Saturday, 7 January 2012

52 പേരെ കൊന്ന മാഫിയാത്തലവന്‍ പിടിയില്‍




മെക്‌സിക്കോ സിറ്റി: ചൂതുകളി സ്ഥാപനത്തില്‍ ബോംബ് വെച്ച് 52 പേരെ കൊന്ന മാഫിയാത്തലവന്‍ മെക്‌സിക്കോയില്‍ പിടിയിലായി.

ബാല്‍ട്ടസാര്‍ എസ്ട്രാഡ (48) യെ ലോസ് സെറ്റാസില്‍ നിന്നാണ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ടു അനുയായികളും പിടിയിലായി.

കഴിഞ്ഞവര്‍ഷം ആഗസ്ത് 25നാണ് ഇയാള്‍ ബോംബ് വെച്ച് സ്ഥാപനം തകര്‍ത്തത്. അന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിന്റെ ഉടമ മാസപ്പടി കൊടുക്കാത്തതില്‍ ക്ഷുഭിതനായ എസ്ട്രാഡ അനുയായികള്‍ക്കൊപ്പം അക്രമം നടത്തുകയായിരുന്നു.



Comment: സൂപ്പര്‍ -മെഗാ സ്റ്റാറുകളുടെ പുതിയ സിനിമയ്ക്ക്  കഥയായി.
-കെ എ സോളമന്‍
 

2 comments:

  1. ഇന്ത്യക്ക് കൈമാറിയിരുന്നെങ്കിൽ കസബിനെ പോലെ തീറ്റിപ്പോറ്റാമായിരുന്നു.....:)

    ReplyDelete
  2. Thank you Malayali for your valuable comment.
    -K A Solaman

    ReplyDelete