം സമ്മേളനത്തില്‍ വി.എസ്. പക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയുടെ ആഘാതം വി.എസ്. പക്ഷത്തിന് ഇപ്പോഴും കാര്യമായ ശേഷിയുള്ള എറണാകുളം ജില്ലാസമ്മേളനത്തിലും പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പിണറായി പക്ഷം.

കൊല്ലം ജില്ലയിലെ ഏരിയാസമ്മേളനങ്ങളില്‍ മുന്‍തൂക്കം നേടിയിരുന്ന വി.എസ്. പക്ഷത്തെ നെടുകെ പിളര്‍ത്തിയാണ് പിണറായിപക്ഷം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വി.എസ്. പക്ഷത്ത് അവശേഷിക്കുന്ന നേതാക്കളില്‍ തങ്ങളുടെ 'രാഷ്ട്രീയഭാവി' സംബന്ധിച്ച ആശങ്ക സൃഷ്ടിച്ചാണ് പിണറായിപക്ഷം നീങ്ങിയത്. മുന്‍ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.ഗംഗാധരക്കുറുപ്പ്, മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കരിങ്ങന്നൂര്‍ മുരളി എന്നീ വി.എസ്. പക്ഷക്കാരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നിലവിലുള്ള ജില്ലാ കമ്മിറ്റിയില്‍ ധാരണയായിരുന്നു. ഇവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു നേരത്തെ വി.എസ്. പക്ഷം മത്സരത്തിന് ഒരുങ്ങിയിരുന്നത്. ഇവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി തന്ത്രപരമായ നീക്കം എതിര്‍പക്ഷം നടത്തി. ഇതോടെ ഇനി മത്സരം ആവശ്യമില്ലെന്ന നിലപാടിലായി വി.എസ്. പക്ഷത്തെ മിതവാദികള്‍. എന്നാല്‍ കഴിഞ്ഞ ദിവസം പിണറായി നടത്തിയ പ്രസംഗത്തില്‍ പ്രകോപിതരായ വി.എസ്. പക്ഷത്തെ തീവ്രവാദികള്‍ മത്സരം വേണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഈ ഭിന്നതയാണ് മത്സരത്തില്‍ വി.എസ്. പക്ഷത്തിന്റെ തൂത്തെറിയലിന് കാരണമായത്.
Comment: എന്തെങ്കിലും നടക്കുമോ? ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ശ്വാസം വിടാന്‍ പറ്റുന്നില്ല .
-കെ എ സോളമന്‍

Tuesday, 3 January 2012

കൊച്ചി മെട്രോ: ശ്രീധരന്റെ സേവനം പ്രയോജനപ്പെടുത്തും

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ ഇ. ശ്രീധരന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവാദങ്ങളില്‍ കുടുങ്ങി ഒരു പദ്ധതിയും തടസ്സപ്പെടരുതെന്ന്‌ സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട്‌ കാര്യങ്ങളില്‍ അവസാന വാക്ക്‌ ഇ.ശ്രീധരന്റേതായിരിക്കും. ആഗോള ടെണ്ടര്‍ വിളിക്കുന്ന കാര്യത്തിലും അദ്ദേഹത്തിന്‌ തീരുമാനം കൈക്കൊള്ളാം. ശ്രീധരന്റെ സേവനം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌.


Comment: ശ്രീധരന്‍ ഇല്ലെങ്കില്‍ മെട്രോ ട്രെയിന്‍ ഓടില്ലേ ?
-കെ എ സോളമന്‍

Monday, 2 January 2012

സി.പി.എമ്മില്‍ നായന്മാരുണ്ടെന്നത് പിണറായി വിസ്മരിക്കരുത്

സി.പി.എമ്മില്‍ നായന്മാരുണ്ടെന്നത് പിണറായി വിസ്മരിക്കരുത്
കോട്ടയം: സി.പി.എമ്മിനകത്ത് നായന്മാരുണ്ടെന്ന കാര്യം പിണറായി വിജയന്‍ വിസ്മരിക്കരുതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. നായന്മാരുടെ അട്ടിപ്പേറവകാശം എന്‍.എസ്.എസിന് നല്‍കിയിട്ടില്ളെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ പ്രസ്താവനയോട് പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Comment: നായന്മാരില്‍ സി പി എം കാരുണ്ടെന്നത് സുകുമാരന്‍ നായരുംവിസ്മരിക്കരുത് , തീര്‍ന്നില്ലേ  പ്രശ്നം ..
-K A Solaman

Sunday, 1 January 2012

Allama Mohammad Iqbal's writings



Most of Allama Iqbal's writings were devoted to a revival of Islam. In his presidential address to the Muslim League in 1930, he first suggested that the Muslims of northwestern India should demand a separate nation for themselves. Although many compilations of Iqbal's poetry also deliver his message very eloquently, his foremost book Reconstruction of Religious Thought in Islam was intended to secure a vision of the spirit of Islam as emancipated from its Magian overlayings.
He encouraged Muslims to embrace ideals of brotherhood, justice, and service. His masterpiece is 'The Song of Eternity' (1932). Similar in theme to Dante's 'Divine Comedy', it relates the poet's ascent through all realms of thought and experience, guided by the 13th-century poet Jalal ad-Din ar-Rumi. He also wrote poetry in the Persian language. He tried to free the Muslim mind from the prevailing colonial mentality and from Muslims' own narrow self-interests, which is reflected in his classical work "Toloo-e-Islam" (Rise of Islam).


-K A Solaman

രണ്ടു ദിവസത്തിനകം ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തും: മന്ത്രി ആര്യാടന്‍ മുഹമ്മദ്

  മങ്കട: രണ്ടു ദിവസത്തിനകം കേരളത്തില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. തമിഴ്‌നാട്ടിലെ നെയ്‌വേലിയില്‍ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ചുഴലിക്കാറ്റുമൂലം അവിടെനിന്നും ലഭിക്കുന്ന 200 മെഗാവാട്ട് വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ പോണ്ടിച്ചേരിയെ ആണ് വൈദ്യുതിക്കായി ആശ്രയിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതു പരാജയപ്പെട്ടാല്‍  ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. നിര്‍ദ്ദിഷ്ട മങ്കട 66 കെ.വി സബ്‌സ്‌റ്റേഷന്റെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Comment: ജനങ്ങള്‍ക്ക്‌ വേണ്ടി ഇത്രയൊക്കയെ ചെയ്യാന്‍ കഴിയു!
-കെ എ സോളമന്‍