Thursday 12 January 2012

എന്‍ജിനീയറിങ് കോളേജുകളിലെ കൂട്ടതോല്‍വി- മുരളി തുമ്മാരുകുടി


കേരളത്തിലെ പുതിയ എന്‍ജിനീയറിങ് കോളേജുകളില്‍ 50 ശതമാനം വരെ കുട്ടികള്‍ തോല്‍ക്കുകയാണെന്നും തോറ്റവര്‍ ബാങ്ക് ക്ലാര്‍ക്ക് പോലുള്ള പണികള്‍ക്ക് പോവുകയാണെന്നും ഈയിടെ വായിച്ചു. പല സുഹൃത്തുക്കളും സഹപാഠികളും എന്‍ജിനീയറിങ് കോളേജ് പ്രൊഫസര്‍മാരും പ്രിന്‍സിപ്പാള്‍മാരും ആയതിനാല്‍ ഞാന്‍ ഇതെപ്പറ്റി കേട്ടിരുന്നു. വ്യാപ്തി ഇപ്പോഴേ അറിഞ്ഞുള്ളു എന്നുമാത്രം. എന്‍ജിനീയറിങ്ങിനു എന്‍ട്രന്‍സിന്റെ കടുപ്പം കൂട്ടുക, എഞ്ചിനീയറിങ് കോളേജിന്റെ എണ്ണം കുറക്കുക, തോറ്റവരെ വേറെന്തെങ്കിലും പഠിപ്പിക്കുക എന്നിങ്ങനെ പല പോംവഴികളും പലരും നിര്‍ദ്ദേശിക്കുന്നുണ്ട്.

കോതമംഗലത്തെ എം.എ. എന്‍ജിനീയറിങ് കോളേജുതൊട്ട് അമേരിക്കയിലെ ബര്‍ക്കിലി യൂണിവേഴ്‌സിറ്റിയില്‍ വരെ പഠിക്കാനോ പഠിപ്പിക്കാനോ പഠന രീതികള്‍ പഠിക്കാനോ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അതില്‍ നിന്നു തന്നെ തോല്‍ക്കുന്നവരുടെ ശതമാനം കുറക്കാന്‍ പല വഴികളും നിര്‍ദ്ദേശിക്കാനാകും. പക്ഷെ എന്റെ കണ്ണില്‍ എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിലെ പ്രധാന പ്രശ്‌നം തോറ്റവരെ എന്തു ചെയ്യും എന്നതല്ല ജയിച്ചവര്‍ എന്തു ചെയ്യുന്നു എന്നതാണ്.

Comment: എന്‍ജിനീയറിങ് കോളേജുകളില്‍  കൂട്ടതോല്‍വി ഉണ്ടെന്കിലെന്ത്, പത്തിലും പന്ത്രണ്ടിലും 100 ശതമാനമല്ലേ വിജയം. ?
-കെ എ സോളമന്‍

No comments:

Post a Comment